Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറ്റ് ലഹരിമരുന്നുകളേക്കാളും വിലയിൽ വൻ കുറവ്; ലഹരിയോ പത്തിരട്ടി; രണ്ട് ലാർജടിച്ചാലും ലഭിക്കാത്തത്ര കിക്ക്: ഒരു തുണ്ടു കടലാസിൽ പേരെഴുതി നൽകിയാൽ ആ ലഹരി ഗുളികകൾ ആർക്കും ലഭിക്കും: തലസ്ഥാനത്ത് ലഹരി ഗുളികകൾ ഈസിലി അവെയ്‌ലബിൾ

മറ്റ് ലഹരിമരുന്നുകളേക്കാളും വിലയിൽ വൻ കുറവ്; ലഹരിയോ പത്തിരട്ടി; രണ്ട് ലാർജടിച്ചാലും ലഭിക്കാത്തത്ര കിക്ക്: ഒരു തുണ്ടു കടലാസിൽ പേരെഴുതി നൽകിയാൽ ആ ലഹരി ഗുളികകൾ ആർക്കും ലഭിക്കും: തലസ്ഥാനത്ത് ലഹരി ഗുളികകൾ ഈസിലി അവെയ്‌ലബിൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യത്തിനും ലഹരി മരുന്നുകൾക്കും പകരമായി വിദ്യാർത്ഥികൾ മനോരോഗത്തിനും മറ്റുമുള്ള ഗുളികകൾ ഉപയോഗിക്കുന്ന ശീലം ഏറി വരികയാണ്. വിദ്യാർത്ഥികളിലെ വർദ്ധിച്ചു വരുന്ന ഇത്തരം ശീലങ്ങൾ പലപ്പോഴും വാർത്തയായിട്ടുണ്ട്. നഗര പ്രദേശങ്ങളിലും മറ്റുമാണ് വിദ്യാർത്ഥികളിലെ ഇത്തരം പ്രവണത ധാരാളമായി കണ്ടു വരുന്നത്. എന്നാൽ നിർബന്ധമായും ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ നൽകാവു എന്ന് നിബന്ധനയുള്ള ഈ മരുന്നുകൾ തലസ്ഥാനത്തെ മരുന്നു കടകളിൽ നിന്നും ആർക്കും ലഭിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ. ഒരു തുണ്ടു കടലാസിൽ മരുന്നിന്റെ പേര് എഴുതി നൽകിയാൽ മതി.

മനോരോഗത്തിനും നാഡീസംബന്ധമായ രോഗങ്ങൾക്കും ഉള്ള ഈ മരുന്നുകൾ ഷെഡ്യൂൾ എച്ച് വിഭാഗത്തിലുള്ളതാണ്. ഇവ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുതെന്നാണ് നിയമം. എന്നാൽ ഒരു തുണ്ടു പേപ്പറിൽ മരുന്നിന്റെ പേരെഴുതി നൽകിയാൽ തലസ്ഥാനത്തെ മിക്ക മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഈ മരുന്നു ലഭിക്കും എന്നതാണ് സത്യം. യഥാർത്ഥത്തിൽ ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം നൽകാവുന്ന ഈ മരുന്നു നൽകിയ കാര്യം കുറിപ്പടയിൽ രേഖപ്പെടുത്തുകയും വേണം. ഒരേ കുറിപ്പടി ഉപയോഗിച്ച് പലവട്ടം ഈ മരുന്നുകൾ വാങ്ങാതിരിക്കാനാണിത്. അത്രമേൽ അപകടകാരികളാണ് ഈ മരുന്നുകൾ. എന്നാൽ ഇത് ആർക്കും ലഭ്യമാകുന്ന അവസ്ഥയാണ് തലസ്ഥാനത്തുള്ളത്.

മറ്റ് ലഹരിമരുന്നുകളേക്കാളും വിലക്കുറവാണെന്നതും വിദ്യാർത്ഥികളെ ഇതിലേക്ക് ആകർഷിക്കുന്നു. ലഹരിക്കായി നാലു ഗുളികകളാണു വിദ്യാർത്ഥികൾ സ്ഥിരമായി ഉപയോഗിക്കുന്നത്. ഇതിൽ രണ്ടെണ്ണം മനോരോഗ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന മരുന്നുകളായിരുന്നു. രണ്ടെണ്ണം നാഡിരോഗ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നതും. ജ്യൂസ്, കോള എന്നിവയിൽ കലർത്തിയാണ് വിദ്യാർത്ഥികൾ ഇവ ഉപയോഗിക്കുന്നത്. ഇതിൽ വിഷാദ രോഗത്തിന് ഉപയോഗിക്കുന്ന ഒരു ഗുളിക കഴിച്ചാൽ രണ്ടു ലാർജ് മദ്യം കഴിച്ച ലഹരിയാണ്.

വിദ്യാർത്ഥികൾ പതിവായി ഉപയോഗിക്കുന്ന നാലു ഗുളികകളിൽ മൂന്നെണ്ണവും നഗരത്തിലെ മരുന്നുകടകളിൽ നിന്ന് വളരെ നിഷ്പ്രയാസം ലഭിക്കും. ഒരു ഡോക്ടറുടെയും കുറിപ്പടിയില്ലാതെ തന്നെ. മരുന്നിന്റെ പേരെഴുതിയ തുണ്ടു കടലാസ് നൽകിയാൽ ആർക്കാണെന്നെ എന്തിനാണെന്നോ ചോദ്യം പോലുമില്ലാതെ കടക്കാർ മരുന്നെടുത്തു തരും.

നാഡീരോഗങ്ങൾക്ക് ഉപയോഗിക്കുന്ന A****25 MG എന്ന മരുന്നുകഴിച്ചാൽ മസ്തിഷ്‌കത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുകയും മന്ദതയും മയക്കവും അനുഭവപ്പെടുകയു ചെയ്യും . കിറുക്കം വിടാൻ രണ്ടു മണിക്കൂർ എടുക്കുമെന്ന് ഉപയോഗിച്ചവർ പറയുന്നു. അഞ്ചെണ്ണത്തിന് വെറും 12 രൂപ മാത്രമാണ് വില. ഷെഡ്യൂൾ എച്ച്, എച്ച്1, എക്‌സ് എന്നീ വിഭാഗത്തിൽ പെടുന്ന മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഈ സ്ഥാപനത്തിൽ നിന്നു നൽകുന്നതല്ലെന്ന ബോർഡ് മുന്നിൽ വച്ചു കൊണ്ടചാണ് കടക്കാർ ഈ മരുന്നുകൾ നൽകുന്നത്.

വിഷാദരോഗത്തിന് മനോരോഗവിദഗ്ദ്ധർ നിർദ്ദേശിക്കുന്ന N****10MG എന്ന മരുന്നും വളരെ എളുപ്പുത്തിൽ തന്നെ ലഭിക്കും. നാഡിവ്യവസ്ഥകളെ തളർത്തുന്ന ഈ മരുന്ന് കഴിച്ചാലുള്ള മയക്കവും ലഹരിയുമാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. അഞ്ചു ഗുളികകൾക്കു 45 രൂപ മാത്രം. പക്ഷേ ബില്ലു ചോദിച്ചാൽ 'ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തരാൻ പറ്റാത്ത മരുന്നാണ്. അതു കൊണ്ടു ബില്ലു തരാൻ പറ്റില്ല' എന്നാവും കതടക്കാരുടെ മറുപടി.

എന്നാൽ നാഡിസംബന്ധമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന M****75 MG എന്ന മരുന്നു ലഭിക്കാൻ അൾപം പ്രയാസമാണ്. ഈ മരുന്നുന്നിന്. 5 ഗുളികകൾക്കു വില 66 രൂപ മാത്രം. കുറിപ്പടിയില്ലാതെ ലഭിച്ച 3 മരുന്നുകളും ലഹരിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നവയാണെന്ന് കോഴിക്കോട് ജനറൽ ആശുപത്രിയിലെ മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ.ടി.പി. മെഹ്‌റൂഫ് രാജ് സാക്ഷ്യപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP