Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ ആയൂർവേദ ആശുപത്രിയിൽ നിന്ന് മരുന്ന് കടത്തി; പിടിക്കപ്പെട്ടപ്പോൾ താത്കാലിക ജീവനക്കാരി മനംനൊന്ത് ജീവനൊടുക്കി; വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കാർത്തികപ്പള്ളി ആയൂർവേദ ആശുപത്രിയിലെ ജീവനക്കാരിയെ

സർക്കാർ ആയൂർവേദ ആശുപത്രിയിൽ നിന്ന് മരുന്ന് കടത്തി; പിടിക്കപ്പെട്ടപ്പോൾ താത്കാലിക ജീവനക്കാരി മനംനൊന്ത് ജീവനൊടുക്കി; വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കാർത്തികപ്പള്ളി ആയൂർവേദ ആശുപത്രിയിലെ ജീവനക്കാരിയെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സർക്കാർ ആയൂർവേദ ആശുപത്രിയിൽ നിന്ന് മരുന്ന് കടത്തുന്നത് പിടിക്കപ്പെട്ടപ്പോൾ അഭിമനക്ഷതത്താൽ താത്കാലിക ജീവനക്കാരി ജീവനൊടുക്കി. കാർത്തികപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ മരുന്ന് കടത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് താത്കാലിക ജീവനക്കാരിയായ അരുണയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നത്. ആയുർവേദ ആശുപത്രിയിൽ ഇന്ന് പരിശോധന നടന്നിരുന്നു. പരിശോധനയിൽ മരുന്ന് കുപ്പികൾക്കിടയിൽ വെള്ളം നിറച്ച കുപ്പികളും ചില മരുന്ന് പാക്കറ്റുകൾ അപ്രത്യക്ഷ്യമായതായും ആശുപത്രിയിൽ നിന്ന് വ്യാപകമായി മരുന്ന് കടത്ത് നടന്നിരുന്നതായി ഡോക്ടറും പഞ്ചായത്തംഗങ്ങളും കണ്ടെത്തിയിരുന്നു.

അതിനു പിന്നാലെയാണ് മരുന്നുകൾ കടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെയാണ് മരുന്ന് കൊള്ള നടന്ന വിവരം പുറത്തറിഞ്ഞത്. ഒരു താത്കാലിക ജീവനക്കാരിയും ഡോക്ടറും മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. നേരത്തെയും ആശുപത്രിയിൽ ഇത്തരത്തിൽ മരുന്ന് കടത്ത് ഉണ്ടായിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. 35,000 രൂപ വില വരുന്ന മരുന്ന് നേരത്തെ കടത്തുകയും അത് ജീവനക്കാരിയിൽ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായെന്നുമാണ് ഡോക്ടർ പറഞ്ഞു.

ജീവനക്കാരി കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ആർക്കാണ് മരുന്ന കൊടുത്തത് എവിടേക്കാണ് കൊണ്ടു പോയത് എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല.ആശുപത്രി പൂട്ടി ഈ വിഷയത്തിൽ നടപടിയെടുക്കാൻ പഞ്ചായത്ത് തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് വീട്ടിലേയ്ക്ക് മടങ്ങിപോയ അരുണ ആത്മഹത്യ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP