Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താണജാതിക്കാരനായ മധു മാർക്‌സിസം ലെനിനിസം പഠിച്ചു; സമര മുഖങ്ങളിൽ അടിയും തല്ലും വാങ്ങി; സഹകരണ ബാങ്കിൽ പ്യൂൺ ആയി; സമ്പന്നയും ഉയർന്ന ജാതിക്കാരിയുമായ വീണ മാർക്‌സിസം ലെനിനിസം പഠിച്ചില്ല..സമരത്തിനും പോയില്ല; സിപിഎം എംഎൽഎ ആയി; ഇതു താൻടാ പാർട്ടി; വീണാ ജോർജ് എംഎൽഎ ഒരു രാഷ്ട്രീയ പഠനം: ജയന്ത് മാമൻ എഴുതുന്നു

താണജാതിക്കാരനായ മധു മാർക്‌സിസം ലെനിനിസം പഠിച്ചു; സമര മുഖങ്ങളിൽ അടിയും തല്ലും വാങ്ങി; സഹകരണ ബാങ്കിൽ പ്യൂൺ ആയി; സമ്പന്നയും ഉയർന്ന ജാതിക്കാരിയുമായ വീണ മാർക്‌സിസം ലെനിനിസം പഠിച്ചില്ല..സമരത്തിനും പോയില്ല; സിപിഎം എംഎൽഎ ആയി; ഇതു താൻടാ പാർട്ടി; വീണാ ജോർജ് എംഎൽഎ ഒരു രാഷ്ട്രീയ പഠനം: ജയന്ത് മാമൻ എഴുതുന്നു

ജയന്ത് മാമൻ

വീണാ ജോർജ് എംഎൽഎയും ഞാനും പഠിച്ചത് പത്തനംതിട്ട കാതോലിക്കേറ്റ് കോളെജിൽ ആണ്. ഏഷ്യാനെറ്റ് ന്യൂസി ലെ വിനു വി. ജോണും ഉണ്ടായിരുന്നു. വീണയുടെ അമ്മ കോളേജിലെ അദ്ധ്യാപിക ആയിരുന്നു. വീണയും കുടുംബവും കോൺഗ്രസ് അനുഭാവികൾ ആയിരുന്നു. വീണ കെഎസ് യു വിന്റെ സമരങ്ങളിൽ പോലും പങ്കെടുത്തതായി അറിയില്ല. അന്ന് ഞാൻ എസ്എഫ്‌ഐയിലാണ് പ്രവർത്തിക്കുന്നത്.

ഞാൻ അടൂർ ആനന്ദപ്പള്ളി വാർഡിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ്. എന്റെ സുഹൃത്ത് മധു അന്ന് അടൂർ ലോക്കൽ കമ്മിറ്റിയിൽ ഡിവൈഎഫ്‌ഐ മെംബർ ആണ്. മധുവും അതേ കോളെജിൽ എന്റെ ഒരു വർഷം സീനിയറായി പഠിക്കുന്നു. എസ്എഫ്‌ഐ യുടെ ഒരു സമരവുമായി ബന്ധപ്പെട്ട് ഞങ്ങൾ കോളേജിന്റെ office അടിച്ചു തകർത്തു. ഞാനും മധുവുമടക്കം 16 പേർ ജയിലിലായി. ഞങ്ങൾ ജയിലിൽ ആയപ്പൊൾ വീണ മോൾ ക്ലാസ്സിൽ ഇരുന്ന് നല്ലവണ്ണം പഠിക്കുകയായിരുന്നു.

പഠനത്തിന് ഇടയ്ക്കുതന്നെ പാർട്ടി വെറും ഉടായിപ്പ് ആണന്നു മനസ്സിലാക്കി ഞാൻ രാജി വെച്ചു. വലിയ സമ്മർദ്ദം ഉണ്ടായെങ്കിലും ഞാൻ പാർട്ടിയിൽ തിരിച്ചു ചെന്നില്ല. പാർട്ടിക്ക് എന്നിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്റെ മനഃസാക്ഷി പാർട്ടി രീതികളോട് പൊരുത്തപ്പെടാത്തതു കൊണ്ട് ഒരിക്കലും ഞാൻ പാർട്ടി പരുപാടികളിൽ പങ്കെടുത്തില്ല.

കോൺഗ്രസ്സുകാരിയായ വീണയെ കോൺഗ്രസ്സുകാരനായ ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ജോർജ് വിവാഹം കഴിച്ചു. ഓർത്തഡോക്‌സ് സഭയുടെ നോമിനി ആയി വീണ സിപിഎം എംഎൽഎ ആയി. പിണറായിയുടെ ഗുഡ് ബുക്കിൽ ഉണ്ടായതു കൊണ്ട് ഇനിയും മന്ത്രി ആകും. വലിയ സ്ഥാനങ്ങൾ കിട്ടും.

മധു വളരെ താണ ജാതിയിൽ ജനിച്ചതാണ്. ഇപ്പോഴും പാർട്ടിക്കു വേണ്ടി പോസ്റ്റർ ഒട്ടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. പാർട്ടി ഇടപെട്ട് സഹകരണ ബാങ്കിൽ പീയൂൺ (peon) ആയി ജോലി വാങ്ങി കൊടുത്തു. താണജാതിക്കാരനായ മധു മാർക്‌സിസം ലെനിനിസം പഠിച്ചു. സമര മുഖങ്ങളിൽ അടിയും തല്ലും വാങ്ങി. സഹകരണ ബാങ്കിൽ പീയൂൺ ആയി. സമ്പന്നയും ഉയർന്ന ജാതിക്കാരിയുമായി വീണ മാർക്‌സിസം ലെനിനിസം പഠിച്ചില്ല. സമരത്തിനും പോയില്ല. സിപിഎം എംഎൽഎ ആയി ...

ഇതു താനടാ പാർട്ടി.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP