Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമാപ്പ് നൽകുന്നവരിൽ 142 പ്രവാസികളും; സുൽത്താൽ ഖാബൂസ് ഉത്തരവിട്ടത് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 332 പേരെ മോചിപ്പിക്കാൻ

ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമാപ്പ് നൽകുന്നവരിൽ 142 പ്രവാസികളും; സുൽത്താൽ ഖാബൂസ് ഉത്തരവിട്ടത് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 332 പേരെ മോചിപ്പിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് 142 പ്രവാസികൾ ഉൾപ്പെടെ 332 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ്. ഒമാന്റെ 49-ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള 332 പേർക്കാണ് മോചനത്തിന് അവസരമൊരുങ്ങുന്നത്. മോചിപ്പിക്കുന്നതിൽ 142പേർ പ്രവാസികളാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

നേരത്തെ ദേശീയ ദിനം പ്രമാണിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചിരുന്നു. പൊതു സ്ഥാപനങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും അടക്കമാണ് അവധി പ്രഖ്യാപിച്ചത്. നവംബർ 27നും നവംബർ 28നുമാണ് അവധി പ്രഖ്യാപിച്ചത്. നവംബർ 30വരെയാണ് ദേശീയ ദിനാഘോഷങ്ങൾ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP