Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഛത്രപതി ശിവാജി മഹാരാജ് കീ ജയ് മുഴക്കി വീര്യത്തോടെ ശിവസേന പ്രവർത്തകർ; ഞാൻ മുഖ്യമന്ത്രിയായി മടങ്ങി വരുമെന്ന ഫട്‌നാവിസിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഏറ്റുപറഞ്ഞ് പരിഹാസവും; ബാൽതാക്കറെയുടെ ഏഴാം ചരമവാർഷികദിനാചരണത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കൾക്ക് കൂക്കി വിളി; ആത്മാഭിമാനം എന്തെന്ന് തങ്ങളെ പഠിപ്പിച്ച നേതാവാണ് താക്കറെയെന്ന ഫട്‌നാവിസിന്റെ വാഴ്‌ത്തലിനും തണുപ്പിക്കാനായില്ല രോഷം

ഛത്രപതി ശിവാജി മഹാരാജ് കീ ജയ് മുഴക്കി വീര്യത്തോടെ ശിവസേന പ്രവർത്തകർ; ഞാൻ മുഖ്യമന്ത്രിയായി മടങ്ങി വരുമെന്ന ഫട്‌നാവിസിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഏറ്റുപറഞ്ഞ് പരിഹാസവും; ബാൽതാക്കറെയുടെ ഏഴാം ചരമവാർഷികദിനാചരണത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കൾക്ക് കൂക്കി വിളി; ആത്മാഭിമാനം എന്തെന്ന് തങ്ങളെ പഠിപ്പിച്ച നേതാവാണ് താക്കറെയെന്ന ഫട്‌നാവിസിന്റെ വാഴ്‌ത്തലിനും തണുപ്പിക്കാനായില്ല രോഷം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ശിവസേനയുടെ സ്ഥാപക നേതാവ് ബാൽ താക്കറയെ പുകഴ്‌ത്തി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ആത്മാഭിമാനം എന്തെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവാണ് അദ്ദേഹമെന്ന് ബാൽ താക്കറയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ ഫഡ്‌നാവിസ് ട്വിറ്ററിൽ കുറിച്ചു.

ബാൽ താക്കറയുടെ ഒരു പഴയ പ്രസംഗവും ഫഡ്‌നാവിസ് ട്വിറ്ററിൽ നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി ബന്ധം മുറിഞ്ഞ പശ്ചാത്തലത്തിലാണ് ഫട്‌നാവിസിന്റെ ട്വീറ്റ്. വെറുതെ ട്വീറ്റ് കൊണ്ട് അവസാനിപ്പിച്ചില്ല മുൻ മുഖ്യമന്ത്രി. ബാൽ താക്കറെയ്ക്ക് ശ്രദ്ധാഞ്ജലിക്ക് അർപ്പിക്കാനും അദ്ദേഹം എത്തി. ശിവാജി പാർക്കിലെത്തി ആദരാഞ്ജലി അർപ്പിച്ച അദ്ദേഹത്തിന് ശിവസേന പ്രവർത്തകരുടെ രോഷത്തെയും നേരിടേണ്ടി വന്നു. ഫട്‌നാവിസിനെ പ്രകോപിപ്പിക്കാൻ വേണ്ടി മുദ്രാവാക്യങ്ങളും മുഴക്കി. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് താൻ മുഖ്യമന്ത്രിയായി മടങ്ങിവരുമെന്ന ഫട്‌നാവിസിന്റെ മുദ്രാവാക്യമാണ് ശിവസേന പ്രവർത്തകർ പരിഹാസദ്യോതകമായി മുഴക്കിയത്. ഒപ്പം ഛത്രപത്രി ശിവാജി മഹാരാജ് കി ജയ് ന്ന പോർവിളിയും.

എന്നാൽ, പ്രകോപനങ്ങളെ വളരെ സംയമനത്തോടെയാണ് ഫട്‌നാവിസും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മുതിർന്ന ബിജെപി നേതാക്കളും നേരിട്ടത്. ഉദ്ധവ് താക്കറെയുടെ പിഎ മിലിന്ദ് നർവേക്കർ ഒഴിച്ച് ഒരും ശിവാജി പാർക്കിൽ ആ സമയത്തുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച ബിജെപി-ശിവസേന സഖ്യം 161 സീറ്റുകൾ നേടിയെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വേർപിരിയുകയായിരുന്നു. ആഴ്ചകൾ നീണ്ട് രാഷ്ട്രീയ നാടകത്തിന് ശേഷം കോൺഗ്രസ് -എൻസിപി പിന്തുണയോടെ ബിജെപി ഇതര സർക്കാരിന് കളമൊരുങ്ങിയിരിക്കുകയാണ്.

എൻഡിഎ യോഗങ്ങളിൽ ഇനി പങ്കെടുക്കില്ലെന്ന് ശിവസേന അറിയിച്ചതിനെ തുടർന്ന് സേന എംപിമാർക്ക് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷത്തായിരിക്കും സീറ്റുകൾ നൽകുക. തിങ്കളാഴ്ചയാണ് ശീതകാല സമ്മേളനം തുടങ്ങുന്നത്. സേനയുടെ ഏക മന്ത്രി അരവിന്ദ് സാവന്ത് നേരത്തെ രാജി വച്ചിരുന്നു. തങ്ങളെ ക്ഷണിക്കാത്തതുകൊണ്ടാണ് എൻഡിഎ യോഗത്തിൽ പങ്കെടുക്കാത്തതെന്ന് സേന എംപി വിനായക് റാവുത്ത് പറഞ്ഞു. തങ്ങൾ ഇപ്പോഴും എൻഡിഎയുടെ ഭാഗമാണോയെന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണ്. പാർട്ടി മേധാവിയായ ഉദ്ധവ് താക്കറെ ഇതുവരെയും എൻഡിഎയുടെ ഭാഗമല്ല ശിവസേന എന്ന പ്രസ്താവന ഇറക്കിയിട്ടില്ല, വിനായക് പറഞ്ഞു. അതേസമയം, ശിവസേന എംപിയും പാർട്ടി മുഖപത്രമായ സാംനയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായി സ്ഞ്ജയ് റാവുത്ത് പറഞ്ഞത് എൻഡിഎയിൽ നിന്നുള്ള പിളർപ്പ് ഇനി ഔദ്യോഗികമായാൽ മതി എന്നായിരുന്നു.

2012 നവംബർ 17 നായിരുന്നു ബാല് താക്കറെയുടെ അന്ത്യം. ഹിന്ദു ഹൃദയ സമ്രാട്ടെന്ന് വിശേഷിപ്പിച്ചിരുന്ന നേതാവായിരുന്നു ബാൽ കെശവ് താക്കറെ.പിതാവായ ബാൽ സീതാറാം താക്കറെയുടെ സ്വാധീന ഫലമായാണ് അദ്ദേഹം രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലേക്ക് ആകൃഷ്ടനായത്. 1926 ജനുവരി 23 നു മുംബൈയിലായിരുന്നു താക്കറെയുടെ ജനനം. മറാത്തിക്കാരുടെ അവകാശപോരാട്ടങ്ങൾക്കു തീവ്രത പകർന്ന നേതാവായിരുന്നു.മണ്ണിന്റെ മക്കൾ വാദം തുടങ്ങിയത് താക്കെറയിലൂടെയായിരുന്നു.പാർശ്വവൽ ക്കരിക്കപ്പെട്ട മറാത്തിക്കാരുടെ വികാരമായി താക്കറെയുടെ രാഷ്ട്രീയം
ആളിപടർന്നു.

ഗുജരാത്തി,മാർവാഡി,മദ്രാസി എന്നിവരുടെ ആധിപത്യത്തിനു എതിരെയായിരുന്നു താക്കറെയുടെ പോരാട്ടം. 1966 ലായിരുന്നു അദ്ദേഹം ശിവസേന രൂപീകരിച്ചത്.അതിനു മുൻപ് താക്കറെ കാർട്ടൂണിസ്റ്റായിരുന്നു.ഫ്രീ പ്രസ്സ് ജെർണലിലായിരുന്നു തുടക്കം. ഒ വി വിജയൻ സഹപ്രവർത്തകനായിരുന്നു.ടൈംസ് ഓഫ് ഇന്ത്യയിലും അദ്ദേഹം കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. 95 ൽ ബിജെപിയുമായി ചേർന്ന് ശിവസേന മഹാരാഷട്രയുടെ അധികാരം പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP