Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വായനയുടെ ഉതിർമണികൾ എന്ന പുസ്തകം സുഗതകുമാരി പ്രകാശനം ചെയ്തു

വായനയുടെ ഉതിർമണികൾ എന്ന പുസ്തകം സുഗതകുമാരി പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറന്മുള ശശി രചിച്ച നവോത്ഥാന കവിതകളെ പഠന വിധേയമാക്കിയ വായനയുടെ ഉതിർമണികൾ എന്ന പുസ്തകം സുഗതകുമാരി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നന്ദാവനത്ത് അവരുടെ വസതിയിൽ നടന്ന പ്രകാശനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പുസ്തകം ഏറ്റുവാങ്ങി. ഒരു തൈ നടാം എന്ന സുഗതകുമാരികവിത ഡോ.ബിജു ബാലകൃഷ്ണൻ ആലപിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്.

ഡോ.ആറന്മുള ഹരിഹരപുത്രൻ, കെ.രാമൻകുട്ടി, കവി ഡോ.ബിജുബാലകൃഷ്ണൻ, അഞ്ചൽ രവീന്ദ്രൻ, ഗ്രന്ഥകാരൻ ആറന്മുള ശശി എന്നിവർ പങ്കെടുത്തു.തുടർന്ന് തിരുവനന്തപുരത്ത് വൈ.എം.സി.എ ഹാളിൽ നടന്ന പുസ്തക ചർച്ച സമ്മേളനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. ആറന്മുള ഹരിഹരപുത്രൻ അധ്യക്ഷനായി. ഡോ.എം.ആർ.തമ്പാൻ ഗ്രന്ഥം പരിചയപ്പെടുത്തി.

കെ. രാമൻകുട്ടി, ഡോ.എം.എ.സിദ്ധീഖ്, അരുൺ അയ്യപ്പൻ, അഞ്ചൽ രവീന്ദ്രൻ, ഗ്രന്ഥകാരൻ ആറന്മുള ശശി, ബേബി ജയരാജ്ദാസ് എന്നിവർ സംസാരിച്ചു. പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകർ. 130 രൂപയാണ് പുസ്തകത്തിന്റെ വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP