Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചപ്പാത്തിയും ദാലും കഴിച്ച് ഭക്തർക്കൊപ്പം പരമ്പരാഗത സിഖ് തലക്കെട്ടും അണിഞ്ഞ് ഗുരുദ്വാരയിൽ ഇരുന്ന് പ്രാർത്ഥിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; പാക്കിസ്ഥാൻ വോട്ടുകൾ ലേബർ കൊണ്ടു പോകുമെന്നുറപ്പായിരിക്കവെ മുഴുവൻ ഇന്ത്യൻ വോട്ടുകളും ഉറപ്പാക്കാൻ പെടാപ്പാട് പെട്ട് ബോറിസ് ജോൺസൻ രംഗത്ത്

ചപ്പാത്തിയും ദാലും കഴിച്ച് ഭക്തർക്കൊപ്പം പരമ്പരാഗത സിഖ് തലക്കെട്ടും അണിഞ്ഞ് ഗുരുദ്വാരയിൽ ഇരുന്ന് പ്രാർത്ഥിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; പാക്കിസ്ഥാൻ വോട്ടുകൾ ലേബർ കൊണ്ടു പോകുമെന്നുറപ്പായിരിക്കവെ മുഴുവൻ ഇന്ത്യൻ വോട്ടുകളും ഉറപ്പാക്കാൻ പെടാപ്പാട് പെട്ട് ബോറിസ് ജോൺസൻ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിൽ ഡിംസബർ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലണ്ടനിലെ സിഖ് ഗുരുദ്വാരയിലെത്തി. ഇവിടെ ഭക്തർക്കൊപ്പമിരുന്ന് ചപ്പാത്തിയും ദാലും കഴിച്ച ബോറിസ് സിഖുകാരുടെ പരമ്പരാഗത തലക്കെട്ട് അണിഞ്ഞ് പ്രാർത്ഥിക്കാനും തയ്യാറായിരുന്നു. യുകെയിലെ പാക്കിസ്ഥാൻകാരുടെ വോട്ടുകൾ ലേബർ പാർട്ടി കൊണ്ടു പോകുമെന്നുറപ്പായിരിക്കവെ ഇവിടുത്തെ മുഴുവൻ ഇന്ത്യൻ വോട്ടുകളും ഉറപ്പാക്കാനാണ് ബോറിസ് ജോൺസൻ ഇത്തരത്തിൽ പാട് പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ലണ്ടനിലെ സൗത്ത്ഹാളിലുള്ള ശ്രീ ഗുരു സഭ സിഖ് ടെംപിളിലാണ് ബോറിസ് ഇന്നലെ സന്ദർശനത്തിനെത്തിയത്. പരമ്പരാഗത സിഖ് ഭക്ഷണം കഴിച്ചതിന് പുറമെ ഇവിടെ വച്ച് ഭക്തർ സമ്മാനിച്ച ഉപഹാരങ്ങൾ സ്വീകരിക്കാനും ബോറിസ് തയ്യാറായിരുന്നു.സിഖുകാരായ യുവജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരാഗതമായ തലപ്പാവായ ഓറഞ്ച് പട്കയാണ് ബോറിസ് ധരിച്ചത്. 2017ന് ശേഷം ടോറികൾക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ അടുത്ത തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നാണ് കഴിഞ്ഞ രാത്രി പുറത്ത് വന്ന ഒപ്പീനിയൻ പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ബ്രെക്സിറ്റിന്റെ പേരിലുള്ള സ്തംഭനാവസ്ഥ ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പായിട്ടാണ് അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനെ അനുകൂലിച്ച് രാജ്യത്തെ ഭൂരിഭാഗം പേരും 2016ലെ റഫറണ്ടത്തിൽ വോട്ട് ചെയ്തതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പുമാണിത്. തെരഞ്ഞെടുപ്പിൽ ബോറിസ് ഭൂരിപക്ഷത്തോടെ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷ ശക്തമാണ്.

ഇതിലൂടെ അദ്ദേഹത്തിൻ യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് ഡീൽ തടസങ്ങളില്ലാതെ നടപ്പിലാക്കാൻ സാധിക്കുമെന്നും പ്രതീക്ഷയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യൂണിയനുമായുള്ള കരാറിന്മേൽ വീണ്ടും വിലപേശുമെന്നും ബ്രെക്സിറ്റ് വിഷയത്തിൽ രണ്ടാമതൊരു റഫറണ്ടം നടത്തുമെന്നുമാണ് ലേബർ നേതാവ് ജെറമി കോർബിൻ പറയുന്നത്. ഇന്ത്യയിൽ ആൽക്കഹോൾ വിൽപനയിൽ കുറഞ്ഞ നികുതി ചുമത്തുന്നതിനെ പ്രശംസിച്ച് സംസാരിച്ചതിന്റെ പേരിൽ 2017ൽ ഇന്ത്യയിലെ സിഖ് ഗുരുദ്വാര സന്ദർശനത്തിനിടെ ബോറിസ് വൻ വിവാദം ഉയർത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP