Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർദ്ദേശം പാലിക്കാതെ സന്നിധാനത്ത് ബൂട്ടിട്ട് കയറി സിഐ അടങ്ങുന്ന എട്ടംഗ സംഘം; അനുസരക്കേട് കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്‌പെഷ്യൽ പൊലീസ് ഓഫീസറിന്റെ ശാസനയും; പൊലീസ് അയ്യപ്പന്മാർ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നടപടിയെടുക്കാനും നീക്കം; മലകയറാനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

നിർദ്ദേശം പാലിക്കാതെ സന്നിധാനത്ത് ബൂട്ടിട്ട് കയറി സിഐ അടങ്ങുന്ന എട്ടംഗ സംഘം; അനുസരക്കേട് കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്‌പെഷ്യൽ പൊലീസ് ഓഫീസറിന്റെ ശാസനയും; പൊലീസ് അയ്യപ്പന്മാർ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നടപടിയെടുക്കാനും നീക്കം; മലകയറാനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

എസ് രാജീവ്

ശബരിമല: മാളികപ്പുറം തിരുമുറ്റത്തിന് സമീപം ബൂട്ടിട്ട് കയറിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസറുടെ താക്കീത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സി ഐ യുടെ നേതൃത്വത്തിലുള്ള എട്ടംഗ പൊലീസ് സംഘം ബൂട്ട് അടക്കമുള്ള പാദരക്ഷകൾ ധരിച്ച് തിരുമുറ്റത്തിന് സമീപം ഡ്യൂട്ടിക്കായി എത്തിയത്. സന്നിധാനത്ത് തിരുമുറ്റത്തും മാളികപ്പുറം ഫ്‌ളൈ ഓവറിലും മാളികപ്പുറം ഭാഗങ്ങളിലും ബൂട്ടോ, പാദരക്ഷകളോ ഉപയോഗിക്കരുതെന്ന് പൊലീസിന് കർശന നിർദ്ദേശം മണ്ഡലകാലാരംഭത്തിൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥർ ബൂട്ടിട്ട് കയറിയയെന്ന ആരോപണം ശരിയാണെന്ന് ബോധ്യമായതിനെ തുടർന്നാണ് സ്‌പെഷ്യൽ പൊലീസ് ഓഫീസർ രാഹുൽ ആർ നായർ പൊലീസുകാർക്ക് താക്കീത് നൽകിയത്. ഈ ഭാഗങ്ങളിൽ പാദരക്ഷകൾ ഉപയോഗിക്കാൻ പാടില്ലെന്ന ബോർഡ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്ത് ശ്രീകോവിലിന് പുറകിൽ മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറിൽ പൊലീസുദ്യോഗസ്ഥർ ബൂട്ടിട്ട് കയറിയത് വിവാദമായതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ പൊലീസുകാരെ ശാസിച്ചിരുന്നു.

അതേ സമയം മലകയാറാനെത്തിയ മൂന്ന് യുവതികളെ പൊലീസ് പബയിൽ നിന്നും തിരിച്ചയച്ചു. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ സംഘത്തിലുള്ള മൂന്ന് യുവതികളെയാണ് പ്രായം പരിശോധിച്ചശേഷം പൊലീസ് തിരിച്ചയച്ചത്. വനിത പൊലീസ് തടഞ്ഞ് രേഖകൾ പരിശോധിച്ച് മൂന്നുപേർക്കും 50ൽ താഴെ പ്രായമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിലയ്ക്കലിലേക്ക് തിരിച്ചയക്കുകയായിരുന്നു.

മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായ ശനിയാഴ്ച ദർശനത്തിനെത്തിയ 50 വയസിൽ താഴെയുള്ള മൂന്നു സ്ത്രീകളെയും പമ്ബ ബേസ് ക്യാമ്ബിൽ വെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു. ശബരിമലയിലെത്തുന്ന യുവതികൾക്ക് സുരക്ഷ നൽകില്ലെന്നും ആവശ്യമുള്ളവർ കോടതി ഉത്തരവുമായി വരട്ടെയെന്നും സർക്കാർ നിലപാടെടുത്തിരുന്നു.നിലയ്ക്കലിൽ കർശന പരിശോധനകൾക്കുശേഷമാണ് പമ്ബയിലേക്ക് ഭക്തരെ വിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP