Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യയിൽ രാമക്ഷേത്രം പണിയാൻ അനുമതി ലഭിച്ചതോടെ ഇന്ത്യയിലെ 108 'രാമന്മാർ' നേപ്പാളിലെ 'സീത'മാരെ വധുക്കളാക്കാൻ ഒരുങ്ങുന്നു; സീതാ-രാമ വിവാഹത്തിന് കളമൊരുക്കുന്നത് അയോധ്യയിലെ കർസേവകർ

അയോധ്യയിൽ രാമക്ഷേത്രം പണിയാൻ അനുമതി ലഭിച്ചതോടെ ഇന്ത്യയിലെ 108 'രാമന്മാർ' നേപ്പാളിലെ 'സീത'മാരെ വധുക്കളാക്കാൻ ഒരുങ്ങുന്നു; സീതാ-രാമ വിവാഹത്തിന് കളമൊരുക്കുന്നത് അയോധ്യയിലെ കർസേവകർ

മറുനാടൻ ഡെസ്‌ക്‌

യോധ്യ കേസിൽ വിധി വന്ന് ഒരാഴ്ച കഴിയുന്നതിനിടെ സുപ്രധാന നീക്കവുമായി കർസേവകർ. ഉത്തർപ്രദേശിലെ 108 അവിവിഹിതരായ യുവാക്കൾക്കും നേപ്പാളിലെ യുവതികൾക്കുമാണ് ഇവിടെ വച്ച് വിവാഹം നടത്താൻ ശ്രമിക്കുന്നത്. മീററ്റ് സഹ്‌റൺപൂർ,അയോധ്യ, ലക്‌നൗ, ഇൻഡോർ, ഭോപ്പാൽ എന്നിവിടങ്ങളിൽ നിന്നുമാണ് യുവാക്കൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ സംഘടന പറയുന്നത് ധർമ്മയാത്ര മഹാസംഘിന്റെ സംഘാടകരാണ് ശ്രീറാം ജാനകി വിവാഹ് ഭാരത് യാത്ര എന്ന പരിപാടി നടത്തുന്നത് എന്നാണ്.

വിവാഹ ഘോഷയാത്രയും തുടർന്നുള്ള ചടങ്ങുകളും തിലോകത്സവ്, കന്യ പൂജൻ എന്നിവയുൾപ്പെടെ 13 ദിവസങ്ങളിലായി നവംബർ 21 മുതൽ അയോദ്ധ്യയിലെ കർസേവക്പുരത്തെ ജാൻകി ഘട്ടിൽ നിന്ന് ആരംഭിക്കും. ഡിസംബർ 4 ന് നേപ്പാളിൽ നിന്ന് യോഗി ആദിത്യനാഥ് മടങ്ങിയെത്തുമ്പോൾ ഗോരഖ്പൂരിലാണ് ഘോഷയാത്ര സമാപിക്കുക.

ഘോഷയാത്രയിൽ എട്ട് സ്വാഗത പോയിന്റുകൾ ഉണ്ടാകും. ഭക്ഷണം അടക്കുമുള്ള സേവനങ്ങൾ അവിടുത്തെ ഭക്തരും യുവാക്കളും ചേർന്ന് നൽകും. നേപ്പാളിലെ ജനങ്ങൾക്കും ക്ഷണമുണ്ട്. സാംസ്‌കാരികമായി അതിർത്തികളാൽ വേർതിരിക്കപ്പെട്ടിട്ടുള്ള നേപ്പാളും ഇന്ത്യയും തമ്മിലുള്ള ബന്ധം ഈ ചടങ്ങ് ശക്തിപ്പെടുത്തുമെന്നും കർസേവകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP