Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു.എ.ഇ ദേശീയ ദിനാഘോഷം: കെ.എം.സി.സി കായികോത്സവം 22ന് സ്വിസ്സ് ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ

യു.എ.ഇ ദേശീയ ദിനാഘോഷം: കെ.എം.സി.സി കായികോത്സവം  22ന് സ്വിസ്സ് ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ

സ്വന്തം ലേഖകൻ

ദുബൈ:യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന കായികോത്സവം നവംബർ 22ന് ഉച്ചക്ക് 1:30 മുതൽ ജിദ്ദാഫ് സ്വിസ്സ് ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.നവംബർ 21ന് വൈകുന്നേരം 7:30 ന് ജൂനിയർ വിഭാഗം ചെസ്സ് മത്സരത്തോടെയാണ് കായികോത്സവ പരിപാടിക്ക് തുടക്കം കുറിക്കുന്നത്.അൽ-ബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് പ്രസ്ഥുത മത്സരം നടക്കുക.രാത്രി 9ന് ജനറൽ വിഭാഗം ചെസ്സ് മത്സരവും നടക്കും.മത്സരാർത്ഥികൾ പേര് വിവരങ്ങൾ ജില്ലാ കമ്മറ്റി മുഖേന നൽകേണ്ടതാണ്.

സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള വിവിധ ഗെയിംസ്-സ്പോർട്സ് ഇനങ്ങളും മുതിർന്നവർക്ക് വേണ്ടി മാരത്തോൺ നടത്ത മത്സരവും ഒരുക്കിയിട്ടുണ്ട്.ഈ രണ്ട് ഇനങ്ങൾക്കും ഗ്രൗണ്ടിൽ റജിസ്‌ട്രേഷൻചെയ്യാവുന്നതാണ്.പരിപാടികൾ വിജയിപ്പിക്കാൻ വേണ്ടി വിളിച്ചു ചേർത്ത ജില്ലാ മണ്ഡലം പ്രവർത്തകരുടെയും സ്പോർട്സ് കമ്മിറ്റി ഭാരവഹികളുടെയുടെയും സംയുക്ത യോഗത്തിൽ കായിക വിഭാഗം ചെയർമാൻ എൻ.കെ ഇബ്രഹിം അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ അബ്ദുല്ല ആറങ്ങാടി,

കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ,കൺവീനർമാരായ മുസ്ഥഫ പള്ളിക്കൽ, ഷാനവാസ് കീടാരൻ സർഗ്ഗധാര ജന:കൺവീനർ നജീബ് തച്ചമ്പൊയിൽ സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP