Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സാപ്പിൽ പരിചയപ്പെടുത്തിയത് ജസ്ന എന്നു പറഞ്ഞ്; യുവാവിന്റെ ഇക്കിളിയിൽ തലകറങ്ങി വീണത് മലപ്പുറത്തെ മുസ്ലിംയുവ പണ്ഡിതൻ; ചാറ്റിങ് പുറത്തുവിടാതിരിക്കാൻ പ്രതി കൃഷ്ണദേവ് ആവശ്യപ്പെട്ടത് രണ്ട് ലക്ഷംരൂപ; പണ്ഡിതനെ തേച്ച വാട്‌സാപ്പ് 'കാമുകിയെ' പൊക്കി പൊലീസ്

വാട്‌സാപ്പിൽ പരിചയപ്പെടുത്തിയത് ജസ്ന എന്നു പറഞ്ഞ്; യുവാവിന്റെ ഇക്കിളിയിൽ തലകറങ്ങി വീണത്  മലപ്പുറത്തെ മുസ്ലിംയുവ പണ്ഡിതൻ;  ചാറ്റിങ് പുറത്തുവിടാതിരിക്കാൻ പ്രതി കൃഷ്ണദേവ് ആവശ്യപ്പെട്ടത് രണ്ട് ലക്ഷംരൂപ; പണ്ഡിതനെ തേച്ച വാട്‌സാപ്പ് 'കാമുകിയെ' പൊക്കി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: വാട്സ് ആപ്പിലൂടെ സ്ത്രീയാണെന്ന വ്യാജേന ചാറ്റ് ചെയ്ത് മുസ്ലിം യുവ പണ്ഡിതനിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കാളികാവ് തോട്ടപ്പശേരി കൃഷ്ണദേവ് (36) ആണ് മേലാറ്റൂർ പൊലീസിന്റെ പിടിയിലായത്. വേങ്ങൂർ സ്വദേശിയായ യുവ മതപണ്ഡിതനെയാണ് ഇയാൾ വലയിലാക്കിയത്. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. വാട്സാപ്പിൽ പത്തരിയാലിലുള്ള ജസ്നയെന്ന് പരിചയപ്പെടുത്തിയാണ് യുവാവ് പതമണ്ഡിതനുമായി അടുപ്പം സ്ഥാപിച്ചത്. സ്ത്രീയാണെന്ന രീതിയിൽ തന്നെ യുവാവ് മത പണ്ഡിതനെ വിശ്വസിപ്പിച്ചു. വാട്സ് ആപ്പിൽ മുഖചിത്രം പൂക്കൾ മാത്രമായിരുന്നു. സാധാരണ യുവതികളിൽ പലരും ഇത്തരത്തിൽ ഫോട്ടോക്ക് പകരം പൂക്കൾ വെക്കുന്നതിനാൽ ഇതും മത പണ്ഡിതൻ വിശ്വസിച്ചു. നാലുദിവസത്തിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. പരിചയപ്പെടൽ കഴിഞ്ഞ ഉടൻ തന്നെ സംസാരങ്ങളുടെ രീതിമാറുകയായിരുന്നു.

.കഴിഞ്ഞ ചൊവ്വാഴ്ച മതപണ്ഡിതന്റെ വീട്ടിലെത്തിയ പ്രതി ചാനലിൽനിന്നാണെന്നും ലഹരിവിരുദ്ധ സന്ദേശം കൊടുക്കാനാണെന്നും പറഞ്ഞ് സന്ദേശം ഷൂട്ട് ചെയ്തു. ഇതിനുശേഷം താനാണ് സ്ത്രീയുടെ പേരിൽ നിങ്ങളോട് ചാറ്റ് ചെയ്തതെന്നും ചാറ്റിങ്ങുകൾ സോഷ്യൽ മീഡിയയിലും ചാനലിലും പ്രസിദ്ധീകരിക്കുമെന്നും അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഈ സമയം കൈവശമുണ്ടായിരുന്ന പതിനായിരം രൂപ പ്രതിക്ക് നൽകിയതായും മതപണ്ഡിതൻ നൽകിയ പരാതിയിൽ പറയുന്നു.

ബാക്കി തുകയിൽ 50,000 രൂപ വ്യാഴാഴ്ച പകൽ 11നുള്ളിൽ കിട്ടണമെന്ന് പ്രതി നിർബന്ധം പിടിക്കുകയും പണം സ്വീകരിക്കാനായി എത്തിയപ്പോൾ എസ്ഐ പി എം ഷമീറിന്റെ നേതൃത്വത്തിൽ തന്ത്രപരമായി പിടികൂടുകയുമായിരുന്നു.എഎസ്ഐ അഷ്റഫ് അലി, എസ്സിപിഒ ഫക്രുദ്ദീൻ, സിപിഒമാരായ ഷൈജു, റഹീം, ഉണ്ണി, ഹോം ഗാർഡ് ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൃഷ്ണദേവിനെപെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.

പ്രതി കാളികാവ് തോട്ടപ്പശേരി കൃഷ്ണദേവ് (36) സ്വന്തംചാനലാലാണ പ്രവർത്തിക്കുന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇയാളുടെ കയ്യിൽ നിന്നും പത്രപ്രവർത്തക ഐഡന്റിറ്റികാർഡ് ലഭിച്ചിട്ടുണ്ട്. ഇത് വ്യാജമാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട് നാപ്കിൻ പാഡുകളും മറ്റും വിതരണംചെയ്യുന്ന ജോലിയും ഇയാൾ ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു. ഇയാൾ സമാന രീതിയിൽ വേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP