Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തെ തീരപ്രദേശ കടലാക്രമണം: കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് ശശി തരൂർ എംപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരുവനന്തപുരത്തിന്റെ തീരപ്രദേശത്തെ കടലാക്രമണം തടയാനുള്ള ശാശ്വത പരിഹാരത്തിന് കേന്ദ്ര സഹായം ലഭ്യമാക്കണമെന്നു ഡോ. ശശി തരൂർ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. പനത്തുറ, പൂന്തുറ, വലിയതുറ, ശംഖുമുഖം, ബീമാപള്ളി തുടങ്ങിയ
കടലോര പ്രദേശങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി നിരന്തര കടലാക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനും പാർപ്പിടത്തിനും ഇതു മൂലം വലിയ ഭീഷണി നേരിടുകയാണ്. അനേകം പേർ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്.

ഇതിനെ പ്രതിരോധിക്കാൻ കടൽ ഭിത്തി നിർമ്മാണം വേണമെന്നതാണ് പ്രധാന ആവശ്യം. ഇക്കാര്യം സംസ്ഥാന സർക്കാരിനോട് അവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അടിയന്തര സഹായം ഇക്കാര്യത്തിൽ ലഭ്യമാക്കണമെന്നും തരൂർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP