Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറിയായ പിഎസ് സുധീർ സാംസങിന്റെ മാനേജർ പദവി ഉപേക്ഷിച്ചപ്പോൾ 800ഓളം ജീവനക്കാർ പിരിവിട്ടു വാങ്ങി നൽകിയത് പുതു പുത്തൻ ഹോണ്ടാ അമേസ് കാർ; രാഷ്ട്രീയ പ്രവർത്തനം തുടർന്ന് കൊണ്ട് തന്നെ മൾട്ടി നാഷണൽ കമ്പനിയിലും കിടിലൻ ജോലി ചെയ്യുന്ന സുധീറിന്റെ അടുത്ത തട്ടകം വിവോ ഇന്ത്യയുടെ റീട്ടെയിൽ ഹെഡിന്റെ ജോലി: രാഷ്ട്രീയം ഉപജീവന മാർഗമാക്കിയവർക്ക് മാതൃകയായി ഇതാ ഒരു യൂത്ത് നേതാവ്

യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറിയായ പിഎസ് സുധീർ സാംസങിന്റെ മാനേജർ പദവി ഉപേക്ഷിച്ചപ്പോൾ 800ഓളം ജീവനക്കാർ പിരിവിട്ടു വാങ്ങി നൽകിയത് പുതു പുത്തൻ ഹോണ്ടാ അമേസ് കാർ; രാഷ്ട്രീയ പ്രവർത്തനം തുടർന്ന് കൊണ്ട് തന്നെ മൾട്ടി നാഷണൽ കമ്പനിയിലും കിടിലൻ ജോലി ചെയ്യുന്ന സുധീറിന്റെ അടുത്ത തട്ടകം വിവോ ഇന്ത്യയുടെ റീട്ടെയിൽ ഹെഡിന്റെ ജോലി: രാഷ്ട്രീയം ഉപജീവന മാർഗമാക്കിയവർക്ക് മാതൃകയായി ഇതാ ഒരു യൂത്ത് നേതാവ്

സ്വന്തം ലേഖകൻ

രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചാൽ പലരും കുടുംബം പോറ്റുന്നത് രാഷ്ട്രീയം കൊണ്ടാണ്. നമ്മുടെ നാട്ടിലേക്ക് ഇറങ്ങിയാൽ കൊച്ചു കൊച്ചു നേതാക്കൾ വരെ രാഷ്ട്രീയം ഉപജീവന മാർഗ്ഗമാക്കി ചെത്തി നടക്കുന്നത് കാണാം. എന്നാൽ രാഷ്ട്രീയം ഉപജീവന മാർഗമാക്കിയവർക്കെല്ലാം മാതൃകയാണ് യൂത്ത് കോൺഗ്രസ് നേതാവ് പി.എസ് സുധീർ. യൂത്തന്മാർക്കിടയിലെ അറിയപ്പെടുന്ന നേതാവാണെങ്കിലും സുധീറിന്റെ രാഷ്ട്രീയ പ്രവർത്തനമെല്ലാം മാന്യമായി ജോലി ചെയ്ത് പത്ത് കാശ് കയ്യിൽ സമ്പാദിച്ചു കൊണ്ടാണ്. മാന്യമായി ജോലി ചെയ്ത് പത്ത് കാശു സമ്പാദിച്ചു കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഈ യൂത്തന് നമുക്കും കയ്യടിക്കാം.

സ്‌കൂൾ തലം തോട്ടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സുധീർ കഴിഞ്ഞ പത്ത് വർഷമായി സാംസങ് മൊബൈൽ ഫോണിന്റെ സെൽ ഔട്ട് ഡിവിഷന്റെ കേരളത്തിലെ ഹെഡ് ആയിരുന്നു. സഹപ്രവർത്തകർക്കെല്ലാം ഏറെ പ്രിയങ്കരനായിരുന്നു സുധീർ. അതുകൊണ്ട് തന്നെ ഒരു പതിറ്റാണ്ടത്തെ സേവനത്തിന് ശേഷം സാംസങിന്റെ പടിയിറങ്ങിയ സുധീറിന് സഹപ്രവർത്തകർ സമ്മാനമായി നൽകിയത് പത്ത് ലക്ഷത്തിന്റെ കാർ ആയിരുന്നു. 800ഓളം ജീവനക്കാർ പിരിവിട്ടാണ് സുധീറിന് പത്ത് ലക്ഷത്തിന്റെ ഹോണ്ടാ അമേസ് കാർ സമ്മാനമായി നൽകിയത്.

സാംസങ് കേരളത്തിൽ വൻ കുതിപ്പ് നടത്തിയത് സുധീർ സെൽ ഔട്ട് ഡിവിഷന്റെ മാനേജരായിരിക്കുന്ന കാലയളവിലാണ്. സാംസങ് ടെലി കമ്മ്യൂണിക്കേഷൻ മേഖലയിൽ വൻ കുതിപ്പുണ്ടാകുകയും സാംസങ് മൈബൈൽ സ്മാർട്ട് ഫോൺ വില്പനയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്ത കാലയളവായിരുന്നു ഇത്. ഈ ഒരു ദശാബ്ദക്കാലത്ത് മൊബൈൽ വില്പന രംഗത്ത് പ്രഫഫഷണലിസം കൊണ്ടു വരികയും വില്പനയിൽ ഏറെ പുതുമകൾ ആവിഷ്‌കരിച്ച് സാംസങ് മുന്നേറുകയും ചെയ്തു.

ആയിരത്തിനടുത്ത് സാംസങ് മൊബൈൽ സെൽ ഔട്ട് ടീമിന്റേതായി കേരളത്തിൽ ഉണ്ട്. പല ബഹുരാഷ്ട്ര കമ്പനികളും സാംസങ് മൊബൈൽ സെയിൽസിലെ രീതികൾ പകർത്തുന്ന അവസ്ഥ വരെ എത്തിയിരുന്നു. മാർക്കറ്റിങ് രംഗത്ത് ബിരുദാനന്തര ബിരുദം ഉള്ളവർ വരെ സാംസങ് മൈബൈൽ ഷോപ്പുകളിൽ സെയിൽസ് ടീം അംഗം ആയി ജോലി ചെയ്യുന്നത് കരിയറിലെ മികച്ച അനുഭവമായി കരുതിയത് സുധീർ അവരെ നയിച്ചതുകൊണ്ടായിരുന്നു.

വിവോ ഇന്ത്യയിൽ റീടെയിൽ ഹെഡ് ചുമതലയുള്ള ഡെപ്യൂട്ടി ജനറൽ മാനേജർ ആകുവാനുള്ള ഓഫർ സീകരിച്ചുകൊണ്ടാണ് സുധീർ സാംസങ്ങിൽ നിന്നു രാജിവെച്ചത്. അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലും (എംബിഎ) ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അപൂർവ്വം രാഷ്ട്രീയ നേതാവാണ് പി.എസ് സുധീർ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP