Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷില്ലോങ്ങിലെ പുരാതന ക്രിസ്തീയ ദേവലയത്തിൽ അഗ്നിബാധ; വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു; മരണപ്പെട്ടത് പള്ളിയോട് ചേർന്ന് താമസിച്ചിരുന്ന ദമ്പതികൾ

ഷില്ലോങ്ങിലെ പുരാതന ക്രിസ്തീയ ദേവലയത്തിൽ അഗ്നിബാധ; വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു; മരണപ്പെട്ടത് പള്ളിയോട് ചേർന്ന് താമസിച്ചിരുന്ന ദമ്പതികൾ

മറുനാടൻ മലയാളി ബ്യൂറോ

ഷില്ലോങ്: നഗരത്തിലെ പുരാതന ക്രിസ്ത്യൻ പള്ളിയിലുണ്ടായ അഗ്‌നി ബാധയിൽ വൃദ്ധ ദമ്പതിമാർ മരിച്ചു. ഷില്ലോങ്ങിലെ ക്വാലപ്പെട്ടിയിലെ 117 വർഷം പഴക്കമുള്ള പള്ളിയിലാണ് അഗ്‌നിബാധയുണ്ടായത്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം.

പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ചർച്ച് ഓഫ് ഗോഡ് പള്ളിയിലാണ് അഗ്‌നിബാധയുണ്ടായത്. പള്ളിയോട് ചേർന്ന വീട്ടിലെ താമസക്കാരായ ദമ്പതിമാരാണ് അഗ്‌നിബാധയിൽ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വളർത്തുനായയും അഗ്‌നിബാധയിൽ ചത്തെന്നും പൊലീസ് വ്യക്തമാക്കി.

1902ൽ നിർമ്മിക്കപ്പെട്ടതാണ് അഗ്‌നിബാധയിൽ നശിച്ച പള്ളി. പ്രദേശത്തെ ഏറെ പ്രശസ്തമായ പള്ളിയാണിത്. പള്ളി പൂർണമായും കത്തി നശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP