Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എമിറേറ്റ്‌സ് ഒപ്പിട്ടത് 50 ബോയിങ് ഡ്രീംലൈനർ വാങ്ങാൻ; വ്യോമായന ബിസിനസ് ചരിത്രത്തിലെ കൂറ്റൻ ഇടപാട് വഴി യുഎഇ കമ്പനി നൽകേണ്ടത് 1600 കോടി അമേരിക്കൻ ഡോളർ: ലോകത്തെ ഒന്നാം നമ്പർ വിമാന കമ്പനി വീണ്ടും വീണ്ടും വളരുന്നത് ഇങ്ങനെ

എമിറേറ്റ്‌സ് ഒപ്പിട്ടത് 50 ബോയിങ് ഡ്രീംലൈനർ വാങ്ങാൻ; വ്യോമായന ബിസിനസ് ചരിത്രത്തിലെ കൂറ്റൻ ഇടപാട് വഴി യുഎഇ കമ്പനി നൽകേണ്ടത് 1600 കോടി അമേരിക്കൻ ഡോളർ: ലോകത്തെ ഒന്നാം നമ്പർ വിമാന കമ്പനി വീണ്ടും വീണ്ടും വളരുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

വ്യോമായന ബിസിനസ് ചരിത്രത്തിലെ കൂറ്റൻ ഇടപാടിനൊരുങ്ങി യുഎഇ. 50 ബോയിങ് ഡ്രീംലൈനർ വാങ്ങാനുള്ള കരാറിലാണ് എമിറേറ്റ്‌സ് ഒപ്പിട്ടിരിക്കുന്നത്. 1600 കോടി അമേരിക്കൻ ഡോളർ ചെലവിട്ടാണ് യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ഒരുങ്ങുന്നത്. തിങ്കളാഴ്ച ദുബായ് എയർ ഷോയിൽ നിന്നാണ് എയർബസ് A350 ജെറ്റുകൾ വാങ്ങുന്നത്. 2100 കോടി അമേരിക്കൻ ഡോളർ ചെലവിട്ട് 70 വിമാനങ്ങൾ സ്വന്തമാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിന്നീട് 50 എണ്ണമാക്കി വെട്ടി ചുരുക്കുക ആയിരുന്നെന്നും എമിറേറ്റ്‌സ് ചെയർമാൻ ഷെയ്ക്ക് അഹമ്മദ് ബിൻ സയ്യിദ് അൽ മക്തൂം പറഞ്ഞു.

അതേസമയം നാൽപത് 787 ഡ്രീംലൈനറുകൾ വാങ്ങുന്നതിനെ കുറിച്ച് ബോയിങ് കമ്പനിയുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും സയ്യിദ് അൽ മക്തൂം പറഞ്ഞു. അതേസമയം ബോയിങിന്റെ രണ്ട് പുതിയ 737 മാക്‌സ് ജെറ്റുകൾ തകർന്നതിനെ തുടർന്ന് കഴിഞ്ഞ വർഡഷം 350 പേർ മരിച്ചിരുന്നു. 

ലോകത്തെ ഏറ്റവും വിലയ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ് കഴിഞ്ഞ മാസം എയർബസിനും ബോയിങിനും അവരുടെ വിമാനങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. നിർമ്മാണ താമസവും വിശ്വസിക്കാൻ കൊള്ളാത്ത എഞ്ചിനുമാണ് അവരുടെ എയർക്രാഫ്റ്റിന്റേത് എന്നുമാണ് മുന്നറിയിപ്പ് നൽകിയത്. തിങ്കളാഴ്ചത്തെ കരാർ ദുബായ് എർഷോയിലെ ഏറ്റവും പ്രധാനപ്പെട്ട വിൽപ്പനയാണ്. 

350 A 330നേക്കാളും അൽപ്പം വലുതും ചിലവേറിയതുമാണ്. വെയിറ്റ് കുറവായതും ഇന്ധന ശേഷിയുള്ളതുമാണ്. ഇന്ധന ചിലവും പരിസ്ഥിതി സൗഹാർദവും ലക്ഷ്യമിട്ട് വലിയ വിമനാന കമ്പനികൾ ഇപ്പോൾ ഏറ്റവും നല്ല വിമാനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഞായറാഴ്ച തുടങ്ങിയ എയർഷോ വ്യാഴാഴ്ച അവസാനിക്കും. ദുബായിലെ പുതിയ എയർപോർട്ടിനടുത്തായാണ് എയർ ഷോ നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP