Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടിക് ടോക്ക് ഉപഭോക്താക്കളിൽ മുന്നിൽ ഇന്ത്യക്കാർ; ആപ്പ് ഡൗൺലോഡ് ചെയ്ത 150 കോടിയിൽ 46.68 കോടി ആളുകളും ഇന്ത്യൻ പൗരന്മാർ

ടിക് ടോക്ക് ഉപഭോക്താക്കളിൽ മുന്നിൽ ഇന്ത്യക്കാർ; ആപ്പ് ഡൗൺലോഡ് ചെയ്ത 150 കോടിയിൽ 46.68 കോടി ആളുകളും ഇന്ത്യൻ പൗരന്മാർ

മറുനാടൻ ഡെസ്‌ക്‌

ടിക് ടോക്ക് ആപ്ലിക്കേഷൻ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലുമായി ഡൗൺലോഡ് ചെയ്ത 150 കോടി ആളുകളിൽ 46.68 കോടിയാളുകൾ ഇന്ത്യയിൽ നിന്നുള്ളവർ. 2019 ൽ മാത്രം ടിക് ടോക്ക് ഡൗൺലോഡ് ചെയ്തത് 61.4 കോടി പേരാണ്. കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം വർധനയാണ് ഉണ്ടായത്. മൊബൈൽ ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിന്റേതാണ് കണക്കുകൾ.

2019 ൽ ടിക് ടോക്കിന് ഏറ്റവും അധികം പ്രോത്സാഹനം നൽകിയത് ഇന്ത്യക്കാരാണ്. 27.76 കോടി ഇന്ത്യക്കാരാണ് ഈ വർഷം ടിക് ടോക്ക് ഡൗൺലോഡ് ചെയ്തത്. 4.55 കോടി ഡൗൺലോഡുമായി എണ്ണത്തിൽ ചൈനയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 3.76 കോടി പേരാണ് ടിക് ടോക്ക് ഇൻസ്റ്റാൾ ചെയ്തത്.

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ്സ്റ്റോറിൽ നിന്നുമുള്ള ഡൗൺലോഡുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഈ പട്ടിക ക്രമീകരിച്ചിരിക്കുന്നത്. മൂന്നാംകക്ഷി ആപ്പ്സ്റ്റോറുകളിൽ നിന്നുള്ള കണക്കുകൾ ഇതിലില്ല. 61.4 കോടി പേർ ഇൻസ്റ്റാൾ ചെയ്ത ടിക് ടോക്ക് ഈ വർഷം ഏറ്റവും അധികം ആളുകൾ ഡൗൺലോഡ് ചെയ്ത മൂന്നാമത്തെ ഗെയിം ഇതര ആപ്ലിക്കേഷനാണ്. 70.74 കോടി ഡൗൺലോഡുകളുമായി വാട്സാപ്പ് ആണ് മുന്നിൽ 63.62 കോടിയാളുകൾ ഡൗൺലോഡ് ചെയ്ത ഫേസ്‌ബുക്ക് മെസഞ്ചർ ആണ് രണ്ടാമത്. 58.7 കോടി പേർ ഡൗൺലോഡ് ചെയ്ത ഫേസ്‌ബുക്ക് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 37.62 പേർ ഡൗൺലോഡ് ചെയ്ത ഇൻസ്റ്റാഗ്രാം ആണ് ആറാമത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP