Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പേരൂർക്കട എസ്എപി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് എം ബി സദാശിവൻ നിര്യാതനായി; അന്ത്യം അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ലോങ് ജംപിൽ ലോക പൊലീസ് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാവായ വ്യക്തി

പേരൂർക്കട എസ്എപി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് എം ബി സദാശിവൻ നിര്യാതനായി; അന്ത്യം അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ലോങ് ജംപിൽ ലോക പൊലീസ് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാവായ വ്യക്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും മികച്ച കായികതാരവുമായ അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് മരക്കര വീട്ടിൽ എം.ബി. സദാശിവൻ (49) നിര്യാതനായി. കാൻസർ ബാധയെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ലോങ് ജംപിൽ ലോക പൊലീസ് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാവാണ്. അമച്വർ അത് ലറ്റിക് മീറ്റിൽ റിക്കാർഡിന് ഉടമയാണ്. ഇന്ത്യൻ പൊലീസ് മീറ്റിൽ പല തവണ റിക്കാർഡോടെ വിജയം നേടി.

എസ്.എ.പി.യിലും അടൂരിലെ കെ.എ.പി മൂന്നാം ബറ്റാലിയനിലും അന്ത്യദർശനത്തിനുശേഷം മൃതദേഹം സ്വദേശമായ അടിമാലിയിലേയ്ക്കു കൊണ്ടുപോയി. ശവസംസ്‌ക്കാരച്ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കവിത. മക്കൾ ശിവാനി സദാശിവൻ (കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനി), സായി സദാശിവൻ (ഓച്ചിറ സെന്റ് ഗ്രിഗോറിയസ് കോൺവെന്റ് സ്‌ക്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP