Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറു പേർ ബലാത്സംഗം ചെയ്ത 13കാരി ഗർഭം ധരിച്ചു; നാണക്കേട് താങ്ങാനാവാതെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിൽ നിന്നും എടുത്ത് ചാടി ആത്മഹത്യ ചെയ്ത് പെൺകുട്ടി: ലോകത്തെ നാണം കെടുത്താൻ ഒരു പുരുഷ ക്രൂരത കൂടി

ആറു പേർ ബലാത്സംഗം ചെയ്ത 13കാരി ഗർഭം ധരിച്ചു; നാണക്കേട് താങ്ങാനാവാതെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിൽ നിന്നും എടുത്ത് ചാടി ആത്മഹത്യ ചെയ്ത് പെൺകുട്ടി: ലോകത്തെ നാണം കെടുത്താൻ ഒരു പുരുഷ ക്രൂരത കൂടി

സ്വന്തം ലേഖകൻ

ബാങ്കോക്ക്: ആറുപേരുടെ ക്രൂര ബലാത്സംഗത്തിനൊടുവിൽ ഗർഭിണിയായ 13കാരി നാണക്കേട് താങ്ങാനാവാതെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബാങ്കോക്കിലാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച അർദ്ധരാത്രിയോട് കൂടിയാണ് പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്നും എടുത്ത് ചാടിയത്. പിങ്കി എന്ന പെൺകുനട്ടിയാണ് ആത്മഹത്യ ചെയ്തത്.

അപ്പാർട്ട്‌മെന്റിന്റെ മുകളിൽ കയറി നിന്ന ശേഷം കാലുകളുടെ പടം എടുത്ത പെൺകുട്ടി തന്റെ സുഹൃത്തിന ആ ഫോട്ടോയും പോവുകയാണെന്ന സന്ദേശവും അയച്ച ശേഷമാണ് താഴേക്ക് ചാടിയത്. ഗർഭിണിയായത് പെൺകുട്ടിയെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു. കൂട്ട ബലാത്സംഗത്തിന് ശേഷം മാനസിക പിരിമുറുക്കം അനുഭവ പെട്ട പെൺകുട്ടി വിഷാദ രോഗത്തിന് അടിമയായിരുന്നു.

ഫേസ്‌ബുക്കിലും മറ്റും പെൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന രീതിയിൽ പോസ്റ്റുകൾ നടത്തിയിരുന്നു. നവംബർ 11നാണ് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ആറംഗ സംഘം പെൺകുട്ടിയെ ഒരു ഫ്‌ളാറ്റിൽ തടവിലാക്കിയ ശേഷം പീഡിപ്പിക്കുക ആയിരുന്നു. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. അതിന് ശേഷം പെൺകുട്ടി വിഷാദ രോഗത്തിന് അടിമയായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പെൺകുട്ടിയെ കൂടാതെ മറ്റൊരു പെൺകുട്ടിയും സംഭവത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ പിങ്കി ഗർഭിണിയായതോടെ ആത്മഹത്യയിൽ അഭയം തേടുക ആയിരുന്നു. മരിക്കുന്നതിന് തൊട്ടു മുൻപ് പെൺകുട്ടി അമ്മയുമായി വഴക്കിട്ടതായും പെൺകുട്ടി ഓടി പോവുകയുമായിരുന്നു. എന്നാൽ അമ്മ തടയാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുക ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP