Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ്.കെ.മാണിയുടെ പക്വതയില്ലാത്ത സമീപനം കേരള കോൺഗ്രസ് എമ്മിനും യുഡിഎഫിനും വലിയ ക്ഷീണമുണ്ടാക്കി; സ്വയം പ്രഖ്യാപിത ചെയർമാനായി തുടരുന്നത് അപഹാസ്യം; തലസ്ഥാനത്ത് കെ.എം മാണിയുടെ സ്മാരകം സ്ഥാപിക്കണമെന്നും പി.ജെ ജോസഫ്

ജോസ്.കെ.മാണിയുടെ പക്വതയില്ലാത്ത സമീപനം കേരള കോൺഗ്രസ് എമ്മിനും യുഡിഎഫിനും വലിയ ക്ഷീണമുണ്ടാക്കി; സ്വയം പ്രഖ്യാപിത ചെയർമാനായി തുടരുന്നത് അപഹാസ്യം; തലസ്ഥാനത്ത് കെ.എം മാണിയുടെ സ്മാരകം സ്ഥാപിക്കണമെന്നും പി.ജെ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അൻപത്തിനാലു വർഷക്കാലം എംഎ‍ൽഎ, വിവിധ മന്ത്രിസഭകളിലെ മന്ത്രി എന്ന നിലകളിൽ കേരളത്തിലാകെ നിറഞ്ഞു നിന്ന കെ.എം മാണിയുടെ ശാശ്വത സ്മരണ നിലനിർത്തുന്നതിനായി തലസ്ഥാനത്ത് സ്മാരകം സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ്(എം) ആക്ടിങ് ചെയർമാൻ പി.ജെ. ജോസഫ് എം എൽ എ. ഇതിനായി പാർട്ടി സംസ്ഥാന കമ്മിറ്റി മോൻസ് ജോസഫ് എം എൽ എ യെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഡിസംബർ 14 ന് കോട്ടയം തിരുനക്കര മൈതാനിയിൽ സംഘടിപ്പിക്കുന്ന കർഷക രക്ഷാ സംഗമം വിജയിപ്പിക്കാനായി തിരുവനന്തപുരത്ത് ട്രിവാൻഡ്രം ഹോട്ടലിൽ വിളിച്ചു ചേർത്ത ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണിയുടെ പക്വതയില്ലാത്ത സമീപനം പാർട്ടിക്കും യു.ഡി എഫിനാകെയും വലിയ ക്ഷീണമുണ്ടാക്കിയതായി പി.ജെ ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ് (എം) വിമത വിഭാഗത്തിന്റെ നേതാവ് ജോസ് കെ മാണി ഇത് സംബന്ധിച്ച കേസ് നടന്ന എല്ലാ കോടതികളിലും പരാജയപ്പെട്ടിട്ടും സ്വയം പ്രഖ്യാപിത ചെയർമാനായി തുടരുന്നത് അപഹാസ്യവും പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധവുമാണെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും പാർട്ടി ഉന്നതാധികാര സമിതി അംഗവുമായ അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ പറഞ്ഞു. കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള വമ്പിച്ച ജനമുന്നേറ്റമായി കർഷക രക്ഷാ സംഗമം മാറുമെന്ന് പാർട്ടി ചീഫ് മോൻസ് ജോസഫ് എംഎ‍ൽഎ പറഞ്ഞു.

എല്ലാ ജില്ലാ നേതാക്കളും നിലവിലുള്ള 14 നിയോജക മണ്ഡലം പ്രസിഡന്റുമാരും പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പി.ജെ ജോസഫും സി.എഫ് തോമസുമടക്കമുള്ള ഔദ്യോഗിക വിഭാഗത്തിന് പിന്തുണ രേഖപ്പെടുത്തി. യോഗത്തിൽ താന്നിവിള ശശിധരൻ, വട്ടിയൂർക്കാവ് മോഹനൻ നായർ, കെ.സോമൻ നായർ, വലിയവിള റഹിം, നെയ്യാറ്റിൻകര ധർമ്മരാജ്, ജോസഫ് അലക്‌സാണ്ടർ, മേലാംകോട് സുനിൽ, ടി.പി സുരേഷ്, വി.സുരേഷ് , വി.പത്മകുമാർ, ഐത്തി സനൽകുമാർ, കെ.കൃഷ്ണൻകുട്ടി, പാലിയോട് സദാനന്ദൻ, അഡ്വ.ഡി മുരളീധരൻ നായർ, ഗ്രിറ്റി അലക്‌സ് തോമസ്, ബാലരാമപുരം മനോഹരൻ, കള്ളിക്കാട് സുരേന്ദ്രൻനായർ, ദിലീപ് കുമാർ, പുന്നാവൂർ വിജയൻ, തിരുപുറം ഷിബു, അബ്ദുൾ സത്താർ, പാറശാല മോഹനൻ നായർ, എ.ഹരിദാസ്, അഡ്വ.വേണി, ഉണ്ണിക്കുഞ്ഞ് മത്തായി, അഡ്വ നിസാറുദ്ദീൻ, ജോയി തോമസ്, പേരൂർക്കട റെജി, അന്തിയൂർ ശിവൻകുട്ടി, സെയ്ഫുദ്ദീൻ മൗലവി, പൂപ്പുറം സുരേഷ്, എം.എസ് മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP