Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ

പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ചൂണ്ടയിടീൽ മത്സരത്തിനെ വിമർശിച്ച കോൺഗ്രസ് നേതാക്കളെ സവർണബോധം കുടിയിരിക്കുന്നവരെന്ന് ആരോപിച്ച ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിന് മറുപടിയുമായി അനിൽ അക്കര എംഎൽഎ. ഡിവൈഎഫ്‌ഐ എന്ന് മുതലാണ് ജാതി പറഞ്ഞ് എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. രക്തസാക്ഷികളെ പുച്ഛിക്കുന്ന കൂട്ടത്തിലല്ല താനെന്ന് വ്യക്തമാക്കുന്ന പോസ്റ്റിൽ സംസ്ഥാനത്ത് അവർണൻ അടിച്ചമർത്തപ്പെടുമ്പോഴും അപമാനിക്കപ്പെടുമ്പോഴും എവിടെയായിരുന്നു റഹീമിന്റെ കീഴാള ബോധം എന്ന് അനിൽ അക്കര അക്കമിട്ട് ചോദിക്കുന്നു.

കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയുടെ ഭാഗമായാണു ഡിവൈഎഫ്ഐ ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചത്. തയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യിൽമുക്ക് പുഴയിലായിരുന്നു മത്സരം. ചൂണ്ടയും ഇരയുമായി എത്തി 11 പേർ മത്സരത്തിൽ പങ്കെടുത്തു. രക്തസാക്ഷി അനുസ്മരണ ദിവസം ചൂണ്ടയിടൽ മത്സരം നടത്തിയതിനെ അനിൽ അക്കര ഉൾപ്പെടെ നിരവധി പേർ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി ജാതിബോധം ഉയർത്തിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതിരോധം തീർത്തത്. എന്നാൽ, ആ വിശദീകരണത്തെയും വിമർശനത്തെയും പൊളിച്ചടുക്കുകയാണ് അനിൽ അക്കര തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ.

അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

വൈകിയാണെങ്കിലും
കീഴാളന്റെ ചൂണ്ടയിടൽ
ന്യായീകരണം
Dyfi എന്നാണ് ജാതി പറഞ്ഞ് തുടങ്ങിയത്.
ഞാൻ രക്തസാക്ഷികളെ
പുച്ഛിക്കുന്ന കൂട്ടത്തിലല്ല.
Sfi യുടെ ആദ്യ രക്തസാക്ഷി
സൈതാലികുട്ടിയെ
റഹീമിന്റെ ഭാഷയിൽ
സവർണ്ണ ബോധമുള്ളവർ,
Rssകാർ വെട്ടിനുറുക്കി
കൊന്ന് തള്ളിയപ്പോൾ,
പിന്നെ ആ കൂട്ടത്തിലൊരു
ഉന്നത സവർണ്ണനെ നിങ്ങൾ
Mla ക്കിയപ്പോൾ എവിടെ
നിന്റെ കീഴാള ബോധം??
കിഫ്ബി യിൽ മസാല ബോണ്ടാക്കി
പണയം വെച്ചിരിക്കുകയായിരുന്നോ??
നിന്റെ പാർട്ടി സെക്രട്ടറിയുടെ
സവർണ്ണ ബോധമുള്ള മകന്
താഴ്ന്ന ജാതിയിൽപെട്ട
ജീവിക്കാൻ വേണ്ടി
അർദ്ധനഗ്‌നയായി
ഡാൻസ് ചെയ്യേണ്ടി വന്ന
ഒരു പെൺകുട്ടിയിൽ ഒരു
കൊച്ചുണ്ടായെന്ന
ആരോപണം വന്നപ്പോൾ
എവിടെ നിന്റെ കീഴാള ബോധം?
ഒരു പട്ടിജാതി പെൺകുട്ടി,
ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ
സവർണ്ണ കുലജാതനായ ldf കൺവീനർ
പരിഹസിച്ചപ്പോൾ എവിടെ
പണയം വെച്ചു നിന്റെ കീഴാളബോധം??
അരൂരിലെ യുഡിഫ് സ്ഥാനാർത്ഥിയെ
ഒരു ഉന്നത കുല ജാതീയൻ
പൂതനയോട് ഉപമിച്ചപ്പോൾ നിന്റെ
കീഴാള ബോധം എവിടെപ്പോയി?
നിലമ്പൂരിലും, മഞ്ചക്കണ്ടിയിലും
കമ്മൂണിസ്റ്റ് സഖാക്കളേ
ബഹ്‌റയുടെ പൊലീസ് വെടിവെച്ച് കൊന്നപ്പോൾ നിന്നിലെ
കമ്മൂണിസ്റ്റ് ബോധവും കീഴാള
ബോധവും എവിടെപ്പോയി?
അട്ടപ്പാടിയിൽ ആൾക്കൂട്ടം മധുവെന്ന
ചെറുപ്പക്കാരനെ കൊലപ്പെടുത്തിയപ്പോഴും
നിന്റെ കീഴാള ബോധം കണ്ടില്ലല്ലോ
റഹീമേ?
വാളയാറിലെ പെൺകുട്ടികൾക്കായി
നാട് മുഴുവൻ വിലപിക്കുമ്പോൾ
അവിടെയും റഹിമിനെയും
നിങ്ങളുടെ കീഴാള ബോധത്തെയും
കണ്ടില്ല.
എന്റെ സവർണ്ണ ബോധം
അളക്കുന്നതിനു പകരം
ഇപ്പോൾ
ഞാൻ ചൂണ്ടിയ ഇരകളോട്
നിങ്ങൾക്കും dyfi ക്കും
എത്രത്തോളം നീതി പുലർത്താൻ
കഴിഞ്ഞു എന്ന്
ആത്മപരിശോധന നടത്തണം.
അതിന് ശേഷം മതി
എന്റെ ജാതി പരിശോധന
ഇനി പെട്ടന്ന് വേണമെങ്കിൽ
തൃശൂർ ദേശാഭിമാനിയുടെ
ചുമതലയുള്ള ഇ.എം.എസ്സിന്റെ മകൻ
എന്റെ നാട്ടിലുള്ള
ശശിയേട്ടനോട് ചോദിച്ചാൽ പറയും.
ലാൽസലാം..,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP