Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയോധ്യ വിധി: പുനഃപരിശോധനാ ഹർജി നൽകാൻ മുസ്ലം വ്യക്തിനിയമ ബോർഡ്; പള്ളി നിർമ്മിക്കാൻ വാഗ്ദാനം ചെയ്ത അഞ്ചേക്കർ സ്ഥലം സ്വീകരിക്കില്ല; യോഗം വിളിച്ചത് മുസ്ലീ കക്ഷികൾക്കിടയിൽ അഭിപ്രായ സമന്വയത്തിനെങ്കിലും ബഹിഷ്‌കരിച്ച് സുന്നി വഖഫ് ബോർഡ്; പുനഃ പരിശോധനാ ഹർജി അനാവശ്യമെന്നും സുന്നി വഖഫ് ബോർഡ്; വ്യക്തി നിയമബോർഡിന്റെ തീരുമാനം എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഒവൈസി അടക്കമുള്ള അംഗങ്ങൾ നിയമപോരാട്ടത്തിനായി ഉറച്ചുനിന്നതോടെ

അയോധ്യ വിധി: പുനഃപരിശോധനാ ഹർജി നൽകാൻ മുസ്ലം വ്യക്തിനിയമ ബോർഡ്; പള്ളി നിർമ്മിക്കാൻ വാഗ്ദാനം ചെയ്ത അഞ്ചേക്കർ സ്ഥലം സ്വീകരിക്കില്ല; യോഗം വിളിച്ചത് മുസ്ലീ കക്ഷികൾക്കിടയിൽ അഭിപ്രായ സമന്വയത്തിനെങ്കിലും ബഹിഷ്‌കരിച്ച് സുന്നി വഖഫ് ബോർഡ്; പുനഃ പരിശോധനാ ഹർജി അനാവശ്യമെന്നും സുന്നി വഖഫ് ബോർഡ്; വ്യക്തി നിയമബോർഡിന്റെ തീരുമാനം എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഒവൈസി അടക്കമുള്ള അംഗങ്ങൾ നിയമപോരാട്ടത്തിനായി ഉറച്ചുനിന്നതോടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യ വിധിയിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് പുനഃപരിശോധനാ ഹർജി നൽകും. പള്ളി നിർമ്മിക്കാൻ നൽകിയ അഞ്ചേക്കർ സ്ഥലം സ്വീകരിക്കില്ല. മുസ്ലിം കക്ഷികൾക്കിടയിൽ അഭിപ്രായ സമന്വയം ലക്ഷ്യമിട്ടാണ് യോഗം വിളിച്ചത്. എന്നാൽ പുനഃപരിശോധ ഹർജി നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന സുന്നി വഖഫ് ബോർഡ് പ്രതിനിധികൾ യോഗം ബഹിഷ്‌ക്കരിച്ചു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇക്‌ബാൽ അൻസാരിയും വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിൽ നിന്ന് സുന്നി വഖഫ് ബോർഡും ഇക്‌ബാൽ അൻസാരയും വിട്ടുനിൽക്കുകയായാണ്.

സുരക്ഷാ പ്രശ്‌നങ്ങൾ മൂലം ലക്‌നൗവിൽ യോഗ വേദി മാറ്റി. പുനഃപരിശോധന ഹർജി നൽകണമെന്നാണ് എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഒവൈസി അടക്കം വ്യക്തിനിയമ ബോർഡിലെ ഭൂരിപക്ഷം അംഗങ്ങളുടെയും ആവശ്യം. വ്യക്തി നിയമബോർഡ് ഒറ്റയ്ക്ക് നിയമപ്പോരാട്ടവുമായി മുന്നോട്ടു പോകുമോയെന്നതാണ് നിർണായകം. വൈകിട്ടോടെ വ്യക്തി നിയമ ബോർഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കും.എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമെ നിയമ വിദഗ്ധരും, കേസിലെ കക്ഷികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അയോധ്യ കേസിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് കക്ഷിയല്ല. ഇതിനാൽ തന്നെ കേസിൽ കക്ഷികളായവർ മുഖേന ഹർജി നൽകുന്നതിനെ കുറിച്ചാണ് ബോർഡ് ആലോചിക്കുന്നത്. പുനപരിശോധന ഹർജികൾ സമർപ്പിക്കാൻ തീരുമാനിച്ചാൽ ഭൂമി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലെ തീരുമാനം വൈകിയേക്കും. എന്നാൽ പള്ളിക്കായി അനുവദിച്ച അഞ്ചേക്കർ ഭൂമിയുടെ കാര്യത്തിൽ നവംബർ 26ന് തീരുമാനമെടുക്കുമെന്നാണ് സുന്നി വഖഫ് ബോർഡ് അറിയിച്ചത്. ഈ മാസം 13നാണ് മീറ്റിങ് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് 26ലേക്ക് മാറ്റുകയായിരുന്നു.

അയോധ്യ കേസിലെ സുപ്രീം കോടതി വിധി പഠിച്ച ശേഷം പുനഃപരിശോധനാ ഹർജി നൽകുന്നതു പരിഗണിക്കുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ ചില കണ്ടെത്തൽ തൃപ്തികരമല്ല. ഉന്നത നീതിപീഠത്തിന്റെ തീരുമാനത്തെ മാനിക്കുന്നു; അതിലെ ചില കാര്യങ്ങളോട് അതേ ബഹുമാനത്തോടെ വിയോജിക്കുന്നു. അതേസമയം, കോടതിയുടെ ഏതാനും നിരീക്ഷണങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ബോർഡ് സെക്രട്ടറി സഫർയാബ് ജീലാനി പറഞ്ഞിരുന്നു.

അഞ്ചേക്കർ ഭൂമി സ്വീകരിക്കണോ എന്ന കാര്യം തീരുമാനിക്കാനാണ് ബോർഡിന്റെ ഉന്നതാധികാര സമിതി യോഗം ചേർന്നത്. ബാബറി മസ്ജിദ് തകർത്തതിനെ കോടതി അപലപിച്ചത് സ്വാഗതാർഹമാണ്. കേസിൽ വിധി വന്ന സാഹചര്യത്തിൽ ഭാവിയിൽ രാജ്യത്തെ മുസ്‌ലിം പള്ളികൾക്കെതിരെ അതിക്രമങ്ങളുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു. വിധിയെ വൈകാരികമായി സമീപിക്കില്ല. പുനഃപരിശോധനാസാധ്യത തേടുമെന്നും സ്വന്തം വിധികൾ സുപ്രീം കോടതി തിരുത്തിയ ചരിത്രമുണ്ടെന്നും ബോർഡ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അയോധ്യ കേസിലെ വിധിപ്രകാരം തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനാണ്്. ക്ഷേത്രനിർമ്മാണത്തിനും നടത്തിപ്പിനുമായി ഈ ഭൂമി ട്രസ്റ്റിന് കൈമാറുമ്പോൾ മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാഗത്ത് ഭൂമി ലഭിക്കും. ഈ നടപടികളുടെ മേൽനോട്ടം കേന്ദ്രസർക്കാരോ യുപി സർക്കാരോ വഹിക്കണം.

1993-ലെ അയോധ്യ ആക്ട് പ്രകാരമായിരിക്കണം ഭൂമികൈമാറ്റം. മൂന്ന് മാസത്തിനകം ഇതിനായി പദ്ധതി കേന്ദ്രം തയ്യാറാക്കണം. തർക്കഭൂമിയിലെ നിർമ്മിതിയുടെ അകത്തേയും പുറത്തേയും സ്ഥലം ക്ഷേത്രനിർമ്മാണത്തിന്റെ നടത്തിപ്പ് ചുമതലയ്ക്കായി ട്രസ്റ്റിന് കൈമാറണം. ഇതിനു ശേഷം കാലക്രമേണ മറ്റു ഭൂമിയും ട്രസ്റ്റിന് കൈമാറണം. ഭൂമിയുടെ ഉടമസ്ഥാവകാശം കേസിലെ കക്ഷികൾക്കൊന്നും പൂർണമായി തെളിയിക്കാനായിട്ടില്ല. അതിനാൽ തന്നെ തർക്കഭൂമിയിലാണ് നിർമ്മിതി നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP