Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ കാണുന്നത് ഒരു മുത്തശ്ശിയുടെ ചിത്രമാണ്! നാണം മാറ്റാൻ ബോഡി ബിൽഡിങ്ങിന് പോയി തുടങ്ങിയ ഒരു സ്ത്രീയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടോളൂ

ഈ കാണുന്നത് ഒരു മുത്തശ്ശിയുടെ ചിത്രമാണ്! നാണം മാറ്റാൻ ബോഡി ബിൽഡിങ്ങിന് പോയി തുടങ്ങിയ ഒരു സ്ത്രീയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടോളൂ

സ്വന്തം ലേഖകൻ

ഒന്റാരിയോ: സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ വലിയ നാണക്കാരിയായിരുന്നു റോബിൻ ഹില്ലിസ് എന്ന 48കാരി. സ്‌കൂളിൽ സ്‌പോർട് ഒക്കെ ചെയ്യുമായിരുന്നെങ്കിലും വലിയ നാണമായിരുന്നു റളോബിൻ ഹെല്ലിക്ക്. 189ൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയതിന് പിന്നാലെ ഈ നാണം മാറ്റാനും തന്റെ ഫിറ്റ്‌നസ് മെയിന്റെയിൻ ചെയ്യാനുമാണ് ഹില്ലീസ് ജിമ്മിൽ പോയി തുടങ്ങിയത്.

ബോഡി ബിൽഡിങിന് പോയി തുടങ്ങിയതോടെ വെയിറ്റ് ലിഫ്റ്റിങിനോടായി ഹെല്ലിയുടെ ഭ്രമം. നാണക്കാരിയായിരുന്ന ഹില്ലിയുടെ ജീവിതത്തിനെ ഇത് മാറ്റി മറിച്ചു. 1993ൽ 135എൽബി ഉണ്ടായിരുന്ന ഹെല്ലി ബോഡി ബിൽഡിങ് മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. വിവാഹം കഴിഞ്ഞെങ്കിലും ബോഡി ബിൽഡിങിനോടുള്ള തന്റെ ഭ്രമം ഹെല്ലി തുടർന്നു. 23കാരിയായ മകൾ കേറ്റിക്കും 21കാരിയായ കോർട്‌നിക്കും ജന്മം കൊടുത്ത ശേഷവും ജിമ്മിൽ പോക്ക് തുടർന്നു.

ഇപ്പോൾ മൂന്ന് പേരക്കുട്ടികളുടെ മുത്തശ്ശി കൂടിയാണ് ഹെല്ലി. മക്കളും കൊച്ചുമക്കളാണ് ഇപ്പോൾ റോബിൻ ഹെല്ലിയെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത്. മാതൃത്വവും ബോഡി ബിൽഡിങുമെല്ലാം റോബിൻ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയി, മക്കൾ വലുതായപ്പോഴും അത് തുടർന്നു. മക്കൾ അമ്മയുടെ മത്സരം കാണാൻ സ്ഥിരമായി പോകുമായിരുന്നു. ഇപ്പോൾ ലോകത്താകമാനമായി നടക്കുന്ന പ്രൊഫഷണൽ ലീഗുകളിൽ റോബിൻ മത്സരിക്കുന്നുണ്ട്. ബാസ്‌ക്കറ്റ് ബോൾ, വോലിബോൾ, റണ്ണിങ് ട്രാക്ക്, ബേസ്‌ബോൾ എന്നിവ കളിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP