Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം

രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം

ജംഷാദ് മലപ്പുറം

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി മുസ്ലിംഗങ്ങൾക്ക് പള്ളിയുണ്ടാക്കാൻ സൗകര്യം നൽകിയത് ഹൈന്ദവ സഹോദരങ്ങളാണ്. ചേരമാൻപെരുമാളിന്റെ പിൻഗാമിയായ ഹൈന്ദവ രാജാവാണ് ആദ്യപള്ളിയുണ്ടാക്കാൻ മുസ്ലിംങ്ങൾക്ക് കൊടുങ്ങല്ലൂരിൽ സ്ഥലം നൽകിയത്. ആറ് ഏക്കർ 56സെന്റ് സ്ഥലമാണ് രാജാവിന്റെ നിർദ്ദേശപ്രകാരം മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ നൽകിയത്. സൗദിയിനിന്നുവന്ന 14അംഗ അറബികളുടെ അഭ്യർത്ഥന പ്രകാരമാണ് അന്ന് രാജാവ് ഇത്തരത്തിൽ സ്ഥലം കൈമാറിയതെന്നും മുസ്ലിംമത പ്രഭാഷകനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗംകുടിയായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി പറഞ്ഞു. നേമത്ത് നടത്തിയ നബിദിന സന്ദേശ പ്രസംഗത്തിലാണ് മുള്ളൂർക്കര സഖാഫി ഇത്തരത്തിൽ പ്രസംഗിച്ചത്. സഖാഫിയുടെ പ്രസംഗ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരളത്തിൽ മുസ്ലിംങ്ങൾക്ക് പല സഹായങ്ങളും ചെയ്തു തന്നതും ഹൈന്ദവ സമുദായക്കാരാണെന്നും ഇതിനാൽ നിലവിൽ ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ റിട്ട് സമർപ്പിക്കാതെ മിണ്ടാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറയുന്നു. പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങിനൊണ്. 1956ന് ശേഷമാണ് ഗൾഫുനാടുകളിൽ പെട്രോൾ കണ്ടെത്തുന്നത്. അതുവരെ അവിടങ്ങളിലെല്ലാം ഏറെ കഷ്ടപ്പാടായിരുന്നു. അറബികൾ ഈത്തപ്പഴവും, ഉണക്ക മീനുമായി കഷ്ടിച്ചു ജീവിക്കുന്നവരായിരുന്നു.

ആ കാലത്താണ് മുസ്ലിംമത പ്രബോധനത്തിനുവേണ്ടി 13അറബികൾ കേരളത്തിലെത്തുന്നത്. അന്നാണ് അറബികൾ ചേരമാൻ പെരുമാളിന്റെ പിൻഗാമിയായ ഹൈന്ദവ രാജാവിനോട് പള്ളിയുണ്ടാക്കാൻ സഹായം അഭ്യർത്ഥിച്ചെത്തിയത്. തങ്ങളുടെ കയ്യിൽ ഇതിനുള്ള പണമില്ലെന്നും സംഘം രാജാവിനെ അറിയിച്ചു. ഇതിനെ തുടർന്ന് പിറ്റേ ദിവസം തന്നെ രാജാവ് കൊട്ടാരത്തിൽ ഹൈന്ദവരുടെ ഒരു യോഗം വിളിച്ചുചേർത്തു. എന്നിട്ട് ചോദിച്ചു. മക്കത്തുനിന്നും വന്ന മുസ്ലിംങ്ങൾക്ക് ഇവിടെ പള്ളിനിർമ്മിക്കാൻ സഹായംഅഭ്യർത്ഥിച്ചിട്ടുണ്ട്, ഇതിനുവേണ്ടി നമുക്ക് സഹായിക്കേണ്ടതുണ്ടെന്നും രാജാവ് പറഞ്ഞതോടെ ഒരു ഹൈന്ദവ സഹോദരൻ എഴുന്നേറ്റ് നിന്നു പറഞ്ഞു. രാജാവെ പള്ളിയുണ്ടാക്കാൻ നമ്മൾ പണം എടുക്കേണ്ട ആവശ്യമൊന്നുമില്ല.

കൊടുങ്ങല്ലൂർ ക്ഷേത്ര നഗരിയിൽ അവിടെ ഒരു കാളിക്ഷേത്രം നിർമ്മിക്കാൻ ഞങ്ങൾ ആവശ്യമായ നിർമ്മാണ സാമഗ്രികളെല്ലാം തെയ്യാറാക്കിവെച്ചിട്ടുണ്ട്. കല്ലുകൾവെട്ടിവെച്ചു, കട്ടിലകൾ ഉൾപ്പെടെ മുഴുവൻ വസ്തുക്കളും ഉണ്ടെന്നും പറഞ്ഞു. രാജാവ് പറയുകയാണെങ്കിൽ ഈ സാധനസാമഗ്രികളെല്ലാം നമുക്ക് പള്ളിയുണ്ടാക്കാൻ കൈമാറാമെന്നും ഈ ഹൈന്ദവ സഹോദരൻ യോഗത്തിൽ എഴുന്നേറ്റ് നിന്നു പറയുകയായിരുന്നു.ഉടൻ തന്നെ രാജാവ് മുസ്ലിങ്ങളോട് ചോദിച്ചു. ക്ഷേത്രത്തിന് വേണ്ടിയുണ്ടാക്കിയ ഇവ സ്വീകരിക്കാൻ നിങ്ങൾ തെയ്യാറാണോയെന്ന്. സ്വീകരിക്കാൻ തെയ്യാറാണെന്ന് മുസ്ലിംങ്ങൾ പറഞ്ഞതോടെയാണ് രാജ്യത്തെ ആദ്യ പള്ളി കെടുങ്ങല്ലൂരിൽ പണിതത്. കൊടുങ്ങല്ലൂർ പള്ളിയുടെ കട്ടലകൾ അമ്പലത്തിന്റെ കട്ടലയാണ്. പള്ളി പണിതുയർത്തിയ കല്ലുകളും അമ്പലത്തിന്റേതാണെന്നും മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി തന്റെ പ്രസംഗത്തിൽ പറയുന്നു.

ഇത്തരത്തിലൊക്കെ മുൻകലങ്ങളിൽനടന്നിട്ടുള്ളതിനാൽ തന്നെ നിലവിൽ ബാബരി മസ്ജിദ് വിഷയത്തിൽ ചെറിയ വിട്ടുവീഴ്‌ച്ചകൾ ചെയ്താൽ മതി. കോടതി പറഞ്ഞത് കേട്ട് വെപ്രാളപ്പെടേണ്ടതില്ല. നെഞ്ചത്തടിച്ച് അതിന് പുനഃപരിശാധനക്ക് റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല. അതങ്ങ് വിട്ടുകൊടുത്താൽ മതിയെന്നും മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി പറയുന്നു. എന്നാൽ തിരിച്ച് ഹൈന്ദവരെയും സാമ്പത്തികമായി മുസ്ലിംങ്ങൾ സഹായിച്ചതും പറയാനുണ്ടാകും. നേർച്ചകളും മറ്റുമായി അങ്ങോട്ടും കൊടുത്തത് എല്ലാവർക്കും പറയാനുണ്ടാകും.

14അറബികൾ ഇസ്ലാമത പ്രചരണത്തിനായി സൗദിയിൽനിന്നും കേരളത്തിലെത്തിയപ്പോൾ അതിൽ 12പുരുഷന്മാരും, രണ്ട് സ്ത്രീകളുമായിരുന്നു. തുടർന്ന് അവരിൽ 10പേർക്ക് വിവാഹം കഴിക്കണം. അന്ന് ജാതി വെറി പൂണ്ടുനിന്ന കാലമാണ്. ഈഴവനുപോലും പെണ്ണ് കൊടുക്കാതെയും താഴ്ന്ന ജാതിക്കാർക്ക് മാറുമറക്കാൻപോലും പറ്റാത്ത കാലം. കല്യാണം കഴിക്കാനുള്ള അഭ്യർത്ഥനയുമായി അറബികൾ രാജാവിനെ കണ്ടപ്പോൾ രാജാവ് വീണ്ടും പിറ്റേ ദിവസം ഹൈന്ദവരുടെ ഒരു യോഗം വിളിച്ചു. ഇവർക്കുവിവാഹം കഴിക്കാൻ പെണ്ണുവേണമെന്നും അതും മതംമാറിയിട്ട് തന്നെ വിവാഹം കഴിക്കണമെന്നും രാജാവ് പറഞ്ഞു.

ഇതിന് തെയ്യാറുള്ളരുണ്ടോയെന്ന് രാജാവ് ചോദിച്ചതോടെ ഹൈന്ദവ സ്ത്രീകൾ സ്വമേധയാ മുന്നോട്ടുവന്ന് ഇവരെ വിവാഹം കഴിക്കുകയായിരുന്നു. അങ്ങിനെ അന്നത്തെ അംബിക ആമിനയായി. ശാരദ നബീസായയി അങ്ങിനെയാണ് ഇവർ ജീവിച്ചത്. ഇതിനും അപ്പുറം കേരളത്തിലെ മുസ്ലിംങ്ങളുടെ ഒരു പത്തുതലമുറയോളം പിന്നോട്ടുപോയാൽ അവരുടെ പിതാക്കന്മാരൊക്കെ ഈ പറഞ്ഞ ഹൈന്ദവർതന്നെയാകുമെന്നും മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി പറയുന്നു. ഇത്രയും വലിയ വിട്ടുവീഴ്‌ച്ചകൾ ഹൈന്ദവ വിഭാഗക്കാർ മുസ്ലിംവിഭാഗത്തോട് ചെയ്തത് മറക്കരുതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP