Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാന സ്‌കൂൾ കായികോത്സവം; പാലക്കാട് വീണ്ടും മുന്നിൽ; തൊട്ടു പിന്നാലെ എറണാകുളവും കോഴിക്കോടും; റിലേയും ഹർഡിൽസും അടക്കം 34 ഇനങ്ങളിൽ ഇന്ന് ഫൈനൽ; അതീവ സുരക്ഷയിൽ ഹാമർ ത്രോ മത്സരങ്ങളും

സംസ്ഥാന സ്‌കൂൾ കായികോത്സവം; പാലക്കാട് വീണ്ടും മുന്നിൽ; തൊട്ടു പിന്നാലെ എറണാകുളവും കോഴിക്കോടും; റിലേയും ഹർഡിൽസും അടക്കം 34 ഇനങ്ങളിൽ ഇന്ന് ഫൈനൽ; അതീവ സുരക്ഷയിൽ ഹാമർ ത്രോ മത്സരങ്ങളും

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് 34 ഇനങ്ങളിൽ ഫൈനൽ നടക്കും. 4ഃ 100 മീറ്റർ റിലേ, ഹർഡിൽസ് എന്നിവയാണ് മൂന്നാം ദിനത്തെ പ്രധാന ആകർഷണങ്ങൾ. അതേസമയം ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. കായികോത്സവത്തിൽ എറണാകുളത്തെ മറികടന്ന് പാലക്കാട് വീണ്ടും മുന്നിലെത്തി . 44 ഇനങ്ങൾ പൂർത്തിയാകുമ്പോൾ 87.33 പോയിന്റാണ് പാലക്കാടിനുള്ളത്. 77.33 പോയിന്റുമായി എറണാകുളം രണ്ടാമതും 55.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.

ജൂനിയർ ഗേൾസ് 1500 മീറ്ററിൽ സനിക സ്വർണം നേടി. ഇന്നലെ 3000 മീറ്ററിലും സനിക സ്വർണം നേടിയിരുന്നു. ഹോളിഫാമിലി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയാണ്. കോട്ടയത്തിന്റെ ദേവിക ബെന്ന് വെള്ളി. പാലക്കാടിന്റെ സ്റ്റെഫി സാറ കോശിക്ക് വെങ്കലം
ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് പട്ടഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ജെ റിജോയും സ്വർണം കൊയ്തു. 3000 മീറ്ററിലും റിജോയ് സ്വർണം നേടിയിരുന്നു.സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ എറണാകുളത്തിന്റെ സുജീഷ് എസിന് സ്വർണം. എറണാകുളത്തിന്റെ തന്നെ അഭിഷേക് മാത്യു വെള്ളിയും കണ്ണൂരിന്റെ വിഷ്ണു ബിജു വെങ്കലവും നേടി

സ്‌കൂൾ മീറ്റിൽ ഇന്ന് ഹാമർ ത്രോ മത്സരങ്ങൾ നടക്കും. പാലായിൽ ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ വീണ് അഫീൽ ജോൺസൺ മരിച്ചതോടെ ഹാമർ മത്സരങ്ങൾ വലിയ ചർച്ചയായിരുന്നു. കണ്ണൂരിൽ എല്ലാ സുരക്ഷാക്രമീകരണങ്ങളും നടത്തിയാണ് മത്സരം നടത്തുന്നത്.സ്‌കൂളുകളിൽ 31.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂർ കെ.എച്ച്.എസാണ് മുന്നിൽ. കോതമംഗലം മാർ ബേസിൽ 22.33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 20 പോയിന്റോടെ എറണാകുളം മണീട് ഗവ. എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP