Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബേബി മോണിറ്ററിൽ തെളിഞ്ഞത് പ്രേത സിനിമകളിലെ ദൃശ്യത്തിന് സമാനമായ തിളങ്ങുന്ന കണ്ണുകളുള്ള കുഞ്ഞ്; അർധരാത്രിയിൽ സ്വന്തം കുഞ്ഞിന്റെ ദൃശ്യം കണ്ട് ഭയന്ന് പിതാവും

ബേബി മോണിറ്ററിൽ തെളിഞ്ഞത് പ്രേത സിനിമകളിലെ ദൃശ്യത്തിന് സമാനമായ തിളങ്ങുന്ന കണ്ണുകളുള്ള കുഞ്ഞ്; അർധരാത്രിയിൽ സ്വന്തം കുഞ്ഞിന്റെ ദൃശ്യം കണ്ട് ഭയന്ന് പിതാവും

മറുനാടൻ ഡെസ്‌ക്‌

കൈകുഞ്ഞുങ്ങളെ നിരീക്ഷിക്കാനായി ബേബി മോണിറ്ററുകൾ വാങ്ങുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്. ക്യാമറയുടെ സഹായത്തോടെ കുഞ്ഞിനെ എപ്പേഴും നിരീക്ഷിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണമാണ് ബേബി മോണിറ്ററുകൾ. എന്നാൽ പുതിയ ബേബി മോണിറ്റർ വാങ്ങിയത് തെറ്റായിപ്പോയി എന്നാണ് ഒരു ട്വിറ്റർ ഉപഭോക്താവിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം അർധരാത്രിയിൽ മോണിറ്ററിൽ കണ്ടൊരു പേടിപ്പിക്കുന്ന ദൃശ്യമാണ് ഈ അഭിപ്രായത്തിന് കാരണം.

''വീഡിയോ മോണിറ്ററിൽ ഞങ്ങൾക്കിന്നൊരു പുതിയ വീഡിയോ കിട്ടി. ഞങ്ങൾ കരുതിയത് അത് തെറ്റായി വന്നതാണെന്നാണ്''- ട്വീറ്റിൽ പറയുന്നു. ട്വീറ്റിനോടൊപ്പം വീഡിയോയിൽ നിന്നുള്ള ദൃശ്യവും അവർ ഷെയർ ചെയ്തു.

ഈ ചിത്രം കണ്ടവരെയൊക്കെ വല്ലാതെ ഭയപ്പെടുത്തി. വളരെ പെട്ടെന്ന് തന്നെ അത് ട്വിറ്ററിൽ വൈറലാവുകയും ചെയ്തു. ചിത്രത്തിൽ കുഞ്ഞിന്റെ കണ്ണ് ഭയപ്പെടുത്തുന്ന രീതിയിൽ തിളങ്ങുന്നതാണ് എല്ലാവരെയും ആകർശിച്ചത്. പ്രേത സിനിമകളിൽ കാണുന്ന ദൃശ്യങ്ങൾക്ക് സമാനമായിരുന്നു അത്.  എല്ലാവരുടെയും പേടി മാറ്റാനായി തന്റെ കുഞ്ഞിന്റെ ഒരു മനോഹരമായ ഫോട്ടോയും അവർ ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP