Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര സർക്കാറിന് സ്തുതിപാടാത്ത മാധ്യമങ്ങൾക്ക് ഇന്ത്യയിൽ രക്ഷയില്ലേ? സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എൻഡിടിവി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ; ചാനലിന് നികുതി കുടിശ്ശികയായി മാത്രമുള്ളത് 1000 കോടി രൂപ; വമ്പൻ ബാധ്യതകൾ ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് ഓഡിറ്റ് റിപ്പോർട്ട്; ചാനൽ പാപ്പരായി പ്രഖ്യാപിക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ

കേന്ദ്ര സർക്കാറിന് സ്തുതിപാടാത്ത മാധ്യമങ്ങൾക്ക് ഇന്ത്യയിൽ രക്ഷയില്ലേ? സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എൻഡിടിവി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ; ചാനലിന് നികുതി കുടിശ്ശികയായി മാത്രമുള്ളത് 1000 കോടി രൂപ; വമ്പൻ ബാധ്യതകൾ ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് ഓഡിറ്റ് റിപ്പോർട്ട്; ചാനൽ പാപ്പരായി പ്രഖ്യാപിക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാറിന്റെ പിടിയിൽ പൂർണമായും ഒതുങ്ങാത്ത ചാനലാണ് എൻഡിടിവി എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ, അന്ന് മുതൽ ഈ ചാനലിന്റെ കഷ്ടകാലവും തുടങ്ങി. കേന്ദ്രവിരുദ്ധ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിന്റെ പേരിൽ പല കോണുകളിൽ നിന്നുമാണ് ചാനൽ പ്രതിസന്ധി നേരിട്ടത്. കേന്ദ്രസർക്കാർ പരസ്യങ്ങൾ ചാനലിന് ലഭിക്കാത്തതതും എൻഫോഴ്സ്മെന്റ് ഇടപെടലുകളും ചാനലിനെ ശരിക്കും വെട്ടിലാക്കിയിരുന്നു. ബിജെപി അനുകൂല ദേശീയ ചാനലുകൾ ബാർക്ക് റേറ്റിംഗിൽ മുന്നിൽ നിൽക്കുമ്പോൾ തന്നെ എൻഡിടിവി പിന്നോക്കം പോയിരുന്നു. ഇപ്പോൽ സിബിഐ അന്വേഷണം നേരിടുന്ന ചാനൽ വൻ ബാധ്യതയെ തുടർന്ന് അടച്ചു പൂട്ടാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ചാനലിന്റെ ഡയറക്ടർ ബോർഡ് എൻഡിടിവി അടച്ചുപൂട്ടാൻ ഒരുങ്ങുന്നുവെന്ന സൂചനയാണ് നൽകുന്നത്.

ചാനലിന് വൻ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ആയിരം കോടി രൂപയാണ് നികുതി ബാധ്യതയായി മാത്രമുള്ളത്. ചാനലിന്റെ ദൈനംദിന ചെലവ് അടക്കമുള്ള മറ്റു കാര്യങ്ങൾ വേറെയും. എന്നാൽ, ഓഡിറ്റ് റിപ്പോർട്ട് പ്രകാരം അതൊരു പ്രധാന പ്രശ്നമല്ല എന്നാണ് പറയുന്നത്. ഇത് പാപ്പരത്വം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ് എന്നാണ് വ്യക്തമാകുന്നത്. വമ്പൻ സാമ്പത്തിക ബാധ്യത ഉണ്ടെങ്കിലും അത് പ്രശ്നമല്ലെന്ന് പറയുന്നത് ചാനൽ പാപ്പരായി പ്രഖ്യാപിച്ച് അടച്ചു പൂട്ടുന്നതിന്റെ തുടക്കമാണെന്ന റിപ്പോർട്ടു ചെയ്തത്. പിഗുരുസ് ഓൺലൈൻ പോർട്ടലാണ്.

കമ്പനിയുടെ പ്രവർത്തനം തുടരാനുള്ള കഴിവിനെക്കുറിച്ച് കാര്യമായ ആശങ്കയുണ്ടെന്നാണ് എൻഡിടിവിയുടെ ഓഡിറ്റർമാരുടെ അഭിപ്രായം. നവംബർ 12 ന് എൻഡിടിവിയുടെ ഡയറക്ടർ ബോർഡിന് ഓഡിറ്റർമാരായ ബിഎസ്ആർ ആൻഡ് അസോസിയേറ്റ്സും പങ്കാളിയായ രാകേഷ് ദിവാനും സമർപ്പിച്ചിരുന്നു. ചാനലിന്റെ മാതൃ കമ്പനി നിലവിലെ ബാധ്യതകൾ 88.92 കോടി രൂപ കവിയുന്നുവെന്ന ഓഡിറ്റർമാരുടെ റിപ്പോർട്ട്. ഈ വ്യവസ്ഥകളും മറ്റ് നിബന്ധനകളും കമ്പനി തുടർന്നും പ്രവർത്തിക്കാനുള്ള കഴിവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണെന്നും ഓഡിറ്റർമാർ. 2019 സെപ്റ്റംബർ 30 ന് അവസാനിച്ച ആറുമാസ കാലയളവിൽ മാത്രം കമ്പനിയുടെ നിലവിലെ ബാധ്യതകൾ 88.92 കോടി രൂപ കഴിഞ്ഞിട്ടുണ്ട്.

ഇങ്ങനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സ്ഥാപനം എങ്ങനെ മുന്നോട്ടു പോകുമെന്ന ചോദ്യമാണ് ഉയരുന്നത്. എൻഡിടിവി പ്രമോട്ടർമാരായ പ്രണോയ് റോയ്, രാധിക റോയ്, മുൻ സിഇഒ വിക്രമാദിത്യ ചന്ദ്രയടക്കമുള്ളവർക്കെതിരെ സിബിഐ കേസെടുത്തിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചെന്നാണ് കേസ്. അഴിമതി തടയൽ നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2004 മുതൽ 2010 വരെ നികുതി ഇളവുള്ള രാജ്യങ്ങളിൽ 32 കമ്പനികൾ എൻഡിടിവി സ്ഥാപിച്ചെന്നും ഇവയ്ക്ക് യാതൊരു ബിസിനസുമുണ്ടായിരുന്നില്ലെന്നും വിദേശത്തു നിന്നും പണം എത്തിക്കാനായി മാത്രം രൂപീകരിച്ചതായിരുന്നു ഈ കമ്പനികളെന്നുമാണ് കേസ്. ഹോളണ്ട്, യുകെ, ദുബായ്, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയിടങ്ങളിലാണ് കമ്പനികളെന്നും എഫ്‌ഐആറിൽ പറയുന്നു.

നേരത്തെ 2017 ൽ സ്വകാര്യ ബാങ്കിന് വൻ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് സിബിഐ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരെ കേസെടുത്തിരുന്നു. 2008ൽ ഐസിഐസിഐ ബാങ്കിൽ നിന്നുമെടുത്ത 48 കോടി രൂപയുടെ വായ്പയായിരുന്നു കേസിന് ആധാരം. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ജൂണിൽ പ്രണോയ്ക്കും രാധികക്കും സെബി വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, യാതൊരു തെളിവുമില്ലാതെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലുള്ളതാണ് കേസ് എന്ന് എൻഡിടിവിയുടെ പക്ഷം. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും പ്രണോയിയും രാധികയും സഹകരിച്ചിട്ടുണ്ട് എന്ന് എൻഡിടിവി പ്രസ്താവനയിൽ പറയുന്നു. 150 മില്യൺ ഡോളർ (1071 കോടിയിലധികം ഇന്ത്യൻ രൂപ) നിക്ഷേപം, ജനറൽ ഇലക്ട്രിക്കൽസിന്റെ എൻബിസിയു നടത്തിയതുമായി ബന്ധപ്പെട്ടതാണ് പുതിയ സിബിഐ കേസ്. ഇത് എല്ലാ നിയമ നടപടിക്രമങ്ങളും പാലിച്ചുള്ള നിക്ഷേപമാണ് എന്ന് എൻഡിടിവി വാദിക്കുന്നു.

 

ഇന്ത്യയിലെ ജുഡീഷ്യറിയിൽ വിശ്വാസമുണ്ട് എന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടുള്ള പ്രതിബദ്ധതയിൽ നിന്ന് പിന്നോട്ടില്ലെന്നും എൻഡിടിവി പറയുന്നു. അതേസമയം സാമ്പത്തികമായി ചാനലിന് തീർത്തും മോശം സമയമാണ് ഇതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് ചാനൽ അടച്ചു പൂട്ടാൻ ഒരുങ്ങുന്നു എന്ന വിധത്തിൽ പ്രചരണവും ശക്തമായത്. അതേസമയം ചാനൽ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു എന്ന വാർത്തയോട് ചാനൽ അധികൃതർ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP