Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പേഴ്‌സ് മോഷണം പോയതിനാൽ സഹായിക്കാൻ ആവശ്യപ്പെട്ടത് പൊലീസിലെ ഉന്നതൻ; കുമ്മനത്തിന്റെ പിഎ എന്നു കൂടി കേട്ടപ്പോൾ മുന്തിയ ഹോട്ടൽ തന്നെ ഏർപ്പാടാക്കി; കൈ ചെലവിന് നൽകിയത് 500 രൂപയും; മൂന്നു ദിവസം അടിച്ചു പൊളിച്ച് മുറിയും പൂട്ടി മുങ്ങിയത് പത്തനാപുരത്തെ തട്ടിപ്പുകാരൻ; അതിസാമർത്ഥ്യത്തിൽ പൊലീസിനെ പറ്റിച്ചത് പട്ടാഴിയിലെ മുൻ ബിജെപി നേതാവ്; കുമ്മനത്തിന്റെ ഇല്ലാത്ത പിഎയായി വേഷം കെട്ടിയത് അനീഷ് കോളൂർ; തൃശൂർ പൊലീസിനെ പറ്റിച്ച വിരുതനെ തേടി അന്വേഷണം

പേഴ്‌സ് മോഷണം പോയതിനാൽ സഹായിക്കാൻ ആവശ്യപ്പെട്ടത് പൊലീസിലെ ഉന്നതൻ; കുമ്മനത്തിന്റെ പിഎ എന്നു കൂടി കേട്ടപ്പോൾ മുന്തിയ ഹോട്ടൽ തന്നെ ഏർപ്പാടാക്കി; കൈ ചെലവിന് നൽകിയത് 500 രൂപയും; മൂന്നു ദിവസം അടിച്ചു പൊളിച്ച് മുറിയും പൂട്ടി മുങ്ങിയത് പത്തനാപുരത്തെ തട്ടിപ്പുകാരൻ; അതിസാമർത്ഥ്യത്തിൽ പൊലീസിനെ പറ്റിച്ചത് പട്ടാഴിയിലെ മുൻ ബിജെപി നേതാവ്; കുമ്മനത്തിന്റെ ഇല്ലാത്ത പിഎയായി വേഷം കെട്ടിയത് അനീഷ് കോളൂർ; തൃശൂർ പൊലീസിനെ പറ്റിച്ച വിരുതനെ തേടി അന്വേഷണം

എം മനോജ് കുമാർ

തൃശൂർ: മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരന്റെ പി.എ. ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂർ പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത് മുൻ ബിജെപി നേതാവ് അനീഷ് കോളൂർ. പത്തനാപുരം പട്ടാഴിയിലെ മുൻ ബിജെപി നേതാവായ അനീഷ് കോളൂർ ആണ് തൃശൂർ പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത്.

പത്തനാപുരം പട്ടാഴിയിലെ മുൻ യുവമോർച്ച-ബിജെപി നേതാവാണ് അനീഷ് കോളൂർ. സ്ഥിരം പ്രശ്‌നക്കാരനായതിനാൽ ഇയാളെ ബിജെപിയിൽ നിന്നും യുവമോർച്ചയിൽ നിന്നും മാറ്റി നിർത്തിയതായാണ് പത്തനാപുരം പട്ടാഴി ബിജെപി നേതാക്കൾ മറുനാടനോട് പറഞ്ഞത്. പ്രശ്‌നക്കാരനും വിശ്വസിക്കാൻ കൊള്ളാത്തതുമായത് കാരണമാണ് ഇയാളെ ബിജെപി നേതാക്കൾ അകറ്റി നിർത്തിയത്. തട്ടിപ്പ് സ്ഥിരം രീതിയായതിനാലാണ് ഇയാളെ ബിജെപി നേതാക്കൾ അകറ്റി നിർത്തിയത്. ഇതേ തട്ടിപ്പ് തന്നെയാണ് ഇയാൾ തൃശൂർ പൊലീസിന് മുന്നിലും പയറ്റിയത്.

പാലക്കാട്-തൃശൂർ യാത്രയിൽ പഴ്‌സ് പോക്കറ്റടിച്ചു പോയി എന്നാണ് പറഞ്ഞത്. ഒരു ദിവസം തങ്ങണം. കുറച്ച് പണവും വേണം. ഇതാണ് പൊലീസിന് മുന്നിൽ നിരത്തിയത്. മിസോറം മുൻ ഗവർണർ കുമ്മനത്തിന്റെ പിഎ എന്നാണ് പറഞ്ഞത്. കുമ്മനമാണെങ്കിലും ഇപ്പോഴും ബിജെപിയുടെ തലപ്പത്തുമുണ്ട്. അതിനാൽ പൊലീസ് സഹായം നൽകി. അനീഷിന്റെ തന്ത്രത്തിലാണ് തൃശൂർ പൊലീസ് വീണത്. സഹായം തേടി പൊലീസിന് മുന്നിലെത്തിയപ്പോൾ പൊലീസ് സഹായം നൽകി. അഞ്ഞൂറ് രൂപയും നൽകി. പിന്നെ റൂം എടുത്ത് നൽകുകയും ചെയ്തു.

പൊലീസ് നൽകിയ പണവും സ്വീകരിച്ച് റൂമിൽ ഒരു ദിവസം താമസിക്കാൻ ഏർപ്പാട് ചെയ്ത ശേഷം മൂന്നു ദിവസം ഈ റൂമിൽ താമസിച്ച് പണവും നൽകാതെയാണ് അനീഷ് മുങ്ങിയത്. ഇതോടെ ലോഡ്ജുകാർ പൊലീസിനെ സമീപിച്ചു. പൊലീസും കൈമലർത്തി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. റൂം ആവശ്യമുള്ളതിനാൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ പൊലീസിന്റെ ചെലവിലാണ് ഇയാൾക്ക് റൂം എടുത്ത് നൽകിയത്. എന്നാൽ മൂന്നു ദിവസം താമസിച്ച ശേഷം പണം നൽകാതെ അനീഷ് മുങ്ങുകയായിരുന്നു. പൊലീസിനെ കബളിപ്പിച്ച് അനീഷ് മുങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇതര ജില്ലയിലെ പൊലീസ് മേലുദ്യോഗസ്ഥന്റെ വിളിയനുസരിച്ചാണ് തൃശൂരിലെ പൊലീസ് അനീഷിനു സൗകര്യങ്ങളൊരുക്കിയത് എന്നാണ് സൂചന. മറ്റൊരാവശ്യത്തിന് എത്തിയ ഇയാളുടെ പേഴ്‌സ് നഷ്ടമായെന്നും രണ്ട് ദിവസം തങ്ങാൻ സൗകര്യം ഒരുക്കണമെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശം. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഇയാൾ ഹോട്ടലിലേക്ക് വിളിപ്പിക്കുകയും ചെയ്തതായാണ് സൂചന. താൻ സുരേഷ്‌ഗോപി എംപിയുടെ സ്റ്റാഫിൽ ഉടൻ കയറുമെന്നും അവിണിശേരി പഞ്ചായത്ത് എംപി ദത്തെടുത്തെന്നും ചർച്ചയുണ്ടെന്നുമാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനോട് പറയുകയും ചെയ്തത്.

ഇതോടെ പൊലീസ് മടങ്ങുകയും ചെയ്തു. . വാചാലമായി സംസാരിക്കുന്നതിനാൽ ഇയാൾ കുമ്മനത്തിന്റെ പിഎ തന്നെയെന്നു പൊലീസും ലോഡ്ജ് അധികൃതരും വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഇയാൾ ആരുമറിയാതെ മുങ്ങിയതോടെയാണ് ലോഡ്ജുകാർ പരാതിയുമായി രംഗത്ത് വന്നത്. മൂന്നാം നാൾ ഹോട്ടലിന്റെ മുറി പൂട്ടി ഇയാൾ മുങ്ങി. പൊലീസ് ബുക്ക് ചെയ്ത മുറിയായതിനാൽ ലോഡ്ജുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കൈമലർത്തിയതോടെ സംഭവം പുറത്തറിയുകയും വാർത്തയാകുകയും ചെയ്തു.

പൊലീസിന്റെ ചെലവിൽ താമസം തുടങ്ങി മൂന്നാം നാൾ ആണ് ഇയാൾ മുങ്ങിയത്. മുറി പൂട്ടി കിടക്കുന്നത് കണ്ടിട്ടും ആളനക്കം കാണാത്തതും കാരണമാണ് ലോഡ്ജുകാർ ഇയാളെ അന്വേഷിച്ചത്. പക്ഷെ ഇയാൾ മുങ്ങിയിരുന്നു. തുടർന്ന് ഹോട്ടലുകാർ വിവരം പൊലീസിൽ അറിയിച്ചു. റൂം തുറന്ന് പരിശോധിച്ചപ്പോൾ ഇയാൾ മുങ്ങി എന്നാണ് വ്യക്തമായത്.

ജില്ലയിലെ ബിജെപി നേതാക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുമ്മനം രാജശേഖരന് ഇങ്ങനെ ഒരു പി.എ ഇല്ലെന്നും ഇയാൾ കൊല്ലത്തെ യുവമോർച്ച മുൻ നേതാവാണെന്നും വ്യക്തമായത്. ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്ത ഇയാൾ നിരവധിയിടത്ത് സമാന കബളിപ്പിക്കൽ നടത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരം. ഇയാൾ കോയമ്പത്തൂരിൽ ഉണ്ടെന്നാണ് വിവരം. ഇയാൾ നേരത്തേ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സ്വിച്ച് ഓഫ് ആണ്. മുമ്പ് ജി.എസ്.ടി ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയയാളും പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിരുന്നു.

അനീഷിന്റെ കബളിപ്പിക്കലിനെക്കുറിച്ച് തൃശൂർ പൊലീസിന്റെ വിശദീകരണം:

അനീഷ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയതല്ല. പൊലീസ് സഹായം തേടിയപ്പോൾ പൊലീസ് സഹായിച്ചതാണ്. പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുമ്പോൾ പഴ്‌സ് നഷ്ടമായി. പോക്കറ്റടിച്ചു പോയി. കയ്യിൽ കാൽ കാശില്ല. കുറച്ചു പണം സഹായിക്കണം. രാത്രി തങ്ങാൻ ഒരു റൂം നൽകി സഹായിക്കുകയും വേണം. കയ്യിൽ പണം ഇല്ലെന്നു പറഞ്ഞപ്പോൾ ഞങ്ങൾ 500 രൂപ നൽകി. ഒരു റൂം എടുത്ത് നൽകുകയും ചെയ്തു. ഇയാൾക്ക് ഒരു ദിവസമാണ് റൂം എടുത്ത് നൽകിയത്. ഒരു ദിവസം തങ്ങാനുള്ള സഹയമാണ് നൽകിയത്.

റൂം എടുത്ത് നൽകുമ്പോൾ ഒരു ദിവസത്തെ സൗകര്യം എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അന്ന് അയാൾ റൂമിൽ തങ്ങട്ടെ എന്ന് കരുതി. ഇയാൾ കൂടുതൽ ദിവസം തങ്ങിയെങ്കിൽ അതിനു ഉത്തരവാദിത്തം പൊലീസിനല്ല. ലോഡ്ജ് ഉടമയ്ക്കാണ് ഇതിൽ ഉത്തരവാദിത്തം ഉള്ളത്. കൂടുതൽ ദിവസം അയാൾ തങ്ങിയെങ്കിൽ അതിനു ഉത്തരവാദി ലോഡ്ജ് ഉടമയാണ്. അവർ അന്വേഷിക്കണം. പൊലീസിൽ വിളിച്ച് ഇയാൾ അതേ റൂമിൽ തങ്ങുന്ന കാര്യം ഒന്നും പറഞ്ഞില്ല. കുമ്മനത്തിന്റെ പിഎ ആണെന്നുള്ള കാര്യമൊന്നും ഞങ്ങൾ ചർച്ച ചെയ്യുന്നില്ല.

പൊലീസിന്റെ സഹായം തേടിയപ്പോൾ സഹായിച്ചു എന്ന് മാത്രം. പൊലീസിനെ കബളിപ്പിച്ചു എന്നൊന്നും പറയാൻ കഴിയില്ല. മൂന്നു ദിവസത്തെ വാടക അയാൾ നൽകി. പിന്നെയും ഒരാഴ്ച തുടർന്നു. അതിനു പൊലീസിന് ഉത്തരവാദിത്തമില്ല-തൃശൂർ പൊലീസ് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP