Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരുക്കുകളെ തുടർന്ന് ട്രാക്ക് വിട്ട ഒളിമ്പ്യൻ ടിന്റുലൂക്ക ഗാലറിയിലെ ആരവങ്ങളെ സാക്ഷി നിർത്തി പ്രതിശ്രുത വരനെ കണ്ടു; ഇന്ത്യയുടെ പ്രിയപ്പെട്ട ഒളിമ്പ്യനെ മിന്നുചാർത്തുന്നത് സ്പോർട്സ് കൗൺസിൽ പരിശീലകനായ അനൂപ് ജോസഫ്; കായികോത്സവത്തിൽ ഉദ്ഘാടകയായി ടിന്റു എത്തിയപ്പോൾ പരിശീലക റോളിൽ അനൂപും; സമാഗമത്തിന് സാക്ഷിയായത് കണ്ണൂർ കായികനഗരി; കായിക ട്രാക്കിൽ നിന്ന് ഇനി ജീവിതത്തിന്റെ ട്രാക്കിലേക്ക് ടിന്റുലൂക്ക

പരുക്കുകളെ തുടർന്ന് ട്രാക്ക് വിട്ട ഒളിമ്പ്യൻ ടിന്റുലൂക്ക ഗാലറിയിലെ ആരവങ്ങളെ സാക്ഷി നിർത്തി പ്രതിശ്രുത വരനെ കണ്ടു; ഇന്ത്യയുടെ പ്രിയപ്പെട്ട ഒളിമ്പ്യനെ മിന്നുചാർത്തുന്നത്  സ്പോർട്സ് കൗൺസിൽ പരിശീലകനായ അനൂപ് ജോസഫ്; കായികോത്സവത്തിൽ ഉദ്ഘാടകയായി ടിന്റു എത്തിയപ്പോൾ പരിശീലക റോളിൽ അനൂപും; സമാഗമത്തിന് സാക്ഷിയായത് കണ്ണൂർ കായികനഗരി;  കായിക ട്രാക്കിൽ നിന്ന് ഇനി ജീവിതത്തിന്റെ ട്രാക്കിലേക്ക് ടിന്റുലൂക്ക

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒളിംപ്യൻ ടിന്റു ലൂക്ക വിവാഹിതയാകുന്നു. സ്പോർട്‌സ് കൗൺസിലിലെ പരിശീലകനായ അനൂപ് ജോസഫാണ് ടിന്റുവിനൊപ്പം ജീവിതത്തിന്റെ ട്രാക്ക് പങ്കിടാനൊരുങ്ങുന്നത്. ജനുവരി 11നാണ് വിവാഹം.പല വേദികളിൽ പലവട്ടം കണ്ടിട്ടുണ്ട് ടിന്റു ലൂക്കയും അനൂപ് ജോസഫും. ഇരുവരും കണ്ണൂരുകാരും. പക്ഷേ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ടിന്റു. സ്പോർട്‌സ് കൗൺസിലിന്റെ പനമ്പള്ളി നഗർ സെൻട്രലൈസ്ഡ് സ്പോർട്‌സ് ഹോസ്റ്റലിലെ പരിശീലകനാണ് അനൂപ് ജോസഫ്.ടിന്റുവിനെക്കുറിച്ച് പറയുമ്പോൾ അനൂപിനും നൂറ് നാവ്. ട്രിപ്പിൾജംപ് താരമായിരുന്ന അനൂപ് ജോസഫ് അഞ്ച് അത്ലറ്റുകളുമായി കണ്ണൂർ കായികോത്സവത്തിൽ എത്തിയിട്ടുണ്ട്.

മേളയിൽ ഒളിംപിക് ദീപം തെളിച്ചത് ടിന്റു ലൂക്കയും. അക്ഷരാരർത്ഥത്തിൽ പറഞ്ഞാൽ രണ്ട് കായികതാരങ്ങളുടെ ആദ്യസമാഗമം ട്രാക്കിൽ തന്നെ. .ജനുവരിയിൽ വിവാഹിതയാകുന്ന ടിന്റുവിന്റെ പ്രതിശ്രുത വരൻ അനൂപ് ജോസഫ് പരിശീലകറോളിൽ കണ്ണൂരിലുള്ളത്. ഏഷ്യൻ ഗെയിംസ് സ്വർണമടക്കം അന്താരാഷ്ട്രതാരമായി ഉയർന്ന ടിന്റുവാണ് സ്വന്തംനാട്ടിലെ കായികോത്സവത്തിന് ദീപശിഖ തെളിയിച്ചത്.

ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. ഇരിട്ടി എടൂർ സ്വദേശിയായ അനൂപ് ട്രിപ്പിൾ ജംപ് താരംകൂടിയാണ്. ജനുവരി നാലിന് ഇരിട്ടി തന്തോട് പള്ളിയിലാണ് മനസ്സമ്മത ചടങ്ങുകൾ. 11ന് എടൂർ സെന്റ് മേരീസ് പള്ളിയിലാണ് വിവാഹം നടക്കുക. പി.ടി. ഉഷയുടെ ഉഷ സ്‌കൂൾ ഓഫ് അതലറ്റിക്‌സിലാണ് (കൊയിലാണ്ടി) ടിന്റു പരിശീലനം നേടിയത്. ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് ആണ് ടിന്റുവിന്റെ സ്‌പോൺസർ.800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വിൽസന്റെ 1:59.85 സെക്കന്റ് എന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ടിന്റു ഇതിനായി മറികടന്നത്.2008-ൽ, ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ജൂനിയർ അത്ലറ്റിക്‌സ് ച്യാമ്പൻഷിപ്പിൽ വെള്ളിമെഡൽ നേടാൻ ടിന്റുവിന് കഴിഞ്ഞിരുന്നു.2010 ഡൽഹി കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 2:01.25 സെക്കന്റു കൊണ്ട് പൂർത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി.

മെഡൽ പട്ടികയിൽ അത്തരമൊരു ദയനീയ സാഹചര്യത്തിലാണ് ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ടിന്റു സ്വർണവും വെള്ളിയും നേടിയെടുത്തത്. ിതോടെ പി.ടി ഉഷാ കായിക സ്‌കൂൾ പഴയ പ്രൗഡിയിലേക്ക് കുതിച്ചുയരുകയും ചെയ്തു. 2008ൽ ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പത്തൊൻപതുകാരി മത്സരിക്കാനിറങ്ങുന്നതാണ് കേരളം ഉറ്റുനോക്കിയത്.എല്ലാ പരിമിതികളെയും തരണം ചെയ്ത് ആ കരിക്കോട്ടക്കരിക്കാരി തന്റെ ആദ്യത്തെ രാജ്യാന്തര മെഡൽ 800 മീറ്ററിൽ നേടിയപ്പോൾ, രാജ്യം കണ്ടത് ഒരു പുതിയ താരത്തിന്റെ ഉദയമായിരുന്നു.

അന്നു മുതൽ ടിന്റു ലൂക്ക മലയാളികൾക്ക് ഏറ്റവും പരിചിതരായ അത്ലിറ്റുകളിലൊരാളും മെഡൽ പ്രതീക്ഷയുമായി മാറുകയായിരുന്നു. പി.ടി ഉഷ സ്‌കൂളിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായി ടിന്റു വിലയിരുത്തപ്പെട്ടു. പതിമൂന്നാം വയസ്സിൽ പി.ടി ഉഷയുടെ കൈയിലെത്തി, വർഷങ്ങളുടെ പരിശീലനത്തിലൂടെ വിലയേറിയ താരമായി മാറിയ ടിന്റു ലൂക്ക, വളരെപ്പെട്ടന്നാണ് കായികരംഗത്തിന്റെ നെറുകയിലെത്തിപ്പെട്ടത്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമായി പതിനൊന്ന് രാജ്യാന്തര മെഡലുകൾ ടിന്റുവിന്റെ അക്കൗണ്ടിൽ വന്നു. 2012 ലണ്ടൻ ഒളിംപിക്സിൽ സെമി ഫൈനലിൽ ആറാമതായെത്തി ഫൈനലിൽ കടക്കാനുള്ള അവസരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടു. ടിന്റു ലൂക്ക എന്ന പേരിനൊപ്പം മലയാളിക്ക് ഓർമയിലെത്തുന്ന പല ചിത്രങ്ങൾ ഇവയെല്ലാമാണ്.

ഏറ്റവുമൊടുവിൽ ടിന്റു ജക്കാർത്തയിൽ നടന്ന 2018ലെ ഏഷ്യൻ ഗെയിംസിൽ നിന്നും പിന്മാറിയ വാർത്തയായി.പരിക്കിന്റെ പിടിയിലകപ്പെട്ട് ട്രാക്കിൽ നിന്നും 2017ൽ കയറിയ ടിന്റു പിന്നീടിതുവരെ ഷൂസണിഞ്ഞിട്ടില്ല. പിന്നീട് ടിന്റുവിനെ മാധ്യമങ്ങൾ കാണുന്നത് കായികോത്സവത്തിൽ പ്രതിശ്രുത വരന്റെയൊപ്പം.2010 ഏഷ്യൻ ഗെയിംസിൽ വെങ്കലം. 2014 ഏഷ്യൻ ഗെയിംസിൽ വെള്ളി. 2015 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം - സ്വപ്ന തുല്യമായിരുന്നു ലക്ഷ്യത്തിലേക്കുള്ള ടിന്റുവിന്റെ യാത്ര.

2013ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2014ലെ ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ റിലേ ടീമിലെ അംഗം കൂടിയായിരുന്ന ടിന്റുവിനെത്തേടി അപ്രതീക്ഷിതമായെത്തിയ പരിക്ക് 2018ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളെത്തന്നെയാണ് തകർത്തെറിഞ്ഞു കളഞ്ഞത്.2002ൽ ഉഷ സ്‌കൂളിന്റെ ആദ്യ ബാച്ചിൽ അംഗമായി പടിചവിട്ടിയ ടിന്റു പിന്നീട് അവിടം വിട്ട് പോയതേയില്ല. സ്‌കൂളുമായുള്ള ബന്ധം താൽക്കാലികമായെങ്കിലും അറുത്തുമാറ്റി സേലത്തേക്ക് വണ്ടി കയറിയതിനെക്കുറിച്ച് ടിന്റു പറയുന്നതിങ്ങനെ: '2002ലാണ് ഞാൻ ഉഷ സ്‌കൂളിലെത്തുന്നത്. ഇപ്പോൾ ദക്ഷിണ റെയിൽ വേ സേലം ഓഫീസിലെ റീജണൽ മാനേജർ ഓഫീസിലാണ് ടിന്റു ജോലി ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP