Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെറുമൊരു പാസ്‌പോർട്ടുമായി താമസിയാതെ യുഎഇയിലെത്തി കറങ്ങാം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; നടപടി ബംഗളുരുവിലും ചെന്നൈയിലും ഡൽഹിയിലും ഹൈദദരാബാദിലും കൊൽക്കത്തിയിലും മുബൈയിലും എത്തുന്ന യുഎഇക്കാർക്ക് മുൻകൂർ വിസ വേണ്ടെന്ന മോദി സർക്കാർ തീരുമാനത്തിന് പിന്നാലെ; ഇന്ത്യാ-യുഎഇ ബന്ധം കൂടുതൽ ഊഷ്മളതയിലേക്ക് എത്തിക്കാൻ ഉറച്ച് അബുദാബി ഷെയ്ഖും; ഖത്തറിന് പിന്നാലെ ഇന്ത്യക്കാർക്ക് യുഎഇയിലും വിസ ഓൺ അറൈവൽ

വെറുമൊരു പാസ്‌പോർട്ടുമായി താമസിയാതെ യുഎഇയിലെത്തി കറങ്ങാം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; നടപടി ബംഗളുരുവിലും ചെന്നൈയിലും ഡൽഹിയിലും ഹൈദദരാബാദിലും കൊൽക്കത്തിയിലും മുബൈയിലും എത്തുന്ന യുഎഇക്കാർക്ക് മുൻകൂർ വിസ വേണ്ടെന്ന മോദി സർക്കാർ തീരുമാനത്തിന് പിന്നാലെ; ഇന്ത്യാ-യുഎഇ ബന്ധം കൂടുതൽ ഊഷ്മളതയിലേക്ക് എത്തിക്കാൻ ഉറച്ച് അബുദാബി ഷെയ്ഖും; ഖത്തറിന് പിന്നാലെ ഇന്ത്യക്കാർക്ക് യുഎഇയിലും വിസ ഓൺ അറൈവൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യാക്കാർക്ക് യഎഇയിൽ വിസാ ഓൺ അറൈവൽ സംവിധാനം ഒരുക്കാൻ തീരുമാനം. ഇന്ത്യൻ പാസ് പോർട്ടുള്ളവർക്ക് വിസയില്ലാതെ തന്നെ യുഎഇയിൽ പോകാനുള്ള അവസരമാണ് ഇതോടെ കൈവരുന്നത്. നിലവിൽ ഖത്തറിൽ ഇന്ത്യാക്കാർക്ക് വിസാ ഓൺ അറൈവൽ സംവിധാനം നിലവിലുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള യുഎഇയുടെ ആഗ്രഹമാണ് ഇതിൽ പ്രതിഫലിക്കുന്നത്. ഇന്ത്യാക്കാർക്ക് ഈ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ പ്രാഥമിക നടപടികൾ യുഎഇയിൽ തുടങ്ങി കഴിഞ്ഞു.

നിലവിൽ ഇന്ത്യാക്കാർക്ക് യുഎഇയിൽ വിസാ ഓൺ അറൈവൽ കിട്ടണമെങ്കിൽ അമേരിക്കൻ ഗ്രീൻ കാർഡോ യുകെ പൗരത്വമോ വേണമെന്നാണ് വ്യവസ്ഥ. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും വിസ നേരത്തെ വാങ്ങിയാണ് യുഎഇയിലേക്ക് യാത്ര ചെയ്തിരുന്നത്. വിസാ ഓൺ അറൈവൽ സംവിധാനം നിലവിൽ വരുന്നതോടെ ആർക്കും പാസ്‌പോർട്ടുമായി യുഎഇയിലേക്ക് പോകാനാകും. ദുബായിലും ഷാർജയിലും അടക്കമുള്ള എല്ലാ എമറൈറ്റുകളിലും വിസാ ഓൺ അറൈവലുമായി മുമ്പോട്ട് പോകാനും കഴിയും.

യു.എ.ഇ പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ 6 വിമാനത്താവളങ്ങൾ വഴിയാണ് തത്സമയവിസയിൽ പ്രവേശിക്കാനാകുക. ബാംഗ്ലൂർ , ചെന്നൈ,ഡൽഹി,ഹൈദരാബാദ് ,കൊൽക്കത്ത, മുംബൈ എന്നിവയാണ് യു.എ.ഇ പൗരന്മാർക്ക് തത്സമയവിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാനാകുന്ന വിമാനത്താവളങ്ങൾ.60 ദിവസത്തേക്ക് ലഭിക്കുന്ന വിസയിൽ രണ്ടു പ്രാവിശ്യം ഇന്ത്യയിൽ വന്ന പോകാൻ സാധിക്കും. ഇന്ത്യ നൽകിയ ഈ സൗകര്യത്തിന് പകരമായാണ് യുഎഇയും വിസാ ഓൺ അറൈവൽ സംവിധാനം ഇന്ത്യാക്കാർക്ക് നൽകുന്നത്. പ്രവാസികളുടെ ബന്ധുക്കൾക്കും ബിസിനസ് ആവശ്യത്തിന് യുഎഇയിലേക്ക് പറക്കുന്നവർക്കും ഇത് ഏറെ ഗുണകരമാകും.

ബിസിനെസ്സ് ആവിശ്യങ്ങൾ, വിനോദസഞ്ചാരം, ആരോഗ്യ ചികിത്സ, കോൺഫെറെൻസുകൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് യുഎഇ പൗരന്മാർക്ക് ഇന്ത്യ വിസകൾ അനുവദിക്കുക. ഇതിന് മുൻപ് ഇന്ത്യയുടെ ഇ-വിസയോ പേപ്പർ വിസയോ എടുത്തവർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക രാഷ്ട്രീയ വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിസഓൺ അറൈവൽ സൗകര്യം ഇന്ത്യ ഏർപ്പെടുത്തുന്നത് . കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യംകൂടിയിതിന് പിന്നിലുണ്ട്. ഇന്ത്യയിലെ സഞ്ചാരികളിലെ നിർണായകസാന്നിധ്യമാണ് യു.എ.ഇക്കാർ.ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് 150 ഓളം വിമാനങ്ങൾ ദിനംപ്രതി പറക്കുന്നുണ്ട്. യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

ഇന്ത്യയിലേക്കുള്ള വിസ നിയമം കൂടുതൽ ഉദാരമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് യുഎഇ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തുന്നത്. നവംബർ 16 മുതൽ യു.എ.ഇ പൗരന്മാർക്ക് ഓൺ അറൈവൽ വിസ നടപ്പിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും, പോക്കുവരവുകൾ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ആദ്യമായാണ് ഇന്ത്യയിൽ പോകുന്നതെങ്കിൽ ഇ-വിസ ഉറപ്പാക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയും ഇന്ത്യാക്കാർക്ക് ഇതേ സൗകര്യം ഏർപ്പെടുത്തിയത്.

ഇന്ത്യക്കാർക്ക് ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസ കാലാവധി ഇനി 30 ദിവസമാണ്. മുൻപ് 60 ദിവസം വരെ നീട്ടി നൽകിയിരുന്ന വിസ കാലാവധിയാണ് പിന്നീട് 30 ദിവസമായി കുറച്ചത്. ഇവിടെ അപേക്ഷകൻ സ്വന്തം പേരിലുള്ളതോ കുടുംബത്തിലെ മറ്റു പുരുഷന്മാരുടെ പേരിലുള്ളതോ ആയ സാധുവായ ക്രെഡിറ്റ് കാർഡ് കാണിക്കണക്കുകയും വേണം. പാസ്സ്‌പോർട്ടിന് 6 മാസത്തെ കാലാവധി, മടക്ക ടിക്കറ്റ്, താമസത്തിനായുള്ള ഹോട്ടൽ ബുക്കിങ് തുടങ്ങിയ മറ്റു നിയമങ്ങളെല്ലാം നിലവിലുള്ള പ്രകാരം തന്നെ ആയിരിക്കുമെന്നും ഖത്തർ അറിയിച്ചു.

വിനോദസഞ്ചാര മേഖലയിൽ കുറഞ്ഞുവരുന്ന വിദേശീയരുടെ സാന്നിദ്ധ്യം കണക്കിലെടുത്ത്; വിനോദ സഞ്ചാരികളെ കൂടുതൽ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ടൂറിസം ഡിപ്പാർട്ട്‌മെന്റും, ഫോറിൻ അഫയേഴ്‌സും, പ്രവാസി വകുപ്പും, പ്ളാനിങ് മിനിസ്ട്രിയും സംയുക്തമായി ആലോചിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്ന പല പദ്ധതികളിൽ ഒരെണ്ണമാണ് വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് നല്കുന്ന ഈ വിസ ഓൺ അറൈവൽ പരിപാടി. ഇത് പിന്നീട് രാജ്യങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധത്തിന് തെളിവായി മാറുന്ന നയതന്ത്ര ഇടപെടലായി മാറി. യുഎഇയുമായി ഇന്ത്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.പ്രധാനമന്ത്രി മോദിക്ക് ഈയിടെ യുഎഇ അവരുടെ പമോന്നത ബഹുമതിയും നൽകി.

അന്ന് നടന്ന നയതന്ത്ര ചർച്ചകളെ പുതിയ തലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുഎഇക്കാർക്ക് ഇന്ത്യ വിസാ ഓൺ അറൈവൽ സൗകര്യം നൽകിയത്. ഇതേ മാതൃക യുഎഇയും തിരിച്ച് അവതരിപ്പിക്കുന്നു. താമസിയാതെ സൗദിയും ഇതേ പാത പിന്തുടരുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP