Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ വിഷയം പാർലമെന്റിൽ ഉന്നയിച്ചു എൻ കെ പ്രേമചന്ദ്രൻ എംപി; ഉന്നതതല അന്വേഷണം വേണമെന്ന പ്രേമചന്ദ്രന്റെ ആവശ്യത്തെ പിന്തുണച്ച് ഡിഎംകെ എംപി കനിമൊഴയും; ഐഐടിയിൽ ഇതുവരെ എഴുപതോളം മാനസിക പീഡന പരാതികൾ ഉയർന്നിട്ടുണ്ടെന്നും കനിമൊഴി; ഫാത്തിമയുടെ ആത്മഹത്യയിൽ സുദർശൻ പത്മനാഭൻ അടക്കമുള്ള അദ്ധ്യാപകർക്ക് സമ്മൻസ്; ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മദ്രാസ് ഐഐടിയിൽ സമരത്തിൽ

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ വിഷയം പാർലമെന്റിൽ ഉന്നയിച്ചു എൻ കെ പ്രേമചന്ദ്രൻ എംപി; ഉന്നതതല അന്വേഷണം വേണമെന്ന പ്രേമചന്ദ്രന്റെ ആവശ്യത്തെ പിന്തുണച്ച് ഡിഎംകെ എംപി കനിമൊഴയും; ഐഐടിയിൽ ഇതുവരെ എഴുപതോളം മാനസിക പീഡന പരാതികൾ ഉയർന്നിട്ടുണ്ടെന്നും കനിമൊഴി; ഫാത്തിമയുടെ ആത്മഹത്യയിൽ സുദർശൻ പത്മനാഭൻ അടക്കമുള്ള അദ്ധ്യാപകർക്ക് സമ്മൻസ്; ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മദ്രാസ് ഐഐടിയിൽ സമരത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ ലോക്‌സഭയിൽ ഉന്നയിച്ച് ആർഎസ്‌പി എംപി എൻ.കെ പ്രേമചന്ദ്രൻ. വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ഉന്നത തല അന്വേഷണം വേണമെന്നാണ് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടത്. ഈ വിഷയം ചർച്ച ചെയ്യണമെന്ന് അദ്ദേഹം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രിയെ കാണുമെന്ന് എ.എം.ആരിഫ് എംപിയും അറിയിച്ചിരുന്നു.

എൻ കെ പ്രേമചന്ദ്രൻ ഈ വിഷയം ലോക്‌സഭയിൽ ഉന്നയിപ്പോൾ അതിനെ പിന്തുണച്ച് ഡിഎംകെ എംപി കനിമൊഴിയും രംഗത്തുവന്നു. എൻഐടിയിൽ എഴുപതോളം മാനസിക പീഡന പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് കനിമൊഴി പറഞ്ഞു. ഉന്നതതല അന്വേഷണം വേണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. അതേസമയം ആത്മഹത്യയിൽ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി ലോക്‌സഭയെ അറിയിച്ചു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി പാർലമെന്റ് അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. ഒരാഴ്ച മുമ്പാണ് മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അദ്ധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന കുറിപ്പ് ഫാത്തിമയുടെ മൊബൈലിൽ നിന്ന് വീട്ടുകാർ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കേസിൽ തുടർ നടപടികൾ ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

മതപരമായ വിവേചനം ഫാത്തിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിൽ ഉത്തരവാദികൾ ആയവർക്ക് എതിരെ അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും കാണുന്നുണ്ട്. അതിനിടെ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ ആരോപണവിധേയരായ സുദർശൻ പത്മനാഭൻ അടക്കം മൂന്ന് അദ്ധ്യാപകർക്ക് സമ്മൻസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. അതേസമയം ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐഐടിയിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള സുദർശൻ പത്മനാഭൻ, മിലിന്ദ്, ഹരിപ്രസാദ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇവരെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഫാത്തിമയുടെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ ആണെന്ന് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മതപരമായി മറ്റും ഫാത്തിമയെ സുദർശൻ പത്മനാഭൻ അധിക്ഷേപിച്ചതായി കാണിച്ച് ഫാത്തിമയുടെ ബന്ധുക്കൾ ഡിജിപിക്കും തമിഴ്‌നാട് സർക്കാരിനും പരാതി നൽകിയിട്ടുണ്ട്.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഐടി വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഫാത്തിമയുടെ സീനിയർ വിദ്യാർത്ഥികളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഫാത്തിമയുടെ മരണം നടന്ന ആദ്യ ദിവസങ്ങളിൽ ഐഐടി അധികൃതരെ ഭയന്ന് പ്രതികരിക്കാൻ വിദ്യാർത്ഥികൾ തയ്യാറായിരുന്നില്ല. നിലവിൽ മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണം വേണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP