Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ചൂണ്ടയിടുന്നത് കീഴാളന്റെ തൊഴിലാണ്, അതിനെ പരിഹസിക്കുന്നവർക്കു സവർണബോധം; ചൂണ്ട കണ്ടപ്പോഴാണ് അവർക്ക് ആക്ഷേപിക്കാൻ തോന്നിയത്; സവർണബോധം കുടിയിരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ കണ്ണിന്റെയും മനസിന്റെയും പ്രശ്‌നമാണ്'; കൂത്തുപറമ്പ് സംഭവത്തിൽ വിമർശകർക്ക് മറുപടിയുമായി ഡിവൈഎഫ്ഐ

'ചൂണ്ടയിടുന്നത് കീഴാളന്റെ തൊഴിലാണ്, അതിനെ പരിഹസിക്കുന്നവർക്കു സവർണബോധം; ചൂണ്ട കണ്ടപ്പോഴാണ് അവർക്ക് ആക്ഷേപിക്കാൻ തോന്നിയത്; സവർണബോധം കുടിയിരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ കണ്ണിന്റെയും മനസിന്റെയും പ്രശ്‌നമാണ്'; കൂത്തുപറമ്പ് സംഭവത്തിൽ വിമർശകർക്ക് മറുപടിയുമായി ഡിവൈഎഫ്ഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ ചൂണ്ടയിടൽ സമരത്തെ വിമർശിത്തവർക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം. ചൂണ്ടയിടുന്നത് കീഴാളന്റെ തൊഴിലാണെന്നും അതിനെ പരിഹസിക്കുന്നവർക്കു സവർണബോധമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം കുറ്റപ്പെടുത്തി.

പി.സി. വിഷ്ണുനാഥിന്റേയും അനിൽ അക്കരയുടെയും ടി. സിദ്ദിഖിന്റെയുമൊക്കെ മനസിൽ കത്തി നിൽക്കുന്ന സവർണ ബോധമാണ് ഇത്തരം വിമർശനങ്ങൾക്കു പിന്നിൽ. മീൻ പിടിക്കുന്നവർ, മീൻവിൽക്കുന്നവർ, ഇറച്ചിവെട്ടുന്നവർ, മുടിവെട്ടുന്നവർ എന്നിങ്ങനെയുള്ള സാധാരണക്കാരോട് എന്തിനാണ് ഇവർക്ക് ഇത്ര എതിർപ്പ്. ചൂണ്ട കണ്ടപ്പോഴാണ് അവർക്ക് ആക്ഷേപിക്കാൻ തോന്നിയത്. ഞങ്ങൾക്കത് ആക്ഷേപമല്ല. സവർണബോധം കുടിയിരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ കണ്ണിന്റെയും മനസിന്റെയും പ്രശ്‌നമാണ്- റഹിം പറഞ്ഞു.

ഡിവൈഎഫ്‌ഐ മണ്ണിന്റെ മണം സൂക്ഷിക്കുന്ന മനുഷ്യരുമായി കൂടുതൽ ബന്ധം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ്. മീൻപിടിത്തം വിനോദമല്ല, പലരും അരി വാങ്ങാൻ വേണ്ടിയാണ് അത് ചെയ്യുന്നത്. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടന്ന പല മത്സരങ്ങളിൽനിന്നും പരിപാടികളിൽനിന്നും ചൂണ്ടയിടൽ മാത്രം അടർത്തിമാറ്റിയെടുത്തു പരിഹസിക്കുന്നതിനു പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നും റഹിം പറഞ്ഞു.

കൂത്തുപറന്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയുടെ ഭാഗമായാണു ഡിവൈഎഫ്‌ഐ ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചത്. തയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യിൽമുക്ക് പുഴയിലായിരുന്നു മത്സരം. ചൂണ്ടയും ഇരയുമായി എത്തി 11 പേർ മത്സരത്തിൽ പങ്കെടുത്തു. രക്തസാക്ഷി അനുസ്മരണ ദിവസം ചൂണ്ടയിടൽ മത്സരം നടത്തിയതിനെ പി.സി. വിഷ്ണുനാഥ് ഉൾപ്പെടെ നിരവധി പേർ വിമർശിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP