Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാന്റിയാഗോയിൽ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങൾ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ; ഭാര്യയെയും മൂന്ന് കുട്ടികളെയും പിതാവ് വെടിവച്ച ശേഷം ആത്മഹത്യ ചെയ്തതെന്ന് സൂചന

സാന്റിയാഗോയിൽ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങൾ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ; ഭാര്യയെയും മൂന്ന് കുട്ടികളെയും പിതാവ് വെടിവച്ച ശേഷം ആത്മഹത്യ ചെയ്തതെന്ന് സൂചന

പി.പി ചെറിയാൻ

സാന്റിയാഗോ: സാന്റിയാഗോ പാരഡൈസ് ഹിൽ കമ്മ്യൂണിറ്റിയിലെ ഒരു വീട്ടിൽ ഒരു പുരുഷനും സ്ത്രീയും മൂന്നു കുട്ടികളും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

നവംബർ 16 ശനിയാഴ്ചയായിരുന്നു സംഭവം. സംഭവമറിഞ്ഞ് പൊലീസ് വീട്ടിലെത്തുമ്പോൾ സ്ത്രീയും പുരുഷനും ഒരു കുട്ടിയും വീട്ടിൽ മരിച്ച നിലയിലായിരുന്നു. മറ്റു മൂന്നു കുട്ടികളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടു പേർ പിന്നീട് മരിച്ചു. ഇതോടെ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങളാണ് കൊല്ലപ്പെട്ടത്.

അഞ്ച് പേരേയും വെടിവച്ചു പിതാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം. മാതാപിതാക്കളായ സബ്രീന റെസേറിയെ (29) ഓസെ വൽസിവ്യ(31) മൂന്ന് ആൺകുട്ടികളായ എൻസി(3) സുറിൽ(5) സെത്ത് (11) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒൻപതു വയസ്സുള്ള കുട്ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കൊല്ലപ്പെട്ട ഭാര്യ സബ്രീന ഭർത്താവ് ഓസെക്കെതിരെ കോടതിയിൽ നിന്നും റിസ്ട്രെയ്ൻ ഓർഡർ വാങ്ങിയിരുന്നു. രണ്ടാഴ്ച മുൻപു കുടുംബ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നു പൊലീസ് ഈ വീട്ടിൽ എത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ടതാകാം ഈ സംഭവമെന്നു കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP