Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മലയാളികൾ ഒത്തുപിടിച്ചാൽ എയർ ഇന്ത്യ നമ്മുടെ കൈയിലിരിക്കും'; മുണ്ടും സാരിയും ഉടുത്തവർ നമ്മെ സ്വീകരിക്കാൻ വിമാനത്തിനകത്ത്; വെൽക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടൻ ഹലുവയും! സന്ദീപാനന്ദഗിരിയുടെ കുറിപ്പ്

'മലയാളികൾ ഒത്തുപിടിച്ചാൽ എയർ ഇന്ത്യ നമ്മുടെ കൈയിലിരിക്കും'; മുണ്ടും സാരിയും ഉടുത്തവർ നമ്മെ സ്വീകരിക്കാൻ വിമാനത്തിനകത്ത്; വെൽക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടൻ ഹലുവയും! സന്ദീപാനന്ദഗിരിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. എയർ ഇന്ത്യ വിൽപ്പനയ്ക്ക് വെക്കുന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എയർ ഇന്ത്യയം ഭാരത് പരെട്രോളിയവും വിൽക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്.

മാർച്ച് മാസത്തോടെ രണ്ട് പൊതുമേഖല കമ്പനികളിലുമുള്ള ഭൂരിപക്ഷ ഓഹരികൾ വിൽക്കും. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് വിൽപ്പന നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് വിൽപ്പനയെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. പ്രവാസികൾ ഉൾപ്പെടെ ലോകത്തെ സകലമാന മലയാളികളും ഒത്തുപിടിച്ചാൽ എയർ ഇന്ത്യ, എയർ കേരള എന്ന രൂപത്തിൽ നമ്മുടെ കൈയിലിരിക്കുമെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. നേരത്തെ എയർ കേരള എന്ന പേരിൽ വിമാന സർവീസ് തുടങ്ങുന്ന കാര്യം കേരള സർക്കാർ ആലോചിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദീപാനന്ദഗിരിയുടെ നിർദ്ദേശം.

സന്ദീപാനന്ദ ഗിരി എഴുതിയ കുറിപ്പ്:

കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികൾ ഒത്തുപിടിച്ചാൽ എയർ ഇന്ത്യ എയർ കേരള എന്ന രൂപത്തിൽ നമ്മുടെ കയ്യിലിരിക്കും.
ഹോ ആലോചിക്കുമ്പോൾ...........
ഡൽഹി,മുംബൈ,ഗുജറാത്ത് എയർപോർട്ടിൽ എയർ കേരള ലാന്റ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ.
മുണ്ടും സാരിയും ഉടുത്തവർ നമ്മെ സ്വീകരിക്കാൻ വിമാനത്തിനകത്ത്
വെൽക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടൻ ഹലുവയും!
ലഞ്ച് പാരഗൺ ബിരിയാണി& ബീ.ടി.എച്ച് സദ്യ
ഡിന്നർ കോട്ടയം കപ്പ&
ഇന്ത്യൻ കോഫി ഹൗസ് മാതൃകയിൽ #വിജയിപ്പിക്കാം
മതി മതി ആലോചിക്കാൻ വയ്യ.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP