Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഗാദിരോഗാൻ എന്ന പുസ്തകം പ്രകാശനം ചെയ്തു

രാഗാദിരോഗാൻ എന്ന പുസ്തകം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡോ.എസ്.കെ.കൃഷ്ണൻ നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രാഗാദിരോഗാൻ (മെഡിക്കൽ അസ്‌ട്രോളജി) എന്ന പുസ്തകം ജ്യോതിഷ പണ്ഡിതൻ ചെറുവള്ളി നാരായണൻ നമ്പൂതിരി കേരള ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻഡയറക്ടർ ഡോ.പി.കെ.മോഹൻലാലിന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു.

ഡോ.ഹരിനാരായണൻ, ശ്രീകുമാർ പെരിനാട് എന്നിവർ സംസാരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി സ്വാഗതവും പി. വി. രാജൻ നന്ദിയും പറഞ്ഞു. 600 രൂപയാണ് പുസ്തകത്തിന്റെ വില.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP