Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്ലാക്കാർഡുകൾ ഏന്തിയും മുദ്രാവാക്യം മുഴക്കിയും ആയിരക്കണക്കിന് വിദ്യാർത്ഥികൾ; മാർച്ചിനെ നേരിടാൻ ലാത്തി ചാർജുമായി പൊലീസ്; ഹോസ്റ്റൽ ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജെഎൻ യു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം; കാമ്പസിന്റെ പ്രധാന ഗേറ്റിൽ മാർച്ച് തടഞ്ഞ് പൊലീസ്; യൂണിയൻ നേതാക്കൾ അടക്കം 58 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ; കാമ്പസിന് പുറത്ത് നിരോധനാജ്ഞ

പ്ലാക്കാർഡുകൾ ഏന്തിയും മുദ്രാവാക്യം മുഴക്കിയും ആയിരക്കണക്കിന് വിദ്യാർത്ഥികൾ; മാർച്ചിനെ നേരിടാൻ ലാത്തി ചാർജുമായി പൊലീസ്; ഹോസ്റ്റൽ ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജെഎൻ യു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം; കാമ്പസിന്റെ പ്രധാന ഗേറ്റിൽ മാർച്ച് തടഞ്ഞ് പൊലീസ്; യൂണിയൻ നേതാക്കൾ അടക്കം 58 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ; കാമ്പസിന് പുറത്ത് നിരോധനാജ്ഞ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർദ്ധനയ്‌ക്കെതിരെ ജെഎൻ യു വിദ്യാർത്ഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. പ്ലാക്കാർഡുകളും ഏന്തി മുദ്രാവാക്യം മുഴക്കിയായിരുന്നു വിദ്യാർത്ഥികളുടെ മാർച്ച്. കാമ്പസിന് പുറത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ സമരക്കാർ തകർത്തു. ക്യാമ്പസിന്റെ പ്രധാന ഗേറ്റിൽ എത്തിയപ്പോഴാണ് മാർച്ച് തടഞ്ഞത്. വിദ്യാർത്ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂണിയൻ നേതാക്കളടക്കം 58 വിദ്യാർത്ഥികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

രാവിലെ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രധാനഗേറ്റിൽ സംഘർഷാവസ്ഥ നിലനിൽനിന്നിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി സർവകലാശാലയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് അകത്ത് ഹോസ്റ്റൽ ഫീസ് വർദ്ധനയ്‌ക്കെതിരെ വിദ്യാർത്ഥികൾ സമരത്തിലാണ്. ഫീസ് വർദ്ധന ഭാഗികമായി അധികൃതർ പിൻവലിച്ചെങ്കിലും, പൂർണമായി പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സംഘർഷം രൂക്ഷമായതോടെ ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. സമരത്തിൽ നിന്നും പിന്മാറണമെന്ന് ജെ.എൻ.യു വൈസ് ചാൻസിലർ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു സമരം തുടരുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

വിദ്യാർത്ഥി മാർച്ച് തടഞ്ഞുകൊണ്ട് പൊലീസ് ഭീതി പരത്താൻ ശ്രമിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. മാർച്ചിനെ തുടർന്ന് പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ജെ.എൻ.യു സമരത്തിൽ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. നിലവിലെ ഫീസ് തങ്ങൾ അംഗീകരിക്കില്ലെന്നും സമരത്തിൽ നിന്നും പിന്മാറുകയില്ലെന്നും വിദ്യാർത്ഥികൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രതിഷേധ മാർച്ച് നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.

മാർച്ചിനെ തുടർന്ന് പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനപാതയിൽനിന്ന് മാറിയാണ് ഇപ്പോൾ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP