Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം നിങ്ങൾ എടുത്തോ, എന്റെ വിലപ്പെട്ട രേഖകൾ തിരിച്ചുനൽകിയാൽ മതി; ട്രെയിൻ യാത്രക്കിടെ കവർച്ചയ്ക്കിരയായി നടൻ സന്തോഷ് കീഴാറ്റൂർ; സിസി ടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു ആർപിഎഫുകാർ

പണം നിങ്ങൾ എടുത്തോ, എന്റെ വിലപ്പെട്ട രേഖകൾ തിരിച്ചുനൽകിയാൽ മതി; ട്രെയിൻ യാത്രക്കിടെ കവർച്ചയ്ക്കിരയായി നടൻ സന്തോഷ് കീഴാറ്റൂർ; സിസി ടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു ആർപിഎഫുകാർ

സ്വന്തം ലേഖകൻ

കൊച്ചി: തീവണ്ടി യാത്രക്കിടെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായ വിവരം പങ്കുവെച്ച് സിനിമാ താരം സന്തോഷ് കീഴാറ്റൂർ. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേയാണ് ബാഗ് നഷ്ടമായതെന്ന് സന്തോഷ് കീഴാറ്റൂർ പറയുന്നു. ഫേസ്‌ബുക്ക് ലൈവിൽ വന്നാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തുരന്തോ എക്സ്പ്രസിൽ ടുടയർ എസി കമ്പാർട്‌മെന്റിലായിരുന്നു സംഭവം. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയിൽ റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു.'എന്റെ കയ്യിൽ രണ്ടു ബാഗുകളുണ്ടായിരുന്നു. ബാഗ് സീറ്റിൽ വച്ച് ബാത്ത്‌റൂമിൽ പോയി. തിരിച്ച് വന്നപ്പോൾ ബാഗ് കാണാനില്ല. അപ്പോൾ തന്നെ ടി.ടി.ആറിനോടു പറഞ്ഞു.

അടുത്ത സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രാവിലെ തന്നെ കോഴിക്കോട് എത്തണമെന്നുള്ളതിനാൽ ചെയ്യാൻ കഴിഞ്ഞില്ല. തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, പഴ്‌സ്, കുറച്ചു പണം എന്നിവ ബാഗിൽ ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ നോക്കി ആർ.പി.എഫുകാർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൈസ അവരെടുത്തോട്ടെ വിലപ്പെട്ട രേഖകൾ തിരിച്ചു നൽകിയാൽ മതി.'- സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP