Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിഡ്‌നിയിൽ കാട്ടുതീ മൂലമുള്ള അന്തരീക്ഷ മലിനീകരണം അപകടരമായ നിലയിൽ; പ്രദേശം പുകയാൽ മൂടി; ആരോഗ്യമുന്നറിയിപ്പുമായി അധികൃതർ

സിഡ്‌നിയിൽ കാട്ടുതീ മൂലമുള്ള അന്തരീക്ഷ മലിനീകരണം അപകടരമായ നിലയിൽ; പ്രദേശം പുകയാൽ മൂടി; ആരോഗ്യമുന്നറിയിപ്പുമായി അധികൃതർ

സ്വന്തം ലേഖകൻ

രൂക്ഷമായ കാട്ടുതീയെ തുടർന്നുള്ള വായു മലിനീകരണം സിഡ്‌നിയെ അപകടകരമായ തോതിൽ ബാധിച്ചിരിക്കുന്നു. പ്രദേശം മുഴുവൻ പുകയാൽ മറഞ്ഞതോടെ സിഡ്‌നിയിലേക്കെത്തിയവർക്ക് പ്രധാന കേന്ദ്രങ്ങളൊന്നും വ്യക്തമായി കാണാൻ കഴിയുമായിരുന്നില്ല.

വായു മലിനീകരണം അപകടകരമായ തോതിൽ 15 മടങ്ങ് കൂടിയതോടെ
അധികൃതർ ആരോഗ്യമുന്നറിയിപ്പ് നൽകി. സിഡ്‌നി നഗരത്തിലും റിച്ച്മണ്ട് ഉൾപ്പെടെയുള്ള പശ്ചിമ സിഡ്‌നി പ്രദേശങ്ങളിലും ആരോഗ്യമുന്നറിയിപ്പും നൽകിയിരിക്കുകയാണ് അധികൃതർ.

എന്നാൽ ആസ്ത്മയും മറ്റു ശ്വാസകോശ പ്രശ്‌നങ്ങളും ഉള്ളവർ വീടിനുള്ളിൽ തന്നെ കഴിയണം എന്നാണ് മുന്നറിയിപ്പ്.ആവശ്യം തോന്നിയാൽ എത്രയും വേഗം വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.റൗസ്ഹിൽ, പ്രോസ്‌പെക്ട് മേഖലകളെയാണ് പുക ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.

കാടുകളും വീടുകളുമെല്ലാം കത്തിയമർന്ന പുകയാണ് സിഡ്‌നിയെ ശ്വാസം മുട്ടിച്ചുകൊണ്ട് മൂടിയത്.കടുത്ത ചൂടും, ദിശമാറുന്ന കാറ്റും കാരണം കാട്ടുതീ ഇനിയും വ്യാപിക്കും എന്നാണ് സൂചന.ഗോസ്‌പേർസ് പർവത നിരകളിൽ നിന്നുള്ള പുകയാണ് സിഡ്‌നി നഗരത്തിലേക്ക് വ്യാപിച്ചത്. സിഡ്‌നിയുടെ വടക്കു പടിഞ്ഞാറായുള്ള ഈ പ്രദേശത്ത് 1,20,000 ഹെക്ടർ പ്രദേശം തീയിൽ കത്തിനശിച്ചുകഴിഞ്ഞു. ഇനിയും ഈ തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുമില്ല.

സംസ്ഥാനത്ത് 50ലേറെ കാട്ടുതീകളാണ് ഇപ്പോഴുമുള്ളത്. ഇതിൽ പകുതിയും നിയന്ത്രണാതീ തമായി പടരുകയാണ്.1400ലേറെ അഗ്‌നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. പക്ഷേ കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് അഗ്‌നിശമന വിഭാഗം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP