Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നുസ്രത് ജഹാൻ എംപി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നുസ്രത് ജഹാൻ എംപി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: സിനിമാതാരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി ഒൻപതരയോടെയാണ് നുസ്രത് ജഹാനെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ തുടരുന്ന എംപിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

ശ്വാസസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് നുസ്രത്തിന്റെ ബന്ധുക്കൾ പറഞ്ഞു. നേരത്തെ ആസ്തമ രോഗത്തിന് നുസ്രത് മരുന്ന് കഴിച്ചിരുന്നു. ബാസിർഹാട്ടിൽ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന എംപിയാണ് നുസ്രത് ജഹാൻ.

ജൂൺ 19ന് തുർക്കിയിലെ ബോഡ്രം നഗരത്തിൽവച്ചായിരുന്നു നുസ്രത് ജഹാന്റെ വിവാഹം. വ്യവസായിയായ നിഖിൽ ജെയിനാണ് നുസ്രത് ജഹാന്റെ ഭർത്താവ്. സത്യപ്രതിജ്ഞ ചടങ്ങിനിടെ തുർക്കിയിൽ ആഡംബര വിവാഹം നടത്തിയ നുസ്രത് ജഹാനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. 3.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി സായന്തൻ ബസുവിനെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നുസ്രത് പരാജയപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP