Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി

'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതവിശ്വാസങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ സ്വന്തം സ്വത്വത്തോട് നീതിപുലർത്താൻ കഴിയില്ലെന്നും അങ്ങനെ വന്നപ്പോഴാണ് മതത്തിന്റെ പുറംചട്ട പൊളിച്ചു പുറത്തു വന്നതെന്ന് സാമൂഹിക പ്രവർത്തകയും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ജസ്ല മാടശ്ശേരി. എസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരം നടത്തിയ 'അമിഗോ 19' എന്ന ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറിൽ 'മതം വിട്ട പെണ്ണ്' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അവർ. ഇസ്ലാമിൽ വിശ്വസിച്ചുകൊണ്ട് ഒരു സാമൂഹിക ജീവിയായി ജീവിക്കുക എന്നത് സാധ്യമായ ആയിട്ടുള്ള കാര്യമാണ്. ഒരു അന്യസ്ത്രീ അന്യപുരുഷന്റെ മുന്നിൽ നിന്ന് സംസാരിക്കുന്നതു ഇസ്ലാമിൽ നിഷിദ്ധമാണ്. അഥവാ സംസാരിക്കുകയാണെങ്കിൽ മറയ്ക്കുള്ളിൽ നിന്ന് സംസാരിക്കണം. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം കപട വിശ്വാസം വലിയ പാപമാണ്. എന്നാൽ ഇസ്ലാമിൽ പറയുന്ന തത്വങ്ങൾ എല്ലാം അതേപടി അനുസരിച്ചു ജീവിക്കാൻ ആർക്കും കഴിയില്ല.- ജസ്ല ചൂണ്ടിക്കാട്ടി.

മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഞാൻ, ഖുർആൻ പഠിച്ചു തുടങ്ങിയപ്പോൾ തന്നെ സ്വയം ആശയ സംഘർഷങ്ങളിൽപ്പെട്ടു ഉഴറിയിരുന്നു. പഠിച്ച ആയത്തുകളും യാഥാർത്ഥവുമായി പുലബന്ധം പോലും ഇല്ലായിരുന്നു. നബി സ്വന്തം സൗകര്യത്തിനായി എഴുതിയവയാണ് ഈ ഖുർആൻ വചനങ്ങളും ആയത്തുകളുമെന്നു തോന്നിത്തുടങ്ങി. അതൊക്കെ ചോദ്യം ചെയ്യുമ്പോഴും ചൂണ്ടിക്കാണിക്കുമ്പോഴും മാനസികരോഗിയും ഭ്രാന്തിയുമാക്കാനുമായിരുന്നു ശ്രമം. അങ്ങനെ കുഞ്ഞുന്നാൾ മുതലേ ഇവയെല്ലാം നിഷേധിച്ചു. സ്വാതന്ത്ര്യത്തെ കെട്ടിപ്പൂട്ടി തുടങ്ങിയപ്പോഴാണ് മതം വിട്ട് പറക്കാൻ ആഗ്രഹിച്ചത്. പെൺകുട്ടികളും മനുഷ്യരാണ്. പെണ്ണിന്റെ ധീരതയുടെ ചരിത്രങ്ങൾ മൂടിവെച്ച് ഒരു മതവും പഠിപ്പിക്കരുത്. ഇസ്ലാം മതം പുരുഷ കേന്ദ്രീകൃതം മാത്രമാണ്. സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

തലയിൽ നിന്നും തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്. ഈ മണ്ണും പ്രകൃതിയും പൂക്കളും കിളികളും പുഴകളും ആസ്വദിച്ചു തന്നെ എനിക്ക് ജീവിക്കണം. ഇവിടെ ജീവിച്ചു തീർന്നു മരിച്ചാൽ മതി എനിക്കു. ഇവർ എന്തിനാണ് ഭൂമിയിൽ ഒരു സ്വർഗമുള്ളപ്പോൾ മരണശേഷമുള്ള ഒരു സ്വർഗ്ഗത്തെപ്പറ്റി മാത്രം ചിന്തിക്കുന്നത്? ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള ഒരു പെണ്ണാണ് ഞാൻ. കൂട്ടിലടക്കപ്പെട്ട കിളിയെപോലെ കഴിഞ്ഞ് മടുത്തു. പറ്റാവുന്നിടത്തെല്ലാം ചിരിയും വെളിച്ചവും പരത്താറുണ്ട്. നേരിന്റെ വഴിയിൽ ജീവിതത്തെ വല്ലാതെ ആസ്വദിച്ച് തുടങ്ങി. മതത്തിന്റെ ബാനറിൽ എന്നെ ഒട്ടിച്ച് വെക്കാൻ നിങ്ങൾക്കാവില്ല. എന്റെ ചിന്തക്കും എന്റെ ശരിക്കും എന്റെ യുക്തിക്കും അനുസരിച്ചു ജീവിക്കാൻ എനിക്ക് കഴിയണം'- ജസ്ല ഉ്റച്ച വാക്കുകളെ വൻ കൈയടിയോടെയാണ് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ തടിച്ചുകൂടിയ വൻ ജനാവലി സ്വീകരിച്ചത്.

മതത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് വിശാലമായ ആകാശത്തേക്ക് പറന്നുയർന്നപ്പോൾ കൊടുക്കേണ്ടി വന്ന വില ഒട്ടും ചെറുതല്ല. ഒന്ന് മനസ്സ് നിറഞ്ഞു നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു. ഫോൺ ഓൺ ചെയ്തു കഴിഞ്ഞാൽ തെറി മഴയാണ്. ഇൻബോക്സ് നിറയെ ആക്രമണം.സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽ നിന്നും പോലും വിലക്കി. ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിലും ബുർഖ ഇടുന്നതിലും ഇടാത്തതിലും എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തി. തന്റെ ബാപ്പയും ഉമ്മയും ചെറിയ അനിയൻ പോലും ഭീഷണിയുടെ നിഴലിലാണ് - ജസ്ല വികാരധീനയായി.

ഐഎഫ്എഫ്കെ വേദിയിൽ തട്ടമിട്ടുകൊണ്ട് ഫ്ളാഷ് മോബ് അവതരിപ്പിച്ചാണ് ജസ്ല മാടശ്ശേരി വാർത്തകളിലെ താരമാകുന്നത്. വീഡിയോകൾ വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ഇവർക്കെതിരായും ഇവരുടെ കുടുംബാംഗങ്ങൾക്കെതിരായും സദാചാര ആങ്ങളമാരുടെ അധിക്ഷേപവും ഭീഷണിയും ഉണ്ടായി. ജസ്ലയുടെ പേരിൽ ഫ്ളക്സ് അടിച്ച് നാട്ടിൽ വെയ്ക്കണമെന്നും കണ്ടുകഴിഞ്ഞാൽ കൊന്നു കളയണമെന്നും മെസേജുകളും വാട്സ്ആപ് ഗ്രൂപ്പുകളിൽ സജീവമായി. 'തന്റെ മരണമാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. സ്വതന്ത്ര്യമായി ചിന്തിക്കുന്ന ഒരു പെൺകുട്ടിയും ഇവിടെ വേണ്ടെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നവർ,. അവരുടെ കാൽക്കീഴിലമരാൻ അലമുറയിടുന്നവർ, മതത്തിന്റെ മൂടുപടം ഞാനണിഞ്ഞിട്ടില്ല. അതിനാൽ ഈത്തരം ഭീഷണികൾക്കൊന്നും വഴങ്ങുന്നവളല്ല ഞാൻ.'- ജസ്ല ചൂണ്ടിക്കാട്ടി.

ജസ്ല വീണ്ടും വാർത്തയിൽ നിറഞ്ഞതു നന്മമരം എന്ന് അറിയപ്പെടുന്ന ഫിറോസ് കുന്നുംപറമ്പിലിനെ വിമർശിച്ചു കൊണ്ടാണ്. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ലെന്ന് പറഞ്ഞ് രോഗികൾക്കുവേണ്ടി പണപ്പിരിവ് നടത്തുന്ന ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതിനെ വിമർശിച്ച് ജസ്ല മാടശ്ശേരി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.അതിന് മറുപടിയായാണ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി ഫിറോസ് ഫേസ്‌ബുക്കിൽ വീഡിയോയുമായി രംഗത്ത് എത്തിയത്.

പേര് പറയാതെയാണ് ഫിറോസിന്റെ ആക്ഷേപം. കുടുംബത്തിന് ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി നടത്തുന്ന സ്ത്രീ എന്നാണ് ഫിറോസ് ലൈവ് വീഡിയോയിൽ അധിക്ഷേപിച്ചത്. പ്രവാചകനെ വരെ അവഹേളിച്ച സ്ത്രീയാണെന്നും അതുകൊണ്ട് തനിക്കൊന്നും സംഭവിക്കില്ലെന്നും ഫിറോസ് പറയുകയുണ്ടായി. ഈ പ്രതികരണത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നു. വനിതാ കമ്മീഷൻ ഫിറോസിനെതിരെ സ്വമേധയാ കേസെടുത്തു. അതിന് പിന്നാലെ ഫിറോസ് ഫേസ്‌ബുക്ക് ലൈവിലൂടെ മാപ്പ് പറഞ്ഞ് തടിതപ്പി. 'താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ചതല്ല വിഡിയോയിലുള്ള ഈ വാക്കുകൾ'- ജസ്ല പറഞ്ഞു.

ജസ്ലയെ പങ്കെടുപ്പിക്കുന്നതിൽ നിന്നും പിന്മാറണം എന്ന് എസ്സെൻസ് ചില മതമൗലക വാദികളിൽനിന്ന് ഭീഷണി ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ തങ്ങൾ അവഗണിക്കയായിരുന്നെന്നും എസ്സെൻസ് ഗ്ലോബൽ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖർ പറഞ്ഞു. കാഴ്ചയില്ലാത്തയാൾ എങ്ങനെയാണ് പഠിക്കുന്നതെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്നും വളരെ വിശദമായി പരിചയപ്പെടുത്തിയ
അന്ധനായ ഷാജഹാന്റെ പ്രസന്റേഷനും സദസ്യരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. 'ഗന്ധർവ്വ സംഗീതം' എന്ന വിഷയത്തൽ ചന്ദ്രശേഖർ രമേഷും സംസാരിച്ചു. 'വിശ്വാസത്തിന്റെ സാമൂഹ്യപാഠങ്ങൾ' എന്ന പൊതു ചർച്ചയിൽ ടീന, നാഗേഷ്, ഷിബു ഇരിക്കൽ എന്നിവർ പങ്കെടുത്തു. അബിദ എന്ന വിദ്യാർത്ഥിനിയാണ് ഈ പരിപാടി മോഡറേറ്റ് ചെയ്തതത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP