Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖം മുഴുവൻ ചായം പൂശി ലിപ്സ്റ്റിക്കും; ലാച്ചയിൽ ആഭരണങ്ങളണിഞ്ഞ് റാണു;ഗംഭീര മേക്കോവറിൽ റാണു മണ്ഡൽ; വൈറൽ ഗായികയെ ട്രോളി സോഷ്യൽ മീഡിയയും

മുഖം മുഴുവൻ ചായം പൂശി ലിപ്സ്റ്റിക്കും; ലാച്ചയിൽ ആഭരണങ്ങളണിഞ്ഞ് റാണു;ഗംഭീര മേക്കോവറിൽ റാണു മണ്ഡൽ; വൈറൽ ഗായികയെ ട്രോളി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: റെയിൽ വേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ടുപാടി ലോകം മുഴുവൻ വൈറലായി മാറിയ ഗായികയാണ് റാണുമണ്ഡൽ. പാട്ടിലൂടെ റാണു പ്രശ്‌സതയാകുകയും ചെയ്തു. ഇപ്പോൾ റിയാലിറ്റി ഷോകളിലും ഉദ്ഘാടനങ്ങളിലുമെല്ലാം തിളങ്ങുന്ന താരമാണ് റാണു. അൻപതുകാരിയായ റാണുവിന്റെ പുതിയ മേക്കോവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നിൽ. കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. പീച്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞ റാണുവിനെ കണ്ടാൽ ആരും അതിശയിച്ചു പോകും.

എന്നാൽ പാട്ടിനെ ഏറ്റെടുത്ത സോഷ്യൽ മീഡിയ റാണുവിന്റെ മേക്കോവറിനെ ട്രോളിക്കൊണ്ടിരിക്കുകയാണ്. റാണുവിന്റെ ചിത്രത്തെ വികലമാക്കിക്കൊണ്ടുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഒരു പരിപാടിക്കിടെ റാണുവിനൊപ്പം സെൽഫിയെടുക്കാൻ എത്തിയ ആരാധികയെ അവർ ശകാരിക്കുന്ന വീഡിയോ ഈയിടെ വൈറലായിരുന്നു. എന്നെ തൊട്ടുപോകരുത്, ഞാൻ സെലിബ്രിറ്റിയാണ് എന്ന് പറഞ്ഞാണ് ആരാധികയെ റാണു തള്ളി മാറ്റിയത്. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP