Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെക്കൻ ഇംഗ്ലണ്ടിൽ ഇന്ന് മൈനസ് മൂന്നും വടക്ക് മൈനസ് ആറും താപനിലയാകും; നോർത്ത് പോളിൽ നിന്നെത്തുന്ന ശീതക്കാറ്റ് ബ്രിട്ടനെ ഇന്ന് മുതൽ തണുപ്പിൽ പുതപ്പിക്കും; സ്‌കോട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും മഞ്ഞ് വീഴ്ചക്കും തുടക്കമാവുന്നു

തെക്കൻ ഇംഗ്ലണ്ടിൽ ഇന്ന് മൈനസ് മൂന്നും വടക്ക് മൈനസ് ആറും താപനിലയാകും; നോർത്ത് പോളിൽ നിന്നെത്തുന്ന ശീതക്കാറ്റ് ബ്രിട്ടനെ ഇന്ന് മുതൽ തണുപ്പിൽ പുതപ്പിക്കും; സ്‌കോട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും മഞ്ഞ് വീഴ്ചക്കും തുടക്കമാവുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഉത്തരധ്രുവത്തിൽ നിന്നുമെത്തുന്ന അതിശൈത്യമുള്ള കാറ്റ് ബ്രിട്ടനെ ഇന്ന് മുതൽ കൊടു ശൈത്യത്തിലേക്ക് തള്ളിവിടുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ മുന്നറിയിപ്പേകുന്നു. തൽഫലമായി തെക്കൻ ഇംഗ്ലണ്ടിൽ ഇന്ന് മൈനസ് മൂന്നും വടക്ക് മൈനസ് ആറുമായി താപനില ഇടിഞ്ഞ് താഴും. ഇതോടനുബന്ധിച്ച് സ്‌കോട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും മഞ്ഞ് വീഴ്ചയ്ക്ക് തുടക്കമാവുകയും ചെയ്യും.ഇതിന് പുറമെ യുകെയിലെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതായത് ഇതിനോട് അനുബന്ധിച്ച് നാളെ വെസ്റ്റിൽ വെള്ളപ്പൊക്കമുണ്ടാകും.

കൂടാതെ വ്യാഴാഴ്ച മുതൽ യോർക്ക്ഷെയർ അടക്കമുള്ള നിരവധി ഇടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.കടുത്ത ഹിമപാതമാണ് വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുന്നത്. നിലനിൽ ഫിൻലൻഡിലെ ഹെൽസിങ്കിയേക്കാൾ കടുത്ത ശൈത്യമാണ് ബ്രിട്ടനെ ശ്വാസം മുട്ടിച്ച് കൊണ്ടിരിക്കുന്നത്. ഉത്തരധ്രുവത്തിൽ നിന്നും വീശിയടിക്കുന്ന കാറ്റുകൾ രാത്രികാലത്ത് രാജ്യത്തെ താപനിലയെ പൊതുവെ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്‌ത്തിയിരിക്കുകയാണ്. ഇന്ന് ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലൻഡിലെയും ഓട്ടം സീസണിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരിക്കുമെന്നാണ് പ്രവചനം.

സ്‌കോട്ട്ലൻഡിലെ താപനില മൈനസ് എട്ട് ഡിഗ്രിയായിട്ടായിരിക്കും ഇടിഞ്ഞ് താഴാൻ പോകുന്നത്.ശക്തമായ തണുപ്പിന് ചൊവ്വാഴ്ച ആരംഭം കുറിക്കുമെന്നാണ് മെറ്റ് ഓഫീസിലെ മെറ്റീരിയോളജിസ്റ്റായ സോഫി ഇയോമാൻസ് പ്രവചിക്കുന്നത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിലെ താപനില മൈനസ് അഞ്ച് ഡിഗ്രിയിലേക്ക് താഴുകയും ചെയ്യും.ഈ ആഴ്ചയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിൽ നോർത്തിൽ താപനില മൈനസ് ആറ് ഡിഗ്രിയും സൗത്തിൽ മൈനസ് മൂന്ന് ഡിഗ്രിയും ആകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് അസഹനീയമാവുകയും ചെയ്യും.

ഇതിന് പുറമെ സ്‌കോട്ട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളിലും നോർത്തേൺ ഇംഗ്ലണ്ടിലും ഈ അവസരത്തിൽ കടുത്ത ശൈത്യമായിരിക്കും അനുഭവപ്പെടാൻ പോകുന്നത്. ആഴ്ചയിലെ തുടർന്നുള്ള ദിവസങ്ങളിലെ കാലാവസ്ഥ തികച്ചും അനിശ്ചിതമായിരിക്കുമെന്നാണ് പ്രവചനം. അതായത് ഈ അവസരത്തിൽ വിവിധയിടങ്ങളിൽ മഴയും അനുഭവപ്പെട്ടേക്കാം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധയിടങ്ങളിൽ കടുത്ത വെള്ളപ്പൊക്കം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുകളും ഈ അവസരത്തിൽ ആവർത്തിച്ചുയരുന്നുണ്ട്. നദികളിൽ വെള്ളം നിറഞ്ഞതിനെ തുടർന്നുള്ള വെള്ളപ്പൊക്ക ഭീഷണി സൗത്ത് യോർക്ക്ഷെയറിലെ ലോവർ റിവർ ഡോൻ വാഷ് ലാൻഡുകളിൽ നാളെ വരെയുണ്ടാകുമെന്നാണ് മെറ്റ് ഓഫസ് മുന്നറിയിപ്പേകിയിരിക്കുന്നത്.

ഈ അവസരത്തിൽ നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറുമെന്നും യാത്രാ തടസങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സെവേൺ, അവോൻ എന്നീ നദികളിൽ വെള്ളം കയറിയതിനെ തുടർന്ന് കരകളിൽ കടുത്ത വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. തൽഫലമായി ഗ്ലൗസെസ്റ്റർഷെയർ, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. മിഡ്ലാൻഡ്സിലെയും യോർക്ക്ഷെയറിലെയും പ്രദേശവാസികൾ വെള്ളം കയറിയ തങ്ങളുടെ വീടുകൾ ശുചീകരിക്കാൻ പാടുപെടുന്നുമുണ്ട്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ കാരണം വീടുകളിൽ വെള്ളം കയറിയതിനാൽ സെൻട്രൽ, നോർത്തേൺ ഇംഗ്ലണ്ടിലെ നിരവധി പേരാണ് തങ്ങളുടെ വീടുകൾ ശുചീകരിച്ച് കൊണ്ടിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP