Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല ഗതാഗത നിയന്ത്രണത്തിൽ അയവുമായി സർക്കാർ; സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുമെന്ന് ഹൈക്കോടതിയിൽ; തീർത്ഥാടകരെ പമ്പയിൽ ഇറക്കിയശേഷം നിലയ്ക്കലിൽ തിരിച്ചെത്തണം; അനധികൃത പാർക്കിങ് നടത്തിയാൽ പൊലീസിന് നടപടി സ്വീകരിക്കാമെന്നും നിർദ്ദേശം

ശബരിമല ഗതാഗത നിയന്ത്രണത്തിൽ അയവുമായി സർക്കാർ; സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുമെന്ന് ഹൈക്കോടതിയിൽ; തീർത്ഥാടകരെ പമ്പയിൽ ഇറക്കിയശേഷം നിലയ്ക്കലിൽ തിരിച്ചെത്തണം; അനധികൃത പാർക്കിങ് നടത്തിയാൽ പൊലീസിന് നടപടി സ്വീകരിക്കാമെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വാഹനങ്ങൾ പമ്പ വരെ കടത്തിവിടാം. എന്നാൽ, പമ്പയിൽ തീർത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ തിരിച്ചെത്തണമെന്ന നിബന്ധനയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. അതേസമയം, അനധികൃത പാർക്കിങ് നടത്തിയാൽ പൊലീസിന് നടപടി സ്വീകരിക്കാം എന്നും സർക്കാർ പറഞ്ഞിട്ടുണ്ട്.ദർശനം കഴിഞ്ഞ് ഭക്തർക്കു വാഹനങ്ങൾ പമ്പയിലേക്കു തിരിച്ചുവിളിച്ച് മടങ്ങാം.

പമ്പ വരെ സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ പൊലീസല്ല സർക്കാരാണു തീരുമാനം എടുക്കേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് അനുമതി നൽകി സർക്കാർ തീരുമാനമെടുത്തത്.

സ്വകാര്യവാഹനങ്ങൾ പമ്പയിൽ തടയേണ്ടതില്ലെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു. ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പി പ്രസന്നകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ ചെറുവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാനാകില്ലെന്ന് പൊലീസ് നിലപാട് സ്വീകരിച്ചതോടെയാണ് ഹർജി ഹൈക്കോടതിലെത്തിയത്.

2018ലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ നടന്ന പ്രതിഷേധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ നിലയ്ക്കലിൽ തടയാനാരംഭിച്ചത്.നിലയ്ക്കലിൽ നിന്ന് തീർത്ഥാടകർ കെഎസ്ആർടിസി ബസുകളിലായിരുന്നു അന്നു മുതൽ പമ്പയിലേക്ക് പോയിരുന്നത്. 2018ലെ പ്രളയത്തിൽ ചക്കുപള്ളം, ത്രിവേണി തുടങ്ങിയ ഇടങ്ങളിലുൾപ്പെടെ പാർക്കിങ് ദുഷ്‌കരമായതോടെ പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥല പരിമിതിയുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP