Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല യുവതീപ്രവേശനം: പിണറായി പറയുന്നതാകണം പാർട്ടി നയം; സുപ്രീം കോടതി വിധിയിൽ വ്യക്തതയില്ലെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സർക്കാർ ദൗത്യമെന്നും സീതാറാം യെച്ചൂരി; ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന കടകംപള്ളിയുടെ പ്രസ്താവനയിൽ പിബിക്ക് അതൃപ്തി

ശബരിമല യുവതീപ്രവേശനം: പിണറായി പറയുന്നതാകണം പാർട്ടി നയം; സുപ്രീം കോടതി വിധിയിൽ വ്യക്തതയില്ലെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സർക്കാർ ദൗത്യമെന്നും സീതാറാം യെച്ചൂരി; ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന കടകംപള്ളിയുടെ പ്രസ്താവനയിൽ പിബിക്ക് അതൃപ്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ വ്യക്തതയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല ബഞ്ചിന്റെ തീർപ്പ് വരുംവരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധി. സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സർക്കാരിന്റെ ദൗത്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം ശബരിമല യുവതീ പ്രവേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാർട്ടി നയമെന്ന് പോളിറ്റ് ബ്യൂറോ യോഗം ധാരണയിലെത്തി.ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിൽ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി. കടകംപള്ളി സുരേന്ദ്രന്റെ നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നെന്ന് വിലയിരുത്തി. കമ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേതാണ്. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന നയം ശബരിമലയിൽ തുടരണം. ആരെയും ബലംപ്രയോഗിച്ച് ശബരിമല കയറ്റില്ലെന്നും പി.ബി നിലപാടെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP