Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെറ്റിൽ കേക്ക് മുറിക്കുമ്പോൾ കയർത്ത് സംസാരിച്ച സംവിധായകൻ മോശമായി പെരുമാറിയെന്നും ലേഡി സൂപ്പർ സ്റ്റാറിന്റെ മൊഴി; സംഭവത്തെ കുറിച്ച് കേട്ടിരുന്നുവെന്ന ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തലിന് അപ്പുറത്തേക്കുള്ള തെളിവ് തേടി ക്രൈംബ്രാഞ്ച്; ഒടിയൻ സെറ്റിൽ കേക്ക് കഴിക്കാനെത്തിയ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും; ഒത്തുതീർപ്പിന് അമ്മയും ഫെഫ്കയും മടിക്കുമ്പോൾ പേരു ദോഷം ഒഴിവാക്കാൻ നടപടിയുമായി കേരളാ പൊലീസ്; ശ്രീകുമാർ മേനോൻ-മഞ്ജു വാര്യർ ഭിന്നതയിൽ അന്വേഷണം തുടരുമ്പോൾ

സെറ്റിൽ കേക്ക് മുറിക്കുമ്പോൾ കയർത്ത് സംസാരിച്ച സംവിധായകൻ മോശമായി പെരുമാറിയെന്നും ലേഡി സൂപ്പർ സ്റ്റാറിന്റെ മൊഴി; സംഭവത്തെ കുറിച്ച് കേട്ടിരുന്നുവെന്ന ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തലിന് അപ്പുറത്തേക്കുള്ള തെളിവ് തേടി ക്രൈംബ്രാഞ്ച്; ഒടിയൻ സെറ്റിൽ കേക്ക് കഴിക്കാനെത്തിയ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും; ഒത്തുതീർപ്പിന് അമ്മയും ഫെഫ്കയും മടിക്കുമ്പോൾ പേരു ദോഷം ഒഴിവാക്കാൻ നടപടിയുമായി കേരളാ പൊലീസ്; ശ്രീകുമാർ മേനോൻ-മഞ്ജു വാര്യർ ഭിന്നതയിൽ അന്വേഷണം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സംവിധായകൻ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ 'ഒടിയൻ' സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാർ മേനോൻ കയർത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നതാണ് പ്രധാന പരാതി. സെറ്റിൽ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരിൽനിന്നും മൊഴിയെടുക്കും. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലും സൈബർ ആക്രമണം നടത്തുന്നതിന് പിന്നിലുണ്ടെന്നും മഞ്ജു ആരോപിച്ചിരുന്നു.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺേട്രാളർ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റർ, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ തുടങ്ങിയവരിൽനിന്നു മൊഴിയെടുത്തു. കൂടുതൽ പേരിൽനിന്ന് മൊഴിയും തെളിവുമെടുത്ത ശേഷമായിരിക്കും തുടർ നടപടികളിലേക്കു കടക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചു. ജാമ്യമുള്ള വകുപ്പുകൾ പ്രകാരമാണ് ശ്രീകുമാർ മേനോന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മൊഴി എടുത്ത ശേഷം ശ്രീകുമാർ മേനോനിൽ നിന്ന് തെളിവെടുക്കും. കേസിൽ ഇടപെടാൻ താര സംഘടനയായ അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും വിസമ്മതം അറിയിച്ചിരുന്നു. ഇതോടെയാണ് നിയമ നടപടികളുമായി പൊലീസ് മുന്നോട്ട് പോയത്.

സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാർ മേനോൻ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും താൻ മോശക്കാരിയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നുമാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ മൊഴി നൽകിയിരിക്കുന്നത്. തൃശ്ശൂർ ക്രൈം ബ്രാഞ്ച് എസ് പി സി ഡി ശ്രീനിവാസനായിരുന്നു മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. തന്നെ ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും മഞ്ജു വാര്യർ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഒടിയൻ സിനിമയ്ക്ക് ശേഷം താൻ നേരിട്ട സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നാണ് മഞ്ജുവിന്റെ പരാതി. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ശ്രീകുമാർ മേനോൻ അന്വേഷണത്തോട് സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തന്നെ സഹായിച്ചവരെ മറക്കുന്നതാണ് മഞ്ജുവിന്റെ സ്വഭാവം എന്നതുൾപ്പെടെയുള്ള പ്രത്യാരോപണങ്ങളാണ് ശ്രീകുമാർ മേനോൻ പോസ്റ്റിൽ ഉയർത്തിയത്.

കേസിൽ മഞ്ജുവാര്യർ ചാവക്കാട് കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ 164-ാം നിയമ പ്രകാരം രഹസ്യമൊഴി നൽകിയിരുന്നു. കോടതിയിലെത്തിയ മഞ്ജുവിൽനിന്നും അടച്ചിട്ട കോടതിയിലാണ് മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് മഞ്ജുവിന്റെ പുള്ളിലെ വീട്ടിലെത്തിയും തൃശൂരിൽ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയും മൊഴിയെടുത്തിരുന്നു. ഇതിൽ ഡിജിറ്റൽ തെളിവുകളുൾപ്പെടെ അന്വേഷക സംഘത്തിന് കൈമാറിയിരുന്നു. 2017 മുതൽ കരിയറിനേയും, സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും, സമൂഹമാധ്യമങ്ങളിലും, ഒടിയൻ ഷൂട്ടിങ് സൈറ്റുകളിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തതുമടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. ശ്രീകുമാർ മേനോന്റെ പേരിലുള്ള 'പുഷ്' കമ്പനി വഴി 2013ൽ കരാറിലേർപ്പെട്ട് പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയും മഞ്ജുവാര്യർ ഫൗണ്ടേഷന്റെയും ചാരിറ്റി പ്രവർത്തനത്തിന്റെയും മേൽനോട്ടവും നൽകിയിരുന്നു. 2017 ൽ കരാർ റദ്ദാക്കിയതിന്റെ വിദ്വേഷത്തിൽ വിവിധ മാനഹാനിയും ഭീഷണിയും ചെയ്ത് വരികയാണെന്നതടക്കമാണ് പരാതിയിലുള്ളത്.

പിന്നീട് പൊലീസ് ആവശ്യപ്രകാരമാണ് കോടതിയിൽ മൊഴി നൽകിയത്. ഉച്ചകഴിഞ്ഞു മൂന്നോടെ എത്തിയ നടി മൂന്നര മുതൽ ഒന്നര മണിക്കൂർ നേരം അടച്ചിട്ട മുറിയിൽ മൊഴി നൽകി. സ്ത്രീയുടെ അന്തസിനു മാനഹാനി വരുത്തിയതിനു ഐ.പി.സി. 354 (ഡി), 509, പൊലീസ് ആക്ട് 120 വകുപ്പുകളനുസരിച്ചാണ് കേസ്. ഒടിയൻ സിനിമയുടെ സൈറ്റിലും തുടർന്നു സമൂഹമാധ്യമങ്ങളിലും അപമാനിച്ചുവെന്നാണ് പരാതി. 2013 ൽ ശ്രീകുമാർ മേനോന്റെ പുഷ് കമ്പനിയുമായി ഉണ്ടാക്കിയ കരാർ പിന്നീട് 2017 ൽ റദ്ദാക്കിയിരുന്നു. ഇതിന്റെ വിദ്വേഷത്തിൽ തനിക്ക് എതിരേ ആക്ഷേപങ്ങളുന്നയിച്ചുവെന്നാണ് മഞ്ജുവിന്റെ നേരത്തെയുള്ള പരാതി. പരാതിക്കു മറുപടിയുമായി ശ്രീകുമാർ മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു.

അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നു ഫേസ്‌ബുക് പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാർ മേനോൻ പോസ്റ്റിൽ ഉന്നയിച്ചത്. മഞ്ജു വാര്യർ നൽകിയ പരാതിയിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നൽകിയത് നടിയെ പൂർണ്ണമായും പിന്തുണയ്ക്കുന്ന മൊഴിയായിരുന്നു. ശ്രീകുമാർ മേനോൻ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് മഞ്ജു തന്നെട് പറഞ്ഞിട്ടുണ്ടെന്ന് ആന്റണി പെരുമ്പാവൂർ പൊലീസിനോട് സമ്മതിച്ചു. ഒടിയൻ സെറ്റിലെ കാരവാൻ സംഭവത്തെ കുറിച്ചും മഞ്ജു സൂചിപ്പിച്ചിരുന്നുവെന്നും ഒടിയൻ സിനിമയുടെ നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂർ പൊലീസിന് മൊഴി നൽകി. സമാന വിശദീകരണമാണ് ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ സജിയും പൊലീസിന് നൽകിയത്. ഇതോടെ മഞ്ജുവിന്റെ പരാതി നിലനിൽക്കുന്നതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ മൊഴികൾ രേഖപ്പെടുത്തുന്നത്.

ശ്രീകുമാർ മേനോൻ ഉപദ്രവിക്കുന്നതായി മഞ്ജു പറഞ്ഞുവെന്നും അതിനോട് താൻ ഇടപെടേണ്ടതുണ്ടോ എന്ന് തിരക്കിയെന്നുമാണ് ആന്റണി പെരുമ്പാവൂർ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇടപെടേണ്ടതില്ലെന്നും താൻ നോക്കി കൊള്ളാമെന്നും മഞ്ജു മറുപടി നൽകി. അതുകൊണ്ടാണ് വിഷയത്തിൽ നടപടിക്ക് ശ്രമിക്കാത്തത്. ഒടിയൻ സെറ്റിലും ഒടിയന്റെ ഓഡിയോ ലോഞ്ചിനായുള്ള ദുബായ് യാത്രയ്ക്കിടെയും ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് മഞ്ജു ഉന്നയിച്ചിട്ടുള്ളത്. ഇതിന് രണ്ടിനും സാക്ഷിയല്ലെങ്കിലും തനിക്ക് ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. ഇത് തന്നെയാണ് പ്രൊഡക്ഷൻ കൺട്രോളർ സജിയുടേയും മൊഴി. ഇത് ശ്രീകുമാർ മേനോനെ കുടുക്കുന്നതാണ്. എന്നാൽ ഏത് അറ്റം വരേയും പോയി കേസ് നേരിടാനാണ് ശ്രീകുമാർ മേനോന്റെ തീരുമാനം. മഞ്ജുവുമായുണ്ടായിരുന്ന ബിസിനസ് ഇടപാടുകളെ കുറിച്ചെല്ലാം പൊലീസിനെ ധരിപ്പിക്കാനാണ് ശ്രീകുമാർ മേനോന്റെ തീരുമാനം. സംവിധായകൻ മാർട്ടി പ്രക്കാട്ടിനെതിരേയും ശ്രീകുമാർ മേനോൻ നിലപാട് എടുത്തേക്കും.

ഡിജിപി ലോക്നാഥ് ബഹ്റയെ നേരിൽക്കണ്ടാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ഈ പരാതി പിന്നീട് തൃശൂർ പൊലീസിന് കൈമാറി. ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറയുന്നു. ഒടിയൻ സിനിമയുടെ നിർമ്മാണ കാലംമുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയിൽ പറയുന്നുണ്ട്. പൊലീസ് മൊഴിയെടുത്തപ്പോഴും മഞ്ജു കാര്യങ്ങൾ ആവർത്തിച്ചു.കോടതിയിലും ഇത് വീണ്ടും വ്യക്തമാക്കി. വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുടുങ്ങിയപ്പോൾ നൽകിയ ജാമ്യ ഹർജിയിലും ശ്രീകുമാർ മേനോനെതിരെ പരാമർശമുണ്ടായിരുന്നു. ഇതിനിടെയാണ് ഒടിയൻ സിനിമ തുടങ്ങുന്നത്. ഇവിടെ വച്ചു തന്നെ ചില പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് ഈ കേസ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP