Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു; പരിക്കേറ്റ രണ്ടു സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു; പരിക്കേറ്റ രണ്ടു സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്‌ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. പല്ലൻവാല സെക്ടറിൽ നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൈനികരുമായി പോവുകയായിരന്ന ട്രക്കിന് നേർക്കാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റ സൈനികരെ ഉടൻതന്നെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിക്കുകയായിയിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു. അതിനിടെ, രജൗറിയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘനം നടത്തിയതായും റിപ്പോർട്ടുണ്ട്. ജനവാസ കേന്ദ്രത്തിനു നേർക്ക് പ്രകോപനം കൂടാതെ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായും സൈന്യം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP