Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനഹൃദയങ്ങളിലെത്തിയ പാർട്ടിയാണ് എൻസിപിയെന്ന മോദിയുടെ രാജ്യസഭയിലെ പ്രശംസയിൽ ശരദ് പവാർ വീണോ? സർക്കാർ രൂപീകരണത്തിനായി ഒരുപാർട്ടിയുമായും സഖ്യം രൂപീകരിച്ചിട്ടില്ലെന്നും ശിവസേന അവരുടെ വഴി തിരഞ്ഞെടുക്കണമെന്നും പവാർ; സോണിയ യുമായുള്ള കൂടിക്കാഴ്ചയിലും ധാരണയില്ല; ചർച്ചകൾ തുടരും; ബിജെപി-ശിവസേന സഖ്യത്തിന് പുതിയ ഫോർമുല; മൂന്ന് വർഷം ബിജെപിക്കും രണ്ടുവർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിക്കാനും ആലോചന

ജനഹൃദയങ്ങളിലെത്തിയ പാർട്ടിയാണ് എൻസിപിയെന്ന മോദിയുടെ രാജ്യസഭയിലെ പ്രശംസയിൽ ശരദ് പവാർ വീണോ? സർക്കാർ രൂപീകരണത്തിനായി ഒരുപാർട്ടിയുമായും സഖ്യം രൂപീകരിച്ചിട്ടില്ലെന്നും ശിവസേന അവരുടെ വഴി തിരഞ്ഞെടുക്കണമെന്നും പവാർ; സോണിയ യുമായുള്ള കൂടിക്കാഴ്ചയിലും ധാരണയില്ല; ചർച്ചകൾ തുടരും; ബിജെപി-ശിവസേന സഖ്യത്തിന് പുതിയ ഫോർമുല;  മൂന്ന് വർഷം ബിജെപിക്കും രണ്ടുവർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിക്കാനും ആലോചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 20 ദിവസം പിന്നിട്ടിട്ടും, സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു. ചർച്ചകൾ തുടരാൻ കോൺഗ്രസും, എൻസിപിയും തമ്മിൽ ധാരണയായി. ശരദ് പവാറും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായത്. സോണിയയുമായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തുവെന്ന് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എ.കെ.ആന്റണിയും ചർച്ചയിൽ പങ്കെടുത്തു. എൻസിപിയുടെയും കോൺഗ്രസിന്റെയും ചില നേതാക്കൾ ഒരുമിച്ചിരുന്ന് ചർച്ച തുടരുമെന്നും പവാർ അറിയിച്ചു.

പൊതുമിനിമം പരിപാടി ചർച്ചയായില്ല. സർക്കാർ രൂപീകരണത്തെ കുറിച്ചും ചർച്ച ചെയ്തില്ല. കോൺഗ്രസ്-എൻസിപി കാര്യങ്ങളാണ് ചർച്ചയായത്. ശിവസേനയുമായുള്ള സഖ്യത്തിന് സോണിയ എതിരാണോയെന്ന് ചോദിച്ചപ്പോഴായിരുന്നും പവാറിന്റെ മറുപടി. ചെറിയ കക്ഷികളുമായും ചർച്ച നടത്തേണ്ടതുണ്ട്. ഒരുപാർട്ടിയുമായും സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. സാഹചര്യങ്ങൾ വിലയിരുത്തി ഭാവി പരിപാടികൾ തീരുമാനിക്കും, പവാർ പറഞ്ഞു.

രണ്ടുദിവസത്തിനകം, എൻസിപി, കോൺഗ്രസ് പ്രതിനിധികൾ ഡൽഹിയിൽ ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. അതേസമയം സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് പവാർ പറഞ്ഞ കാര്യങ്ങൾ സർക്കാർ രൂപീകരണത്തിൽ നിന്ന് എൻസിപി പിന്നോക്കം പോവുകയാണെന്ന സംശയവും ഉണർത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനയും എൻസിപിയും എതിരാളികളായാണു മത്സരിച്ചതെന്നും പിന്നെങ്ങനെയാണു സർക്കാരുണ്ടാക്കാൻ സാധിക്കുക എന്നുമാണു പവാർ നേരത്തെ ചോദിച്ചത്. രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻസിപിയെ പുകഴ്‌ത്തിയ അതേദിവസം തന്നെതാണു പവാറിന്റെ പരാമർശം.
രാജ്യസഭയുടെ 250-ാം സമ്മേളനത്തിലാണ് എൻ.സി.പിയെയും നവീൻ പട്‌നായിക് നയിക്കുന്ന ബിജു ജനതാ ദളിനെയും (ബി.ജെ.ഡി) ന്രരേന്ദ്രമോദി പ്രശംസിച്ചത്. പാർലമെന്ററി തത്വങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച പാർട്ടികളാണ് എൻ.സി.പിയും ബി.ജെ.ഡിയുമെന്ന് രാജ്യസഭയെ അംഭിസംബോധന ചെയ്ത് മോദി പറഞ്ഞു.ഈ രണ്ട് പാർട്ടികൾ ഒരിക്കലും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധങ്ങളുയർത്താൻ തുനിഞ്ഞിട്ടില്ല. എന്നാൽ അവരുടെ വാദങ്ങൾ ശക്തമായി ഉന്നയിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

നടുത്തളത്തിലേക്ക് പ്രതിഷേധവുമായി ഇറങ്ങിയല്ല അവർ ജനഹൃദയങ്ങളിലെത്തിയത്. ഈ കക്ഷികളിൽ നിന്നും മറ്റു പാർട്ടികൾക്ക് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്നും പ്രധാനമന്ത്രി പറഞ്ഞു.ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കാളികളാകാത്തവർക്ക് രാജ്യത്തിന്റെ വികാസത്തിൽ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ് രാജ്യസഭാംഗത്വം. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഫെഡറലിസത്തിന്റെ ആത്മാവിനെ കൂടുതൽ പോഷിപ്പിക്കാൻ രാജ്യസഭക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2003ൽ അടൽ ബിഹാരി വാജ്പേയി രാജ്യസഭിയിൽ നടത്തിയ പ്രസംഗത്തെയും മോദി അനുസ്മരിച്ചു.

'മഹാരാഷ്ട്രയിൽ കോൺഗ്രസ്-ശിവസേന-എൻസിപി സർക്കാർ വരുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?. ശിവസേന-ബിജെപി സഖ്യമാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൻസിപിക്കു കോൺഗ്രസുമായിട്ടാണു സഖ്യം. അതുകൊണ്ടു സർക്കാർ രൂപീകരണം സംബന്ധിച്ച് എങ്ങനെ പറയാൻ കഴിയും. ശിവസേന അവരുടെ വഴി തെരഞ്ഞെടുക്കണം. ബിജെപി എന്താണു ചെയ്യാൻ പോകുന്നതെന്ന് അവരോടു ചോദിക്കണം. തങ്ങൾക്കു തങ്ങളുടെ രാഷ്ട്രീയമുണ്ട് എന്നായിരുന്നു പവാറിന്റെ പരാമർശം.

എൻസിപിയുമായി ചേർന്നു സർക്കാരുണ്ടാക്കുമെന്നാണു ശിവസേന പറയുന്നു എന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ 'സത്യമോ?' എന്നായിരുന്നു പവാറിന്റെ ചോദ്യം. ഏതായാലും കോൺഗ്രസും എൻസിപിയും ചർച്ചകൾ തുടരാനാണ് തീരുമാനം.
അതേസമയം, ശിവസേനയെ അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി എൻ.ഡി.എ ഘടകക്ഷിയായ ആർ.പി.ഐ രംഗത്തെത്തി. ബിജെപി- ശിവസേന സഖ്യത്തിന് പുതിയ ഫോർമുലയാണ് കേന്ദ്രമന്ത്രി രാംദാസ് അത്തെവാലെ മുന്നോട്ട് വച്ചത്.. ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തിയ അത്താവാലെ മൂന്ന് വർഷം ബിജെപിക്കും 2 വർഷം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം വീതിച്ചു നൽകുന്ന നിർദ്ദേശം മുന്നോട്ട് വെച്ചു. ബിജെപി ക്ക് സമ്മതമാണെങ്കിൽ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ് റാവത്ത് മറുപടി നൽകിയതായി രാം ദാസ് അത്തെവാല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP