Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ നാവിക പ്രതിരോധനിരയ്ക്ക് കരുത്തു പകരാൻ മറ്റൊരു വജ്രായുധം കൂടിയെത്തുന്നു; നാവിക സേനക്ക് വേണ്ടി ക്യൂൻ എലിസബത്ത് മാതൃകയിൽ വിമാനവാഹിനിക്കപ്പൽ നിർമ്മിച്ചു നൽകാമെന്നേറ്റ് ബ്രിട്ടൻ; റഷ്യയിൽ നിന്നും വാങ്ങിയ എഎൻഎസ് വിക്രമാദിത്യ കപ്പലിന് പിന്നാലെ രണ്ടാമത്ത വിമാന വാഹിനി കപ്പൽ ഇന്ത്യ സ്വന്തമാക്കുന്നത് ബ്രിട്ടനിൽ നിന്നും; പ്രതിരോധ രംഗത്ത് കൂടുതൽ ബ്രിട്ടീഷ് സഹകരണം ലക്ഷ്യമിട്ട് മോദി

ഇന്ത്യൻ നാവിക പ്രതിരോധനിരയ്ക്ക് കരുത്തു പകരാൻ മറ്റൊരു വജ്രായുധം കൂടിയെത്തുന്നു; നാവിക സേനക്ക് വേണ്ടി ക്യൂൻ എലിസബത്ത് മാതൃകയിൽ വിമാനവാഹിനിക്കപ്പൽ നിർമ്മിച്ചു നൽകാമെന്നേറ്റ് ബ്രിട്ടൻ; റഷ്യയിൽ നിന്നും വാങ്ങിയ എഎൻഎസ് വിക്രമാദിത്യ കപ്പലിന് പിന്നാലെ രണ്ടാമത്ത വിമാന വാഹിനി കപ്പൽ ഇന്ത്യ സ്വന്തമാക്കുന്നത് ബ്രിട്ടനിൽ നിന്നും; പ്രതിരോധ രംഗത്ത് കൂടുതൽ ബ്രിട്ടീഷ് സഹകരണം ലക്ഷ്യമിട്ട് മോദി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യന് നാവികസേനയുടെ ഏറെ നാളായുള്ള ആവശ്യമാണ് മൂന്ന് വിമാനവാഹിനിക്കപ്പൽ് സ്വന്തമായി വേണമെന്നത്. റഷ്യയില് നിന്നും വാങ്ങി ഐഎൻഎസ് വിക്രമാദിത്യ എന്നു പുനർ്‌നാമകരണം ചെയ്ത ആദ്യ വിമാനവാഹിനിക്കപ്പൽ് ഇന്ത്യന് നാവിക സേനയ്ക്കു സ്വന്തമായത് 2013 ലാണ്. ഇപ്പോഴിതാ, രണ്ടാമത്തെ വിമാനവാഹിനിക്കപ്പല് സ്വന്തമാകുവാൻ പോവുകയാണ്. ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പലായ ക്വീൻ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് വിമാനവാഹിനിക്കപ്പൽ നിർമ്മിച്ച് നൽകാമെന്നാണ് ബ്രിട്ടൻ ഇപ്പോൾ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷ് നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ് എച്ച്.എം.എസ് ക്വീൻ എലിസബത്ത്. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് കൂടുതൽ സഹകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബ്രിട്ടന് പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്. നിർദ്ദേശം അനുസരിച്ച് കപ്പൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കാമെന്നാണ് വാഗ്ദാനം. അടുത്ത രണ്ടു വര്ഷത്തിനുള്ളില് പുതിയ വിമാനവാഹിനി കപ്പല് ഇന്ത്യന് നാവിക സേനയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തല്.

ഇന്ത്യന് നാവിക സേന ആഗ്രഹിക്കുന്ന ആധുനിക സാങ്കേതിക വിദ്യയായ ഇലക്ട്രിക് പ്രൊപ്പല്ഷനിലാണ് ക്വീന് എലിസബത്ത് പ്രവർ്ത്തിക്കുന്നത്. കപ്പലിന്റെ നിര്മാണ പ്രവര്ത്തനങ്ങള് നടക്കുന്ന സ്‌കോട്ട്‌ലന്ഡിലെ റോസിത്ത് ഡോക്യാര്ഡില് ഇന്ത്യന് സംഘം സന്ദര്ശനം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്. ഇന്ത്യ ബ്രിട്ടന് പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ വിമാന വാഹിനി കപ്പൽ് നിര്മ്മിക്കാന് ബ്രിട്ടന് തയ്യാറെടുക്കുന്നത്.

മൂന്ന് വിമാനവാഹിനിക്കപ്പല് എന്നത് ഇന്ത്യന് നാവികസേനയുടെ സ്വപ്നമാണ്. ഈ സ്വപ്നത്തിലേക്കുള്ള രണ്ടാമത്തെ ചവിട്ടു പടിയായാണ് ബ്രിട്ടന്റെ പുതിയ വാഗ്ദാനം എത്തിയിരിക്കുന്നത്. ഇന്ത്യന് മഹാസമുദ്രത്തില് സാന്നിദ്ധ്യം ശക്തമാക്കാനും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുമായി മൂന്ന് വിമാന വാഹിനി കപ്പല് വേണമെന്നാണ് നാവികസേനയുടെ ആവശ്യം. ഇതിനിടെയാണ് ക്വീന് എലിസബത്ത് ക്ലാസിലുള്ള വിമാനവാഹിനിക്കപ്പല് എന്ന വാഗ്ദാനം ബ്രിട്ടണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏത് ഷിപ്പ്യാര്ഡില് വേണമെങ്കിലും അത് നിര്മിക്കാന് സഹകരിക്കാമെന്നാണ് ബ്രിട്ടണ് അറിയിച്ചിരിക്കുന്നത്. നിലവില് ഇരുനാവിക സേനകളും തമ്മില് സമുദ്ര സുരക്ഷാ മേഖലയില് സഹകരിച്ചാണ് പ്രവര്ത്തിക്കുന്നത്.

ബ്രിട്ടന് എച്ച്.എം.എസ് ക്വീന് എലിസബത്ത് ഇന്ത്യക്ക് നിര്മ്മിച്ചു നല്കാന് തയ്യാറാകുന്നതോടെ നാവികസേനയുടെ കരുത്ത് ഇരട്ടിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര് അഭിപ്രായപ്പെടുന്നത്. മുപ്പതിലധികം മിഗ് -29 കെ പോര്വിമാനങ്ങള് വഹിക്കുന്ന ഐ എന് എസ് വിക്രമാദിത്യയാണ് ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനിക്കപ്പല്. ഇതിനു മുമ്പ് യുഎസ് സൂപ്പര് കാരിയറുകള് കഴിഞ്ഞാല് ലോകത്തിലെ ഏറ്റവും ശക്തമായ ഒരു വിമാന വാഹിനിയാണ് ഐ എന് എസ് വിക്രമാദിത്യ.

ഇതിനു മുമ്പ് ഐഎന്എസ് വിക്രാന്ത്, ഐ എന് എസ് വിരാട്ട് എന്നീ രണ്ടു വിമാനവാഹിനിക്കപ്പലുകള് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ, രണ്ടിലും താരതമ്യേന ചെറിയ കരുത്തുകുറഞ്ഞ പോര്വിമാനങ്ങള് മാത്രമേ വിന്യസിക്കാന് കഴിയുമായിരുന്നുള്ളൂ. അതിനാല് തന്നെ അവയുടെ പ്രായോഗിക പ്രഹര ശേഷിയും കുറവായിരുന്നു. ഐഎന്എസ് വിക്രാന്ത് തൊണ്ണൂറുകളില് ഡീക്കമ്മീഷന് ചെയ്യപ്പെട്ടു. തുടര്ന്ന് ഏറെക്കാലമായുള്ള തെരച്ചിലിനൊടുവിലാണ് ഐ എന് എസ് വിക്രമാദിത്യ ഇന്ത്യയ്ക്ക് സ്വന്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP