Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയികളിലെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇനി സർക്കാരിന് ഇടപെടാം; ചർച്ചയ്ക്ക് അനുമതി നൽകി സുപ്രീംകോടതി; സഭാ തർക്കത്തിൽ യാക്കോബായ സഭയ്ക്ക് നേരിയ ആശ്വാസമായി കോടതി വിധി

മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയികളിലെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇനി സർക്കാരിന് ഇടപെടാം; ചർച്ചയ്ക്ക് അനുമതി നൽകി സുപ്രീംകോടതി; സഭാ തർക്കത്തിൽ യാക്കോബായ സഭയ്ക്ക് നേരിയ ആശ്വാസമായി കോടതി വിധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒടുവിൽ സഭാ തർക്കത്തിൽ യാക്കോബായക്കാർക്ക് ചെറിയൊരു ആശ്വാസം. യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിന് ചർച്ച നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയിൽ ശവസംസ്‌കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ ഹർജിയിലായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്.

ശവ സംസ്‌കാരം നടത്താൻ അനുമതി നൽകിയില്ലെങ്കിലും ഇതു സംബന്ധിച്ച് യാക്കോബായ സഭക്ക് നിയമനടപടികൾ സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു. 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സഭകൾ തമ്മിലുള്ള തർക്കത്തിൽ നിയമത്തിനുള്ളിൽ നിന്ന് കൊണ്ട് സംസ്ഥാന സർക്കാരിന് ചർച്ച നടത്താമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇതോടെ ശവസംസ്‌കാര പ്രശ്‌നത്തിൽ സർക്കാരിന് ഇടപെടാനാകും. പല സ്ഥലത്തും ഇത് പ്രശ്‌നങ്ങളിലേക്ക് വഴിമാറുന്നു.

കളക്ടർമാർ പറഞ്ഞാൽ പോലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല. പുതിയ സുപ്രീംകോടതി വിധിയോടെ കളക്ടർക്ക് ചർച്ച വിളിക്കാൻ അവസരവും ഒരുങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP