Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോട്ടലുകളുടെ പാർക്കിങ് ഏരിയയിൽ വാഹനം നിർത്തിയിടുന്നത് വണ്ടിയുടമയുടെ മാത്രം റിസ്‌കിൽ അല്ല; പാർക്കിങ് സ്ഥലത്ത് വയ്ക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ആ സ്ഥലം അനുവദിച്ച സ്ഥാപനത്തിനുമുണ്ട്; ഡൽഹി താജ് മഹൽ ഹോട്ടിലിൽ നിന്നും മോഷ്ടിക്കപ്പട്ട കാറിന് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു സുപ്രംകോടതി ഉത്തരവ്

ഹോട്ടലുകളുടെ പാർക്കിങ് ഏരിയയിൽ വാഹനം നിർത്തിയിടുന്നത് വണ്ടിയുടമയുടെ മാത്രം റിസ്‌കിൽ അല്ല; പാർക്കിങ് സ്ഥലത്ത് വയ്ക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ആ സ്ഥലം അനുവദിച്ച സ്ഥാപനത്തിനുമുണ്ട്; ഡൽഹി താജ് മഹൽ ഹോട്ടിലിൽ നിന്നും മോഷ്ടിക്കപ്പട്ട കാറിന് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു സുപ്രംകോടതി ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹോട്ടലുകളിലെ പാർക്കിങ് ഏരിയയിൽ ഇട്ട വാഹനം മോഷണം പോയാൽ അതിന് ഉത്തരവാദിത്തമുള്ളത് വണ്ടിയുടമയ്ക്ക് മാത്രമാണോ? അങ്ങനെ മുടന്തൻ ന്യായം പറയുന്ന സ്ഥാപനങ്ങൾക്ക് പ്രഹരമായി സുപ്രീം കോടതിയുടെ ഉത്തരവ്. ഹോട്ടലുകളുടെ പാർക്കിങ് ഏരിയയിൽ വാഹനം നിർത്തിയിടുന്നത് വണ്ടിയുടമയുടെ മാത്രം റിസ്‌കിൽ അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പാർക്കിങ് സ്ഥലത്ത് വയ്ക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ആ സ്ഥലം അനുവദിച്ച സ്ഥാപനത്തിനുമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഡൽഹി താജ് മഹൽ ഹോട്ടൽ പാർക്കിങ് ഏരിയയിൽ നിന്നും വാഹനം മോഷണം പോയ കേസിലാണ് സുപ്രീം കോടതിയുടെ നിർണായക തീർപ്പു കൽപ്പിച്ചത്. താജിൽ നിന്നും മോഷണം പോയ കാറിന്റെ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാരം കോടതി ഉത്തരവ് എംഎം ശാന്തന ഗൗഡയും അജയ് റസ്തോഗിയും അടങ്ങുന്ന ബെഞ്ച് ശരിവെച്ചു. മാരുതി സെൻ കാർ മോഷണം പോകാനുണ്ടായ സാഹചര്യത്തിൽ ഹോട്ടൽ മാനേജ്മെന്റിന് വീഴ്‌ച്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി.

വാഹനം പാർക്ക് ചെയ്യുന്നത് സ്വന്തം ഉറപ്പിൽ മാത്രമാണെന്ന ബോർഡ് വെച്ചതുകൊണ്ട് സ്ഥാപനങ്ങൾക്ക് ബാധ്യതയിൽ നിന്നും ഒഴിയാൻ കഴിയില്ല. ഹോട്ടൽ ജീവനക്കാരന് വാഹനം പാർക്ക് ചെയ്യാൻ നൽകിയാൽ വാഹനം ഭദ്രമായി ഉടമയെ തിരിച്ചേൽപ്പിക്കേണ്ടതും സ്റ്റാഫിന്റെ ചുമതലയാണ്. ഇത്തരത്തിൽ ഹോട്ടലുകളിൽ നിന്ന് ഉപഭോക്താവിന് വരുന്ന നഷ്ടങ്ങൾക്കെല്ലാം സ്ഥാപനം ഉത്തരവാദികളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർക്ക് ചെയ്യാൻ നൽകിയ മാരുതി സെൻ മോഷണം പോയ സംഭവത്തിൽ ഉടമ പരാതി നൽകിയിരുന്നു. വാഹനം തിരിച്ചെടുക്കാൻ ചെന്നപ്പോൾ കാണാത്തതിനാൽ സെക്യൂരിറ്റിയോട് അന്വേഷിച്ചു. സെക്യൂരിറ്റി ജീവനക്കാർ പരിശോധിച്ചപ്പോൾ മറ്റൊരു കാറിൽ വന്ന മൂന്ന് പേർ വാഹനം കൊണ്ടുപോയതായി ഉടമയെ അറിയിച്ചു. ഇൻഷുറൻസ് വിഭാഗം പണം നൽകിയെങ്കിലും ഹോട്ടൽ മാനേജ്മെന്റ് നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചു. പാർക്കിങ് കൂപ്പണിൽ 'ഉടമസ്ഥന്റെ ഉറപ്പിന്മേലാണ് വാഹനം പാർക്ക് ചെയ്യുന്നത്' എന്ന നിബന്ധന ഉണ്ടായിരുന്നെന്നായിരുന്നു താജ് ഹോട്ടലിന്റെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP