Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമ്പസിൽ എത്തി അന്വേഷിച്ച ശേഷം ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും പങ്കുവെച്ചത് മിടുക്കിയായ ഒരു വിദ്യാർത്ഥിനിയെ നഷ്ടമായതിലുള്ള വേദന; ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് ആർ സുബ്രഹ്മണ്യം; ചെന്നൈ ഐഐടിയിലെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപിയും; ഈ അധ്യായന വർഷം നടക്കുന്ന ആറാമത്തെ മരണമെന്ന് ചൂണ്ടിക്കാട്ടിയത് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ

കാമ്പസിൽ എത്തി അന്വേഷിച്ച ശേഷം ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും പങ്കുവെച്ചത് മിടുക്കിയായ ഒരു വിദ്യാർത്ഥിനിയെ നഷ്ടമായതിലുള്ള വേദന; ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് ആർ സുബ്രഹ്മണ്യം; ചെന്നൈ ഐഐടിയിലെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപിയും;  ഈ അധ്യായന വർഷം നടക്കുന്ന ആറാമത്തെ മരണമെന്ന് ചൂണ്ടിക്കാട്ടിയത് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മിടുക്കിയായ ഒരു വിദ്യാർത്ഥിനിയെ നഷ്ടമായ ദുഃഖം മറച്ചുവെക്കാതെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി. മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം കാമ്പസിലെത്തി അധികൃതരോട് വിശദാംശങ്ങൾ ആരാഞ്ഞു. മിടുക്കിയായ വിദ്യാർത്ഥിയെ നഷ്ടമായതിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ സുബ്രഹ്മണ്യം സത്യം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും കൂട്ടിച്ചേർത്തു. ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഐ.ഐ.ടിയിലെ ഒന്നാം വർഷ എം.എ. ഹ്യുമാനിറ്റിസ് വിദ്യാർത്ഥിനി കിളിക്കൊല്ലൂർ രണ്ടാംകുറ്റി കിലോംതറയിൽ ഫാത്തിമയെ കഴിഞ്ഞ ആഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ഒമ്പതിനു ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിലാണു ഫാത്തിമയെ കണ്ടെത്തിയത്. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയില്ലെങ്കിലും മൊബൈൽ ഫോണിൽ മരണത്തിനു കാരണക്കാരൻ ഒരുഅദ്ധ്യാപകനാണെന്ന സന്ദേശമുണ്ടായിരുന്നു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ എംഎ ഇന്റഗ്രേറ്റഡ് ബാച്ചിന് അവധി നൽകുകയും സെമസ്റ്റർ പരീക്ഷകൾ നീട്ടിവയ്ക്കുകയും ചെയ്തിരിക്കുകയാണ്.

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. ഒരു അധ്യയന വർഷത്തിൽ ചെന്നൈ ഐ.ഐ.ടിയിൽ നടന്ന ആറാമത്തെ ദുരൂഹ മരണമാണിതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഐ.ഐ.ടി സ്ഥിതിചെയ്യുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗം ടി.ആർ ബാലുവും അന്വേഷണം ആവശ്യപ്പെട്ടതായി പ്രേമചന്ദ്രൻ പറഞ്ഞു.

അതേസമയം ഫാത്തിമയുടെ മരണത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടുപോകരുതെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിർണായക വിവരങ്ങൾ അടങ്ങിയ ഫാത്തിമയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വന്നാലുടൻ നടപടിയെക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഫാത്തിമയുടെ ലാപ്‌ടോപ്പ്, ടാബ് എന്നിവ കൊല്ലത്ത് എത്തുന്ന അന്വേഷണ സംഘത്തിന് വീട്ടുകാർ കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്ന രേഖകൾ ഫാത്തിമയുടെ കുടുംബം ശ്രദ്ധയിൽപ്പെടുത്തും.

പ്രിയപെട്ട മകൾക്കു എന്തുപറ്റിയെന്നറിയാൻ ഒരു മനുഷ്യൻ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടമാണ് സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഐഐടി മദ്രാസ് ക്യാംപസിനകത്ത് വിദ്യാർത്ഥികൾ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളിലേക്കും വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശീ.

ഫാത്തിമയെന്ന പേര് അദ്ധ്യാപകനായിരുന്ന സുദർശൻ പത്മനാഭന് വലിയ പ്രശ്നമായിരുന്നു. മകളുടെ പേര് ഉച്ചരിക്കാൻ പോലും അയാൾ വിമുഖത കാണിച്ചിരുന്നു. ഫാത്തിമ ലത്തീഫിനാണ് ഫസ്റ്റ് എന്നു പറയാൻ അയാൾക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ഫസ്റ്റ് ഫാത്തിമയ്ക്കാണെന്നു പറയേണ്ട പല അവസരങ്ങളിലും അയാൾ നിശബ്ദനാകുന്നതായി ഫാത്തിമ പറഞ്ഞിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.

അഞ്ചാം ക്ലാസു മുതൽ എല്ലാ കാര്യങ്ങളും കുറിപ്പായി എഴുതിവയ്ക്കുന്ന സ്വാഭാവം ഫാത്തിമയ്ക്കുണ്ട്. അച്ഛനും അമ്മയും വഴക്കു പറയുന്നതു വരെ ഫാത്തിമ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു. ഫാത്തിമ സ്വയം മരിച്ചതാണെങ്കിൽ മരണകാരണം എന്തെന്നു കൃത്യമായി ഒരു പേപ്പറിൽ എഴുതിവച്ചിട്ടുണ്ടാകും. കൊട്ടൂർപുരത്തെ പൊലീസ് സ്റ്റേഷനും ഐഐടിയിലെ ഉദ്യോഗസ്ഥരും തമ്മിൽ ചില ഇടപാടുകളുണ്ട്. മകൾ കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് അവരുടെ കൈയിൽ കാണും, അല്ലെങ്കിൽ കാശു വാങ്ങി അവർ അത് നശിപ്പിച്ചിരിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. മൊബൈലിൽ എഴുതിവച്ചത് അവർ അറിയാതെ പോയതുകൊണ്ടുമാത്രമാണ് അതെങ്കിലും ലഭിച്ചതെന്നും ലത്തീഫ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP